ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ന്യൂനപക്ഷ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് ആഗസ്റ്റ് 8 വരെ അപേക്ഷിക്കാം

ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയില്‍ അപേക്ഷിക്കാനുള്ള സമയപരിധി ആഗസ്റ്റ് എട്ട് വൈകുന്നേരം അഞ്ച് മണി വരെ നീട്ടിയതായി വിദ്യാഭ്യാസവകുപ്പുമന്ത്രി പി. കെ. അബ്ദുറബ്ബ് അറിയിച്ചു. ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനുള്ള നിബന്ധനകളില്‍ ഇളവ് വരുത്തിയതായും മന്ത്രി പറഞ്ഞു. രക്ഷിതാക്കളില്‍ നിന്നും ലഭിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇതനുസരിച്ച് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് പുതുതായി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് ബാങ്ക് അക്കൗണ്ട് നിര്‍ബന്ധമില്ല. എന്നാല്‍ നേരത്തെ സ്‌കോളര്‍ഷിപ്പ് ലഭിച്ച് കൊണ്ടിരിക്കുന്നവരും, സ്‌കോളര്‍ഷിപ്പ് തുടര്‍ന്നു ലഭിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കുന്നവരും സെപ്തംബര്‍ 30 നകം ബാങ്കുകളില്‍ നിന്നും അക്കൗണ്ട് നമ്പര്‍ സ്വീകരിച്ച് പ്രധാനാധ്യാപകനെ ഏല്‍പ്പിക്കേണ്ടതാണ്. എല്ലാ വിഭാഗം അപേക്ഷകര്‍ക്കും നിലവില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ബാങ്ക് അക്കൗണ്ട് നമ്പറോ യു. ഐഡി നമ്പറോ നിര്‍ബന്ധമില്ല. എന്നാല്‍ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടുന്ന മുറയ്ക്ക് ബാങ്ക് അക്കൗണ്ട് നമ്പറും, യു.ഐ.ഡി നമ്പറും നല്‍കേണ്ടതാണ്. ദേശസാല്‍കൃത ബാങ്കുകള്‍ക്കു പുറമേ, ഷെഡ്യൂള്‍ഡ് ബാങ്കുകളിലും അക്കൗണ്ട് തുടങ്ങുന്നതിനുള്ള അനുമതി നല്‍കിയതായും മന്ത്രി അറിയിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, വിദ്യാഭ്യാസവകുപ്പും നല്‍കുന്ന എല്ലാ തരത്തിലുള്ള ആനുകൂല്യങ്ങളും ഭാവിയില്‍ ബാങ്ക് അക്കൗണ്ട് മുഖേന ലഭിക്കുന്ന സാഹചര്യമുള്ളതിനാല്‍ എല്ലാ വിദ്യാര്‍ത്ഥികളുടെയും പേരില്‍ ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് രക്ഷിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്www.education.kerala.gov.in, www.scholarship.it school.gov.in വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കേണ്ടതാണ്.

Post a Comment

Previous Post Next Post