FLASH NEWS

കനത്ത മഴയെത്തുടര്‍ന്ന് നാളെ (ചൊവ്വ) പത്തനംതിട്ട,കോട്ടയം,എറണാകുളം, ജില്ലകള്‍ക്കും ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ,ചേര്‍ത്തല,കാര്‍ത്തികപ്പള്ളി,കുട്ടനാട് താലൂക്കുകള്‍ക്കും തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ചാവക്കാട് താലൂക്കുകളിലെയും നിലമ്പൂര്‍ താലൂക്കിലെയും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി,തിരുവമ്പാടി, കോടഞ്ചേരി,പുതുപ്പാടി പഞ്ചായത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് സൈറ്റില്‍ ജൂലൈ 16 മുതല്‍ ആഗസ്ത് 16നകം എല്ലാ ജൂവനക്കാരും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് നിര്‍ദ്ദേശം. സര്‍ക്കുലറും വിശദാംശങ്ങളും ചുവടെ. നിപ്പാ പനിയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ച് PSC പരീക്ഷകള്‍ ജൂലൈ 22, ആഗസ്ത് 5 തീയതികളില്‍ മുന്‍കേന്ദ്രങ്ങളിലെ വെച്ച് നടത്തുന്നതാണെന്നും പ്രധാനാധ്യാപകര്‍ പരീക്ഷകള്‍ നട്ത്തുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്നും DPI. 2018-19 വര്‍ഷത്തെ സംസ്കൃതദിനാഘോഷം സെപ്‌തംബറില്‍ പാലക്കാട് വെച്ച്.ഇതോടനുബന്ധിച്ച് അധ്യാപകര്‍ക്കായി നടത്തുന്ന മല്‍സരങ്ങളുടെ വിശദാംശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍. 2017-18 വർഷത്തെ GPF ക്രെഡിറ്റ്‌ കാർഡ് ഇപ്പോൾ ലഭ്യമാണ്. ലിങ്ക് ചുവടെ. Sampoornaയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ബന്ധപ്പെടേണ്ട മെയില്‍ ഐ ഡി sampoorna@kite.kerala.gov.in Phone Number 0471 2529800 -Extn to Sampoorna. 2018-19 അധ്യയനവര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍. അക്കാദമിക കലണ്ടര്‍ ചുവടെ. Anticipatory Income Tax Calculator 2018-19ചുവടെ.

Health Insurance Scheme for Employees and Pensioners-Registration
അധ്യാപക ക്ഷേമ ഫൗണ്ടേഷന്‍ അധ്യാപകരുടെ മക്കള്‍ക്കുള്ള ക്യാഷ് അവാര്‍ഡ്
OEC Lumpsum grant
Mid Day Meal Scheme 2018
TimeTable Generator Helpfile
Pay Revision Arrear Third Installment Processing
Anticipatory Income Tax Calculator 2018-19
Instructions for GAIN PF
BIMS
SRADHA
Navaprabha Module
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) Updated with New NMP

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere


പാലക്കാട് ജില്ലയില്‍ സംരക്ഷിതാധ്യാപകരെ പുനര്‍വിന്യസിച്ചുള്ള ഉത്തരവിന്റെ പകര്‍പ്പ് ഇവിടെ
ജൂലൈ 14,15 തീയതികളില്‍ ഡാന്‍സ് ഇനങ്ങളില്‍ പ്രാവീണ്യം തെളിയിച്ച കഴി‍ഞ്ഞ വര്‍ഷം റവന്യൂ ജില്ലാ കലോല്‍സവങ്ങളില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കലാപാഠം ശില്‍പ്പശാലയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അപേക്ഷ സമര്‍പ്പിക്കണം . വിശദാംശങ്ങള്‍ ഇവിടെ.SPARKല്‍ Salary Head of Accountമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് DDOമാര്‍ 0491-2505469 എന്ന നമ്പരിലേക്ക് വിളിക്കുകയോ 9447742512 എന്ന നമ്പരിലേക്ക് SMS/Whatsapp ചെയ്യുകയോ ചെയ്യണമെന്ന് DDE. Message Format Name of School,DDO Code, Contact Number . 24 മണിക്കൂറിനകം മാപ്പിങ്ങ് നടത്തുമെന്നും തുടര്‍ന്ന് DDO മാര്‍ SPARKലെ Accounts ->Initialization ->Head of Account -> Get Headwise Alloacation from Treasury എന്ന ക്രമത്തില്‍ തുറക്കണമെന്ന് DDE
RMSA Audit മായി ബന്ധപ്പെട്ട കത്തിനും ഫോര്‍മാറ്റിനും ഇവിടെ ക്ലിക്ക് ചെയ്യുക
SPARK പാസ്‌വേര്‍ഡുകള്‍ DDOമാര്‍ സുരക്ഷിതമായി സൂക്ഷിക്കേണ്ടതാണെന്നും അത് ക്ലര്‍ക്കോ ബന്ധപ്പെട്ട അധ്യാപകനോ അല്ലാതെ മറ്റാര്‍ക്കെങ്കിലും കൈമാറ്റം ചെയ്യുന്നത് ശിക്ഷാര്‍ഹമാണെന്നും DDE അറിയിപ്പ. ശമ്പളബില്ലുകള്‍ മാസാവസാനത്തിന് രണ്ട് ദിവസം മുമ്പെങ്കിലും ട്രഷറിയില്‍ സമര്‍പ്പിക്കണമെന്നും മറ്റ് ബില്ലുകള്‍ 26ന് മുമ്പ് പാസാകാത്തക്ക രീതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശം. പാലക്കാട് ജില്ലാ ട്രഷറിയലെ SPARK Helpdesk Number(9496383754, , 04912534236)


DEO PALAKKAD
Ramp/Rail സംവിധാനം ഉണ്ടോ ഇല്ലയോ എന്ന വിവരം ഉടനേ അറിയിക്കണമെന്ന് DEO
Smart Energy Program ആയി ബന്ധപ്പെട്ട് 18ന് മോയന്‍സ് സ്കൂളില്‍ വെച്ച് നടക്കുന്ന ഏകദിന ശി്ല്‍പ്പശാലയില്‍ UP/HS വിഭാഗങ്ങളില്‍ നിന്നും ഓരോ അധ്യാപകരെ വീതം പങ്കെടുപ്പിക്കണമെന്ന് DEO. School Mailല്‍ നല്‍കിയിരിക്കുന്ന Enrolment Form പൂരിപ്പിച്ച് കൊണ്ട് വരണം
സംസ്ഥാന അധ്യാപക അവാര്‍ഡുമായി ബന്ധപ്പെട്ട Proposals പത്താം തീയതിക്കം DEOയില്‍ എത്തിക്കണമെന്ന് നിര്‍ദ്ദേശം
OEC Lumsum Grant മായി ബന്ധപ്പെട്ട പ്രധാനവിവരങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുന്നതിലേക്കായി ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് അഡ്‌മിഷന്‍ രജിസ്റ്റര്‍ ഇവയുമായി ഹാജരാകണമെന്ന് DEO
ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനും നേരിട്ട് മനസിലാക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്‌ചകളില്‍ RCC സന്ദര്‍ശിക്കുന്നതിന് അനപവാദം ലഭിക്കുന്നതാണെന്നും താല്‍പര്യമുള്ള വിദ്യാലയങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും DE)
ശിശുദിന സ്റ്റാമ്പിന്റെ തുക ഇനിയും അടക്കാനുള്ള പ്രധാനാധ്യാപകര്‍ എത്രയും വേഗം അടക്കണമെന്ന് DEO
മുസ്ലിം / നാടാര്‍/ ആംഗ്ലോ ഇന്ത്യന്‍ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിന്റെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍
ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് സ്റ്റാമ്പുകളുടെ വിവിധ വര്‍ഷങ്ങളിലെ തുക നല്‍കാനുള്ള പ്രധാനാധ്യാപകര്‍ ആയത് 30നകം അടക്കണമെന്ന് DEO
DEO OTTAPALAM
WEBSITE :Here
മഴക്കെടുതി മൂലം ഏതെങ്കിലും സ്കൂളിന് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ ആ വിവരം െ്ടിയന്തരമായി അറിയിക്കണമെന്ന് DEO
വിദ്യാഭ്യാസ കലണ്ടര്‍ ഇതേ വരെ വാങ്ങാത്ത പ്രധാനാധ്യാപകര്‍ 13നകം വാങ്ങണമെന്ന് DEO
SPC Project നിലവിലുള്ള സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ക്കായി ഏഴാം തീയതി നടത്താനിരുന്ന IMG പരിശീലനം 11ലേക്ക് മാറ്റിയിരിക്കുന്നു
പകര്‍ച്ചവ്യാധിവ്യാപനം തടയുന്നതിന്റെ ഭാഗമായി നിര്‍ദ്ദേശിച്ച ശുചികരണപ്രവര്‍ത്തനങ്ങള്‍ നിര്‍ദ്ദേശാനുസരണം നടത്തണമെന്ന് നിര്‍ദ്ദേശം
ആര്‍ക്കൈവ്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന ചരിത്രക്വിസ് നിര്‍ദ്ദേശങ്ങള്‍ സ്കൂള്‍ മെയിലില്‍
അംഗപരിമിതര്‍ക്ക് ക്ലേശരഹിത സഞ്ചാരസ്വാതന്ത്ര്യം ഒരുക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ അടിയന്‍രമായി അറിയിക്കണമെന്ന് DEO
അഡ്‌മിനിസ്ട്രേറ്റീവ് ഡേറ്റാ ശേഖരണത്തിന്റെ ഭാഗമായി വിദ്യാലയങ്ങളിലെത്തുന്ന സ്ഥിതിവിവരക്കണക്ക് ഉദ്യാഗസ്ഥര്‍ക്ക് 2016-17, 2017-18 വര്‍ഷങ്ങളിലെ വിവരങ്ങള്‍ നല്‍കണമെന്ന് DEO
ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ ക്ലാസുകളില്‍ പങ്കെടുക്കുന്നതിനും നേരിട്ട് മനസിലാക്കുന്നതിനും വിദ്യാര്‍ഥികള്‍ക്ക് ശനിയാഴ്‌ചകളില്‍ RCC സന്ദര്‍ശിക്കുന്നതിന് അനപവാദം ലഭിക്കുന്നതാണെന്നും താല്‍പര്യമുള്ള വിദ്യാലയങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും DEO
ഷൊര്‍ണ്ണൂര്‍ നിയോജക മണ്ഡലത്തിലെ സമഗ്രവിദ്യാഭ്യാസ വികസന പദ്ധതി(നിള)യുടെ ഭാഗമായി SSLC/HSE സമ്പൂര്‍ണ്ണ A+ നേടിയവര്‍ക്കും LSS/USS പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാലയങ്ങള്‍ക്കുമുള്ള ഉപഹാര സമര്‍പ്പണം ജൂലൈ 7 ശനിയാഴ്‌ച രാവിലെ കണ്ണിയമ്പുറം പിഷാരടീസ് ഓഡിറ്റോറിയത്തില്‍ ബന്ധപ്പെട്ട വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കണമെന്ന് DEO
ജൂലൈ 12,17,21,30 തീയതികളില്‍ സ്കൂള്‍, ഉപജില്ലാ, വിദ്യാഭ്യാസ ജില്ലാ, സംസഥാനതല അറബിക്ക് ടാലന്റ് പരീക്ഷ നടത്താന്‍ അനുമതി ലഭിച്ചതായി DEO
Young Innovators Programme മായി ബന്ധപ്പെട്ട് സ്കൂള്‍ മെയില്‍ ലിസ്റ്റിലുള്ള വിദ്യാര്‍ഥികളുടെരജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം
സംസ്കൃത സ്കോളര്‍ഷിപ്പ് അക്വിറ്റന്‍സ് നല്‍കാനുള്ളവര്‍ നല്‍കണമെന്ന് DEO
വായനാവാരവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ സ്കൂള്‍ മെയിലില്‍. പോസ്റ്ററുകള്‍ ഏറ്റ് വാങ്ങണമെന്ന് DEO
COPTA 2003 പ്രകാരം വിദ്യാലയങ്ങളില്‍ പുകയില ഉപയോഗം തടയു്നതിനായി നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് എല്ലാ മാസവും അഞ്ചാം തീയതിക്കകം നല്‍കണമെന്ന് DEO
പെന്‍ഷന്‍ അപേക്ഷകള്‍ ലമര്‍പ്പിക്കുമ്പോള്‍ നിര്‍ബന്ധമായും E Mail IDയും മൊബൈല്‍ നമ്പരും ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം
ഹോസ്റ്റലുകളില്‍ താമസിച്ച് പഛിക്കുന്ന കുട്ടികള്‍ക്ക് രക്ഷിതാക്കളുമായി ബന്ധപ്പെടുന്നതിന് ഫോണ്‍ സൗകര്യം ഉറപ്പാക്കണമെന്നും അത് അഡ്‌മിഷന്‍ സമയത്ത് രക്ഷിതാക്കള്‍ നല്‍കിയ ഒന്നോ രണ്ടോ നമ്പരുകളിലേക്ക് പരിമിതപ്പെടുത്തണമെന്നും DPI നിര്‍ദ്ദേശം

DEO MANNARKKAD
WEBSITE:Here

പാലക്കാട് ജില്ലാ പഞ്ചായത്ത് സംഘടിപ്പിക്കുന്ന വിജയോല്‍സവം മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയുടേത് 23ന് ഉച്ചക്ക് രണ്ട് മണിക്ക് നെല്ലിപ്പുഴ DHSല്‍





Thursday, June 20, 2013

U.I.D ഡേറ്റാ എന്‍ട്രി നടത്തേണ്ട വിധം

2013-14 വര്‍ഷം 6th working day-യില്‍ സ്കൂളില്‍


-->

2013-14 വര്‍ഷം 6th working day-യില്‍ സ്കൂളില്‍ ഇല്ലാത്ത കുട്ടികളെ Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് Delete ചെയ്യേണ്ടതാണ്.

സ്കൂളുകള്‍ Data Entry നടത്തുന്നതിനുള്ള സമയപരിധി 24 വരെ ദീര്‍ഘിപ്പിച്ചു

കുട്ടിയുടെ ഡിവിഷന്‍ മാറ്റം വരുത്തല്‍
Edit/Delete മെനുവില്‍ ക്ലിക്ക് ചെയ്ത് ഡിവിഷന്‍ മാറ്റേണ്ട കുട്ടിയുടെ ശരിയായ ഡിവിഷന്‍ ഉള്‍പ്പെടുത്തി update ചെയ്യുക. അപ്പോള്‍ "Students Count Exceed!!!!,Cannot Updated" എന്നാണ് കാണിക്കുന്നതെങ്കില്‍ ഏത് ഡിവിഷനിലേക്കാണോ കുട്ടിയെ മാറ്റേണ്ടത് ആ ഡിവിഷനിലെ ആകെ കുട്ടികളുടെ ശരിയായ എണ്ണം Strength Details ല്‍ ഉള്‍പ്പെടുത്തി SAVE ചെയ്യുക. Strength Detailsല്‍ ഉള്‍പ്പെടുത്തിയ ആകെ കുട്ടികളുടെ എണ്ണത്തില്‍ നിന്നും കുട്ടിയെ മറ്റ് ക്ലാസിലേക്ക് മാറ്റിയിട്ടുണ്ടെങ്കില്‍ പ്രസ്തുത ക്ലാസിലെ കുട്ടികളുടെ യഥാര്‍ത്ഥ എണ്ണവും Strength Details ല്‍ ക്രമപ്പെടുത്തി SAVE ചെയ്യുക. (ഉദാഹരണത്തിന് 10 എ യിലെ കുട്ടിയെ 10 ഡി യിലേക്ക് മാറ്റുന്നതിനു മുമ്പ് 10 ഡി യില്‍ ആകെ ഉണ്ടായിരിക്കേണ്ട കുട്ടികളുടെ എണ്ണം Strength Details ല്‍ ഉള്‍പ്പെടുത്തി SAVE ചെയ്യുക. തുടര്‍ന്ന് 10 എ യിലെ കുട്ടിയെ 10 ഡി യിലേക്ക് മാറ്റുക. 10 എ യില്‍ നിന്ന് 10 ഡി യിലേക്ക് മാറ്റിയതിനു ശേഷമുളള കുട്ടികളുടെ എണ്ണം Strength Details ല്‍ ഉള്‍പ്പെടുത്തി SAVE ചെയ്യുക)

 

 


UID അധിഷ്ഠിതമായി സ്റ്റാഫ് ഫിക്സേഷന്‍ 2013 ജൂണ്‍ ഇരുപതിനകം സ്കൂള്‍ തലത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ടല്ലോ. UID Site-ല്‍ പ്രവേശിക്കുന്നതിന് കഴിഞ്ഞ വര്‍ഷം ഇതേപ്രവര്‍ത്തനത്തിന് ഉപയോഗിച്ച യൂസര്‍നാമവും പാസ് വേര്‍ഡുമാണ് നല്‍കേണ്ടത്. ഹോം പേജില്‍ നല്‍കിരിക്കുന്ന നിര്‍ദേശങ്ങള്‍ വായിച്ചു മനസിലാക്കണം. മുന്‍ വര്‍ഷങ്ങളില്‍ നിങ്ങള്‍ ഡേറ്റ എന്‍ട്രി നടത്തിയ കുട്ടികളെ തൊട്ടടുത്ത ക്ലാസിലേക്ക് പ്രമോട്ട് ചെയ്തതിനൊപ്പം അവയില്‍ നിങ്ങള്‍ നല്‍കിയിരുന്ന EID ഉപയോഗിച്ച് UID കണ്ടെത്താന്‍ കഴിയാതിരുന്ന വിദ്യാര്‍ഥികളുടെ EID ഡിലീറ്റ് ചെയ്തിട്ടുണ്ട്. ഇവ പുതുതായി നിങ്ങള്‍ വീണ്ടും ചേര്‍ക്കണം. ഇതോടൊപ്പം നിങ്ങളുടെ സ്കൂളിലെ ഏറ്റവും ഉയര്‍ന്ന ക്ലാസിലെ കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. കാരമം അവര്‍ തൊട്ടടുത്ത ക്ലാസിലേക്ക് പ്രവേശനം നേടി നിങ്ങളുടെ വിദ്യാലയത്തില്‍ നിന്നും പുറത്ത് പോയിരിക്കാം എന്ന സങ്കല്‍പ്പലാണ്. നിങ്ങള്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെപ്പറയുന്ന ക്രമത്തില്‍ പൂര്‍ത്തിയാക്കണം
സ്റ്റെപ്പ് 1
സ്കൂളിനെ സംബന്ധിക്കുന്ന അടിസ്ഥാനവിവരങ്ങള്‍ മാറ്റം വരുത്തണം
പ്രധാന പേജിന്റെ മുകളില്‍ കാണുന്ന Basic Details എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന പേജില്‍ ഈ അധ്യയന വര്‍ഷം നിലവിലുള്ള ഡിവിഷനുകളുടെ എണ്ണം നല്‍കി സേവ് ചെയ്യുക.ഒരു ക്ലാസില്‍ ഈ വര്‍ഷം ഡിവിഷന്‍ മുന്‍ വര്‍ഷത്തേക്കാള്‍ കുറഞ്ഞാല്‍ –> Strength details menu-വില്‍ പോയി Student strength '0' (പൂജ്യം) ആക്കുക. പിന്നീട് Basic details menu-വില്‍ പോയി division ന്റെ എണ്ണം കൃത്യമായി നല്‍കി save ചെയ്യുക. പുതുതായി ഉള്‍പ്പെടുത്തേണ്ട ഡിവിഷന്‍ കാണുന്നില്ലെങ്കില്‍ - അതായത് ഈ വര്‍ഷം പ്രസ്തുത ക്ലാസില്‍ ഡിവിഷന്‍ കൂടുതലാണെങ്കില്‍
- Basic Details -ല്‍ ആ ക്ലാസിലെ ഡിവിഷന്റെ കൃത്യമായ എണ്ണം നല്‍കുക - Strength details-ല്‍ പ്രസ്തുത ഡിവിഷനിലേയ്ക്കുള്ള ആകെ കുട്ടികളുടെ എണ്ണം നല്‍കുക. തുടര്‍ന്ന് നിലവിലുണ്ടായിരുന്ന ഡിവിഷനിലെ കുട്ടികളുടെ ഡിവിഷന്‍ മാറ്റി പുതിയ ഡിവിഷനിലേയ്ക്ക് ചേര്‍ക്കേണ്ടതെങ്കില്‍ Edit/Delete മെനുവിലൂടെ ശരിയായ ഡിവിഷന്‍ തന്നെ തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ പുതുതായി ഡാറ്റാ എന്‍ട്രി നടത്തണം.
സ്റ്റെപ്പ് 2
ഇനി കുട്ടികളുടെ വിശദാംശങ്ങളില്‍ മാറ്റം വരുത്തുകയാണ് വേണ്ടത്. ഇതിനായി Data Etry എന്ന മെനുവില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജില്‍ ക്ലാസ് , ഡിവിഷന്‍ ഇവ തിരഞ്ഞെടുക്കുക. ഇപ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ Click here to View Report എന്ന ലിങ്കിലമര്‍ത്തിയാല്‍ കഴിഞ്ഞ വര്‍ഷം നിങ്ങള്‍ ഉള്‍പ്പടുത്തി പുതിയ ക്ലാസിലേക്ക് ഓട്ടോമാറ്റിക്കായി പ്രമോട്ട് ചെയ്യപ്പെട്ട കുട്ടികളുടെ ലിസ്റ്റ് ലഭിക്കും. ഈ ലിസ്റ്റില്‍ നിങ്ങള്‍ മുമ്പ് നല്‍കിയ EID Number ഉപയോഗിച്ച് UID കണ്ടത്താന്‍ കഴിഞ്ഞ കുട്ടികളുടെ പേരിന് നേരെ അവരുടെ UID ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. സാധിക്കില്ലെന്നുമുള്ള കുട്ടികളുടെ EID നമ്പര്‍ Delete ചെയ്തിട്ടുണ്ട്. ഇവിടെ ശരിയായ EID Number(28 Digits; EID Number,Date,Time എന്ന ക്രമത്തില്‍ നല്‍കണം). ആ ഡിവിഷനിലെ ഏതെങ്കിലും കുട്ടി ടി സി വാങ്ങി മറ്റേതെങ്കിലും സ്കൂളിലേക്ക് പോയിട്ടുണ്ടെങ്കില്‍ അവരെ ഒഴിവാക്കുന്നതിന് Edit/Delete മെനു ഉപയോഗിക്കാം. ഈ മെനുവിലൂടെ ലഭിക്കുന്ന പേജിലെ കുട്ടിയുടെ പേരിന്റെ വലത്തേ അറ്റത്തുള്ള സെല്ലുകളുപയോഗിച്ച് ആ കുട്ടിയുടെ വിവരങ്ങള്‍ ഒഴിവാക്കുകയോ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാം(EID നമ്പര്‍ ഉള്‍പ്പെടുത്തല്‍, കുട്ടിയുടെ ഡിവിഷന്‍ മാറ്റുക ,ഭാഷാ വിഷയങ്ങളിലെ മാറ്റങ്ങള്‍ എന്നിവ).
പുതുതായി ഒരു കുട്ടിയെ ഉള്‍പ്പെടുത്തുന്നതിന് data Entry എന്ന മെനു ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ ക്ലാസ് , ഡിവിഷന്‍ എന്നിവ നല്‍കി കുട്ടിയെ ഉള്‍പ്പെടുത്തേണ്ട ക്ലാസിന്റെ പേജ് തുറക്കുക. ഈ പേജിന്റെ മുകളില്‍ നിങ്ങള്‍ നല്‍കിയ Students Strenth അനുസരിച്ച് ഉള്‍പ്പെടുത്താല്‍ കഴിയുന്ന അത്രയും കോളങ്ങള്‍ Blank ആയിരിക്കും. ഇവിടെ വിവരങ്ങള്‍ നല്‍ കി സേവ് ചെയ്യുക. ഈ കുട്ടി മുമ്പ് പഠിച്ചിരുന്ന സ്കൂള്‍ കുട്ടിയുടെ പേര് Delete ചെയ്തിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് EID Number മറ്റൊരു സ്കൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന മെസ്സേജ് ലഭിക്കും. ഓരോ ക്ലാസിലേയും ഓരോ കുട്ടിയുടേയും മുഴുവന്‍ വിശദാംശവും പരിശോധിച്ച് തിരുത്തലുകള്‍ ആവശ്യമെങ്കില്‍ വരുത്തി സേവ് ചെയ്യേണ്ടതാണ്.

സ്റ്റാഫ് ഫിക്സേഷന്‍ യു
..ഡി അധിഷ്ഠിതമായി നടത്തുന്നതിനാല്‍ ന കുട്ടികളുടെ എണ്ണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അതത് സ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് ആയിരിക്കും. അതിനാല്‍ സ്ക്കൂളില്‍ നിന്നും ഒഴിവാക്കിയിട്ടുള്ള കുട്ടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഒഴിവാക്കുന്നതിന് ഹെഡ്മാസ്റ്റര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

സ്റ്റെപ്പ് 3

ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കിയാല്‍ ഓരോ ക്ലാസിലേയും എല്ലാ കുട്ടികളുടേയും ശരിയായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് പരിശോധിക്കേണ്ടാതാണ്. ഇതിനായി
  1. Verification മെനുവില്‍ Class സെലക്ട് ചെയ്ത് View ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ക്ലാസിലെ എല്ലാ ഡിവിഷനുകളുടേയും സംബന്ധിക്കുന്ന വിവരങ്ങള്‍ ലഭ്യമാകും.
  2. ഓരോ ഡിവിഷനു നേരെയുമുള്ള Verify ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ആ ക്ലാസിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ലഭിക്കും.
  3. ഓരോ കുട്ടിയുടേയും പേരിനു നേരെ നല്‍കിയിരിക്കുന്ന വിശദാംശങ്ങള്‍ ശരിയാണെന്നുറപ്പു വരുത്തുക.
  4. കുട്ടിയുടെ പേരിനു നേരെ കാണുന്ന Check box- ല്‍ ടിക് ചെയ്യേണ്ടതാണ്.
  5. ഒരു ഡിവിഷനിലെ എല്ലാ കുട്ടികളുടേയും വിവരങ്ങള്‍ പരിശോധിച്ച് ടിക് മാര്‍ക്ക് രേഖപ്പെടുത്തിയ ശേഷം Submit ചെയ്യുക.
  6. ടിക് ചെയ്ത കുട്ടികളുടെ വിശദാംശങ്ങള്‍ പരിശോധിച്ച് Declaration വായിച്ച് ഇടതു വശത്തുള്ള Check box ല്‍ ടിക് ചെയ്ത് Confirm ചെയ്യുക.
  7. Confirm ചെയ്തു കഴിഞ്ഞാല്‍ യാതൊരു വിധ തിരുത്തലുകളും സ്ക്കൂള്‍ തലത്തില്‍ വരുത്താന്‍ സാധ്യമല്ല.
  8. Confirm ചെയ്തു കഴിഞ്ഞ കുട്ടികളുടെ വിവരങ്ങള്‍ പ്രിന്റെടുക്കാവുന്നതാണ്.

റിപ്പോര്‍ട്ട്
എല്ലാ ഡിവിഷനിലേയും കുട്ടികളുടെ വിവരങ്ങള്‍ ഹെഡ്മാസ്റ്റര്‍ Verify ചെയ്ത് Confirm ചെയ്ത് കഴിഞ്ഞാല്‍ ആ സ്ക്കൂളിലെ എല്ലാ കുട്ടികളേയും സംബന്ധിക്കുന്ന Summary Sheet എടുക്കുന്നതിനുള്ള സൗകര്യം Reports മെനുവില്‍ ലഭ്യമാകും. Summary Sheet ല്‍ ക്ലിക്ക് ചെയ്ത് വിശദാംശങ്ങള്‍ പരിശോധിച്ച് ഹെഡ്മാസ്റ്റര്‍ Confirm ചെയ്യേണ്ടതാണ്. Confirm ചെയ്തു കഴിഞ്ഞാല്‍ School Division Wise റിപ്പോര്‍ട്ട് ലഭിക്കും. സ്ക്കൂളിന്റെ Summary Sheet ഉം Division Wise പ്രിന്റൗട്ടും ഹെഡ്മാസ്റ്റര്‍ ഒപ്പിട്ട് സ്ക്കൂള്‍ സീല്‍ വച്ച് ജൂണ്‍ 20 നകം അതത് എ../ഡി..ഒക്ക് സമര്‍പ്പിക്കേണ്ടതാണ്.

സ്ക്കൂള്‍ തല വിശദാംശങ്ങള്‍ ഓണ്‍ലൈനില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച സംശയങ്ങള്‍ക്ക് ഐടി@സ്ക്കൂള്‍ പ്രോജക്ടിന്റെ അതത് ജില്ലാ ഓഫീസുമായി ബന്ധപ്പെട്ടാല്‍ മതി

3 comments:

kunjunni said...

if a student comes after 6th working day,can the new school enter the data ?

kunjunni said...
This comment has been removed by the author.
SITC Palakkad said...

No only students upto sixth working day is to be entered. Other details should be given separately(not through UID )

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!