DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ഹയര്‍ സെക്കണ്ടറി സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് ജൂലൈ 19-ന്

ഏകജാലക രീതിയിലുളള പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് ജൂലൈ 19-ന് (വെള്ളി) പ്രസിദ്ധീകരിക്കുമെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു. സപ്ലിമെന്ററി ലിസ്റ്റില്‍ അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ ജൂലൈ 20 ന് വൈകിട്ട് നാല് മണിക്ക് മുമ്പ് അതത് സ്‌കൂളുകളില്‍ പ്രവശേനം നേടണം. അലോട്ട്‌മെന്റ് വിവരങ്ങള്‍www.hscap.kerala.gov.inവെബ്‌സൈറ്റില്‍ ലഭിക്കും. സപ്ലിമെന്ററി ലിസ്റ്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉയര്‍ന്ന ഓപ്ഷന്‍ നിലനിര്‍ത്തിക്കൊണ്ട് താല്‍ക്കാലിക പ്രവേശനം നേടാനാവില്ല. അലോട്ട്‌മെന്റ് ലഭിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഫീസടച്ച് സ്ഥിരപ്രവേശനം നേടേണ്ടതാണ്. ആദ്യ സപ്ലിമെന്ററി ലിസ്റ്റ് പ്രകാരം അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാതിരിക്കുന്നവരുടെ ഒഴിവുകളിലേക്ക് ജൂലൈ 29 ന് ഒരു അലോട്ട്‌മെന്റ് കൂടി നടത്തും. ഇതിലേക്കായുളള മറ്റു വിശദവിവരങ്ങള്‍ ജൂലൈ 23 ന് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഇതിനായി അപേക്ഷകള്‍ ജൂലൈ 23 മുതല്‍ 25 വരെ സ്‌കൂളുകളില്‍ സമര്‍പ്പിക്കാം. ആദ്യഘട്ടത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണ ലിസ്റ്റ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post