പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

U.I.D ഡേറ്റാ എന്‍ട്രി നടത്തേണ്ട വിധം

2013-14 വര്‍ഷം 6th working day-യില്‍ സ്കൂളില്‍


-->

2013-14 വര്‍ഷം 6th working day-യില്‍ സ്കൂളില്‍ ഇല്ലാത്ത കുട്ടികളെ Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് Delete ചെയ്യേണ്ടതാണ്.

സ്കൂളുകള്‍ Data Entry നടത്തുന്നതിനുള്ള സമയപരിധി 24 വരെ ദീര്‍ഘിപ്പിച്ചു

കുട്ടിയുടെ ഡിവിഷന്‍ മാറ്റം വരുത്തല്‍
Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് ഡിവിഷന്‍ മാറ്റേണ്ട കുട്ടിയുടെ ശരിയായ ഡിവിഷന്‍ ഉള്‍പ്പെടുത്തി update ചെയ്യുക. അപ്പോള്‍ "Students Count Exceed!!!!,Cannot Updated" എന്നാണ് കാണിക്കുന്നതെങ്കില്‍ ഏത് ഡിവിഷനിലേക്കാണോ കുട്ടിയെ മാറ്റേണ്ടത് ആ ഡിവിഷനിലെ ആകെ കുട്ടികളുടെ ശരിയായ എണ്ണം Strength Details ല്‍ ഉള്‍പ്പെടുത്തി SAVE ചെയ്യുക. Strength Detailsല്‍ ഉള്‍പ്പെടുത്തിയ ആകെ കുട്ടികളുടെ എണ്ണത്തില്‍ നിന്നും കുട്ടിയെ മറ്റ് ക്ലാസിലേക്ക് മാറ്റിയിട്ടുണ്ടെങ്കില്‍ പ്രസ്തുത ക്ലാസിലെ കുട്ടികളുടെ യഥാര്‍ത്ഥ എണ്ണവും Strength Details ല്‍ ക്രമപ്പെടുത്തി SAVE ചെയ്യുക. (ഉദാഹരണത്തിന് 10 എ യിലെ കുട്ടിയെ 10 ഡി യിലേക്ക് മാറ്റുന്നതിനു മുമ്പ് 10 ഡി യില്‍ ആകെ ഉണ്ടായിരിക്കേണ്ട കുട്ടികളുടെ എണ്ണം Strength Details ല്‍ ഉള്‍പ്പെടുത്തി SAVE ചെയ്യുക. തുടര്‍ന്ന് 10 എ യിലെ കുട്ടിയെ 10 ഡി യിലേക്ക് മാറ്റുക. 10 എ യില്‍ നിന്ന് 10 ഡി യിലേക്ക് മാറ്റിയതിനു ശേഷമുളള കുട്ടികളുടെ എണ്ണം Strength Details ല്‍ ഉള്‍പ്പെടുത്തി SAVE ചെയ്യുക)

 

 


UID അധിഷ്ഠിതമായി സ്റ്റാഫ് ഫിക്സേഷന്‍ 2013 ജൂണ്‍ ഇരുപതിനകം സ്കൂള്‍ തലത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടല്ലോ. UID Site-ല്‍ പ്രവേശിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഇതേപ്രവര്‍ത്തനത്തിന് ഉപയോഗിച്ച യൂസര്‍നാമവും പാസ് വേര്‍ഡുമാണ് നല്‍കേണ്ടത്. ഹോം പേജില്‍ നല്‍കിരിക്കുന്ന നിര്‍ദേശങ്ങള്‍ വായിച്ചു മനസിലാക്കണം. മുന്‍ വര്‍ഷങ്ങളില്‍ നിങ്ങള്‍ ഡേറ്റ എന്‍ട്രി നടത്തിയ കുട്ടികളെ തൊട്ടടുത്ത ക്ലാസിലേക്ക് പ്രമോട്ട് ചെയ്തതിനൊപ്പം അവയില്‍ നിങ്ങള്‍ നല്‍കിയിരുന്ന EID ഉപയോഗിച്ച് UID കണ്ടെത്താന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികളുടെ EID ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇവ പുതുതായി നിങ്ങള്‍ വീണ്ടും ചേര്‍ക്കണം. ഇതോടൊപ്പം നിങ്ങളുടെ സ്കൂളിലെ ഏറ്റവും ഉയര്‍ന്ന ക്ലാസിലെ കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. കാരമം അവര്‍ തൊട്ടടുത്ത ക്ലാസിലേക്ക് പ്രവേശനം നേടി നിങ്ങളുടെ വിദ്യാലയത്തില്‍ നിന്നും പുറത്ത് പോയിരിക്കാം എന്ന സങ്കല്‍പ്പലാണ്. നിങ്ങള്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയുന്ന ക്രമത്തില്‍ പൂര്‍ത്തിയാക്കണം
സ്റ്റെപ്പ് 1
സ്കൂളിനെ സംബന്ധിക്കുന്ന അടിസ്ഥാനവിവരങ്ങള്‍ മാറ്റം വരുത്തണം
പ്രധാന പേജിന്റെ മുകളില്‍ കാണുന്ന Basic Details എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ ഈ അധ്യയന വര്‍ഷം നിലവിലുള്ള ഡിവിഷനുകളുടെ എണ്ണം നല്‍കി സേവ് ചെയ്യുക.ഒരു ക്ലാസില്‍ ഈ വര്‍ഷം ഡിവിഷന്‍ മുന്‍ വര്‍ഷത്തേക്കാള്‍ കുറഞ്ഞാല്‍ –> Strength details menu-വില്‍ പോയി Student strength '0' (പൂജ്യം) ആക്കുക. പിന്നീട് Basic details menu-വില്‍ പോയി division ന്റെ എണ്ണം കൃത്യമായി നല്‍കി save ചെയ്യുക. പുതുതായി ഉള്‍പ്പെടുത്തേണ്ട ഡിവിഷന്‍ കാണുന്നില്ലെങ്കില്‍ - അതായത് ഈ വര്‍ഷം പ്രസ്തുത ക്ലാസില്‍ ഡിവിഷന്‍ കൂടുതലാണെങ്കില്‍
- Basic Details -ല്‍ ആ ക്ലാസിലെ ഡിവിഷന്റെ കൃത്യമായ എണ്ണം നല്‍കുക - Strength details-ല്‍ പ്രസ്തുത ഡിവിഷനിലേയ്ക്കുള്ള ആകെ കുട്ടികളുടെ എണ്ണം നല്‍കുക. തുടര്‍ന്ന് നിലവിലുണ്ടായിരുന്ന ഡിവിഷനിലെ കുട്ടികളുടെ ഡിവിഷന്‍ മാറ്റി പുതിയ ഡിവിഷനിലേയ്ക്ക് ചേര്‍ക്കേണ്ടതെങ്കില്‍ Edit/Delete മെനുവിലൂടെ ശരിയായ ഡിവിഷന്‍ തന്നെ തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ പുതുതായി ഡാറ്റാ എന്‍ട്രി നടത്തണം.
സ്റ്റെപ്പ് 2
ഇനി കുട്ടികളുടെ വിശദാംശങ്ങളില്‍ മാറ്റം വരുത്തുകയാണ് വേണ്ടത്. ഇതിനായി Data Etry എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജില്‍ ക്ലാസ് , ഡിവിഷന്‍ ഇവ തിരഞ്ഞെടുക്കുക. ഇപ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ Click here to View Report എന്ന ലിങ്കിലമര്‍ത്തിയാല്‍ കഴിഞ്ഞ വര്‍ഷം നിങ്ങള്‍ ഉള്‍പ്പടുത്തി പുതിയ ക്ലാസിലേക്ക് ഓട്ടോമാറ്റിക്കായി പ്രമോട്ട് ചെയ്യപ്പെട്ട കുട്ടികളുടെ ലിസ്റ്റ് ലഭിക്കും. ഈ ലിസ്റ്റില്‍ നിങ്ങള്‍ മുമ്പ് നല്‍കിയ EID Number ഉപയോഗിച്ച് UID കണ്ടത്താന്‍ കഴിഞ്ഞ കുട്ടികളുടെ പേരിന് നേരെ അവരുടെ UID ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. സാധിക്കില്ലെന്നുമുള്ള കുട്ടികളുടെ EID നമ്പര്‍ Delete ചെയ്തിട്ടുണ്ട്. ഇവിടെ ശരിയായ EID Number(28 Digits; EID Number,Date,Time എന്ന ക്രമത്തില്‍ നല്‍കണം). ആ ഡിവിഷനിലെ ഏതെങ്കിലും കുട്ടി ടി സി വാങ്ങി മറ്റേതെങ്കിലും സ്കൂളിലേക്ക് പോയിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കുന്നതിന് Edit/Delete മെനു ഉപയോഗിക്കാം. ഈ മെനുവിലൂടെ ലഭിക്കുന്ന പേജിലെ കുട്ടിയുടെ പേരിന്റെ വലത്തേ അറ്റത്തുള്ള സെല്ലുകളുപയോഗിച്ച് ആ കുട്ടിയുടെ വിവരങ്ങള്‍ ഒഴിവാക്കുകയോ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാം(EID നമ്പര്‍ ഉള്‍പ്പെടുത്തല്‍, കുട്ടിയുടെ ഡിവിഷന്‍ മാറ്റുക ,ഭാഷാ വിഷയങ്ങളിലെ മാറ്റങ്ങള്‍ എന്നിവ).
പുതുതായി ഒരു കുട്ടിയെ ഉള്‍പ്പെടുത്തുന്നതിന് data Entry എന്ന മെനു ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ ക്ലാസ് , ഡിവിഷന്‍ എന്നിവ നല്‍കി കുട്ടിയെ ഉള്‍പ്പെടുത്തേണ്ട ക്ലാസിന്റെ പേജ് തുറക്കുക. ഈ പേജിന്റെ മുകളില്‍ നിങ്ങള്‍ നല്‍കിയ Students Strenth അനുസരിച്ച് ഉള്‍പ്പെടുത്താല്‍ കഴിയുന്ന അത്രയും കോളങ്ങള്‍ Blank ആയിരിക്കും. ഇവിടെ വിവരങ്ങള്‍ നല്‍ കി സേവ് ചെയ്യുക. ഈ കുട്ടി മുമ്പ് പഠിച്ചിരുന്ന സ്കൂള്‍ കുട്ടിയുടെ പേര് Delete ചെയ്തിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് EID Number മറ്റൊരു സ്കൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന മെസ്സേജ് ലഭിക്കും. ഓരോ ക്ലാസിലേയും ഓരോ കുട്ടിയുടേയും മുഴുവന്‍ വിശദാംശവും പരിശോധിച്ച് തിരുത്തലുകള്‍ ആവശ്യമെങ്കില്‍ വരുത്തി സേവ് ചെയ്യേണ്ടതാണ്.

സ്റ്റാഫ് ഫിക്സേഷന്‍ യു
..ഡി അധിഷ്ഠിതമായി നടത്തുന്നതിനാല്‍ ന കുട്ടികളുടെ എണ്ണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അതത് സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് ആയിരിക്കും. അതിനാല്‍ സ്ക്കൂളില്‍ നിന്നും ഒഴിവാക്കിയിട്ടുള്ള കുട്ടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതിന് ഹെഡ്മാസ്റ്റര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

സ്റ്റെപ്പ് 3

ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കിയാല്‍ ഓരോ ക്ലാസിലേയും എല്ലാ കുട്ടികളുടേയും ശരിയായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധിക്കേണ്ടാതാണ്. ഇതിനായി
  1. Verification മെനുവില്‍ Class സെലക്ട് ചെയ്ത് View ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ക്ലാസിലെ എല്ലാ ഡിവിഷനുകളുടേയും സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭ്യമാകും.
  2. ഓരോ ഡിവിഷനു നേരെയുമുള്ള Verify ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ക്ലാസിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ലഭിക്കും.
  3. ഓരോ കുട്ടിയുടേയും പേരിനു നേരെ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ ശരിയാണെന്നുറപ്പു വരുത്തുക.
  4. കുട്ടിയുടെ പേരിനു നേരെ കാണുന്ന Check box- ല്‍ ടിക് ചെയ്യേണ്ടതാണ്.
  5. ഒരു ഡിവിഷനിലെ എല്ലാ കുട്ടികളുടേയും വിവരങ്ങള്‍ പരിശോധിച്ച് ടിക് മാര്‍ക്ക് രേഖപ്പെടുത്തിയ ശേഷം Submit ചെയ്യുക.
  6. ടിക് ചെയ്ത കുട്ടികളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് Declaration വായിച്ച് ഇടതു വശത്തുള്ള Check box ല്‍ ടിക് ചെയ്ത് Confirm ചെയ്യുക.
  7. Confirm ചെയ്തു കഴിഞ്ഞാല്‍ യാതൊരു വിധ തിരുത്തലുകളും സ്ക്കൂള്‍ തലത്തില്‍ വരുത്താന്‍ സാധ്യമല്ല.
  8. Confirm ചെയ്തു കഴിഞ്ഞ കുട്ടികളുടെ വിവരങ്ങള്‍ പ്രിന്റെടുക്കാവുന്നതാണ്.

റിപ്പോര്‍ട്ട്
എല്ലാ ഡിവിഷനിലേയും കുട്ടികളുടെ വിവരങ്ങള്‍ ഹെഡ്മാസ്റ്റര്‍ Verify ചെയ്ത് Confirm ചെയ്ത് കഴിഞ്ഞാല്‍ ആ സ്ക്കൂളിലെ എല്ലാ കുട്ടികളേയും സംബന്ധിക്കുന്ന Summary Sheet എടുക്കുന്നതിനുള്ള സൗകര്യം Reports മെനുവില്‍ ലഭ്യമാകും. Summary Sheet ല്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ പരിശോധിച്ച് ഹെഡ്മാസ്റ്റര്‍ Confirm ചെയ്യേണ്ടതാണ്. Confirm ചെയ്തു കഴിഞ്ഞാല്‍ School Division Wise റിപ്പോര്‍ട്ട് ലഭിക്കും. സ്ക്കൂളിന്റെ Summary Sheet ഉം Division Wise പ്രിന്റൗട്ടും ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് സ്ക്കൂള്‍ സീല്‍ വച്ച് ജൂണ്‍ 20 നകം അതത് എ../ഡി..ഒക്ക് സമര്‍പ്പിക്കേണ്ടതാണ്.

സ്ക്കൂള്‍ തല വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച സംശയങ്ങള്‍ക്ക് ഐടി@സ്ക്കൂള്‍ പ്രോജക്ടിന്റെ അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതി

3 Comments

Previous Post Next Post