DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

വിദ്യാഭ്യാസാനുകൂല്യം : ആധാര്‍ രജിസ്‌ട്രേഷന്‍ അപ്‌ഡേറ്റ് ചെയ്യണം

പട്ടികജാതി വികസന വകുപ്പില്‍ നിന്നുള്ള വിദ്യാഭ്യാസ ആനുകൂല്യം ആധാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ എല്ലാ സ്ഥാപന മേധാവികളും അതത് സ്ഥാപനങ്ങളിലെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുള്ള എല്ലാ വിദ്യാര്‍ത്ഥികളുടെയും ആധാര്‍ അക്കൗണ്ട് നമ്പര്‍ (ആധാര്‍ എന്റോള്‍മെന്റ് നമ്പര്‍) സീറോ ബാങ്ക് അക്കൗണ്ട് നമ്പര്‍ (കോര്‍ ബാങ്കിങ് സിസ്റ്റം നിലവിലുള്ള ഏത് ബാങ്കിലായാലും മതിയാവും) ഐ.എഫ്.എസ് കോഡ് എന്നിവ ജൂണ്‍ 12 ന് മുമ്പായി തന്നെ സ്ഥാപന മേധാവിയുടെ ഇന്‍ബോക്‌സില്‍ അപ്‌ഡേറ്റ് ചെയ്യണം. ആധാര്‍ രജിസ്‌ട്രേഷന്‍ നടത്താത്തവരുള്ള പക്ഷം കുട്ടികളുടെ എണ്ണവും സ്ഥാപനത്തിന്റെ വിലാസവും ജില്ലാ പട്ടികജാതി വികസന ഓഫീസറെ ജൂണ്‍ പത്തിനകം അറിയിച്ചാല്‍ ആധാര്‍ രജിസ്‌ട്രേഷനും, ബാങ്ക് അക്കൗണ്ട് ഓപ്പണ്‍ ചെയ്യുന്നതിലേയ്ക്കുമുള്ള സംവിധാനവും സ്ഥപനത്തില്‍തന്നെ ഏര്‍പ്പെടുത്താന്‍ വേണ്ട നടപടി സ്വീകരിക്കും. മാര്‍ച്ച് 31 വരെ ഇ ടു ഇസെഡ് പേ കാര്‍ഡ് വഴി വിദ്യാഭ്യാസ ആനുകൂല്യം ലഭിച്ചിട്ടില്ലാത്തവര്‍ക്കും, ബാങ്ക് അക്കൗണ്ട് വഴി ആനുകൂല്യങ്ങള്‍ ലിങ്ക് ചെയ്യുന്നതിന് ഈ വിദ്യാര്‍ത്ഥികളുടെ ആധാര്‍ അക്കൗണ്ട്/എന്റോള്‍മെന്റ് നമ്പര്‍/സീറോ ബാലന്‍സ് ബാങ്ക് അക്കൗണ്ട് നമ്പര്‍/ഐ.എഫ്.എസ് കോഡ് എന്നിവ സ്ഥാപന മേധാവി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് കത്ത് മുഖേന റിപ്പോര്‍ട്ട് ചെയ്യണം.

Post a Comment

Previous Post Next Post