പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ലോഗോ ക്ഷണിച്ചു

കുട്ടികളുടെ അവകാശ സംരക്ഷണത്തിനുളള ദേശീയ കമ്മീഷന്‍  സംസ്ഥാന തലത്തില്‍ പ്രത്യേക ലോഗോ തയ്യാറാക്കുന്നതിന് ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സൃഷ്ടികള്‍ സ്‌കൂള്‍ മേലധികാരിയുടെ ശുപാര്‍ശയും മേല്‍വിലാസവും സഹിതം അഡീഷണല്‍ ഡയറക്ടര്‍ ഒഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍ (അക്കാദമിക്), പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ്, ജഗതി, തിരുവനന്തപുരം - 14 എന്ന വിലാസത്തില്‍ ജൂണ്‍ 29 നകം ലഭ്യമാക്കണം.

Post a Comment

Previous Post Next Post