തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

സ്‌കൂള്‍ കുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങള്‍ : സുരക്ഷാ മാനദണ്ഡം പാലിക്കണം

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റിക്കൊണ്ടു പേകുന്ന മുച്ചക്ര വാഹനങ്ങള്‍ ഒഴികെയുളള എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ഗതാഗത സെക്രട്ടറി അറിയിച്ചു. എജ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് വിവിധ മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിച്ച് മോട്ടോര്‍ വാഹന ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയും വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. പുതുതായി ഉള്‍പ്പെടുത്തിയ വ്യവസ്ഥ പ്രകാരം സ്‌കൂള്‍ കുട്ടികളെ കൊണ്ടു പോകുന്ന വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക് 10 വര്‍ഷത്തില്‍ കുറയാത്ത ഡ്രൈവിങ് പരിചയവും, ഹെവി വാഹനങ്ങള്‍ ഓടിച്ച് അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പരിചയവും ഉണ്ടായിരിക്കണം. റെഡ്‌ലൈറ്റ് ജംപിങ്, ലെയ്ന്‍ ഡിസിപ്ലിന്‍ വയലേഷന്‍, അനധികൃതമായി മറ്റ് വ്യക്തികളെ വാഹനം ഓടിക്കുവാന്‍ അനുവദിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ഒരു വര്‍ഷത്തില്‍ രണ്ട് പ്രാവശ്യത്തില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ട വ്യക്തിയേയോ, മദ്യപിച്ച് വാഹനമോടിക്കുക, അമിത വേഗത, അപകടകരമായ ഡ്രൈവിങ് തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഒരിക്കലെങ്കിലും ശിക്ഷിക്കപ്പെട്ട വ്യക്തിയേയോ ഡ്രൈവറായി നിയമിക്കുവാന്‍ പാടില്ല എന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ കൊണ്ടുപോകുന്ന സ്‌കൂള്‍ വാഹനങ്ങളുടേയും അതില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളുടേയും സുരക്ഷ ഉറപ്പാക്കുന്നതു സംബന്ധിച്ച് സര്‍ക്കാരും, സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും പുറപ്പെടുവിച്ചിട്ടുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുവാന്‍ രക്ഷിതാക്കളും, സ്‌കൂള്‍ അധികൃതരും, പൊതുജനങ്ങളും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന് ഗതാഗത സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post