തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

അകത്തേത്തറ എന്‍ എസ് എസ് ഹൈസ്കൂള്‍ അധ്യാപികയായ ശ്രീമതി എല്‍ ആര്‍ ഹേമ എഴുതിയ ഒരു കവിത വായനാവാരത്തിന്റെ സമാപനദിവസമായ ഇന്ന് നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുന്നു


പ്രണയം
പണ്ട്,
     കണ്‍മുനകളിലായിരുന്നു പ്രണയം
     പടമെടുക്കലിലായിരുന്നു
     അമ്പലമുറ്റത്തെദീപങ്ങളുടെ
     തിളക്കത്തിലായിരുന്നു
     പള്ളിയങ്കണങ്ങളുടെ ഒതുക്കുകല്ലുകളില്‍
     പതുങ്ങിയിരുന്ന്
     കലാശാലകളുടെ ജനലകള്‍ക്ക്പിന്നില്‍
     മറഞ്ഞിരുന്ന്
     സത്യസന്ധമായിരുന്നു പ്രണയം
     നഗ്നമായിരുന്നു
     പേരാലുകളെപ്പോലെ
     ആഴത്തില്‍ വേരോടിച്ചിരുന്നു
     പ്രണയംമരിക്കുമ്പോള്‍
     ഹൃദയംആര്‍ത്തലച്ചുകരഞ്ഞിരുന്നു
     വിങ്ങിവിങ്ങിതളര്‍ന്നിരുന്നു
ഇന്ന്,
     മൊത്തമായുംചില്ലറയായുംവില്‍ക്കാനുണ്ട് പ്രണയം
     മൊബൈല്‍ഫോണുകളില്‍
     ഇന്റര്‍നെറ്റ് കഫേകളില്‍
     പ്രണയം ദിവസവുംപുത്തനുടുപ്പണിയുന്നു
     പഴയവ ഊരി ദൂരെയെറിയുന്നു
    കാല്‍ച്ചുവട്ടില്‍ മണ്ണേയില്ല
    ചെടിച്ചട്ടിയിലെ പൂച്ചെടിയാണ്
    ദിവസവും വെട്ടിവെക്കാം
    പിന്നെയോ,
പ്രണയത്തിന്റെ ജഡം ഉറുമ്പരിക്കും മുമ്പേ
സംസ്കരിക്കപ്പെടുന്നു

2 Comments

Previous Post Next Post