കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ദിനാചരണങ്ങള്‍

         സംസ്ഥാനത്ത് ഒരു വിദ്യാലയ വര്‍ഷാരംഭം മുതല്‍ വിവിധ ദിനാചരണങ്ങള്‍ സ്കൂള്‍തലത്തിലും ജില്ലാ സംസ്ഥാനതലങ്ങളിലും സംഘടിപ്പിക്കാറുണ്ടല്ലോ? വ്യത്യസ്തങ്ങളായ പരിപാടികളാണ് ഓരോ വിദ്യാലയങ്ങളിലും സംഘടിപ്പിക്കുന്നത്. ഈ ദിനാടരണങ്ങളെക്കുറിച്ച് ഒരു അവബോധം സൃഷ്ടിക്കുന്നതിനും സ്കൂള്‍തലത്തില്‍ സംഘടിപ്പിക്കാവുന്ന വ്യത്യസ്ഥപരിപാടിപകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ എസ് ഐ ടി സി ഫോറം ബ്ലോഗില്‍ ഒരു പുതിയ പേജ് ആരംഭിക്കുന്നു. ദിനാചരണങ്ങള്‍ എന്ന ഈ പേജില്‍ ഒരു പ്രത്യേകദിവസം ആചരിക്കുന്നതിന് ഒന്നോ-രണ്ടോ ദിവസം മുമ്പ് അതുമായി ബന്ധപ്പെട്ട് നടത്താവുന്ന പരിപാടികള്‍ നിര്‍ദ്ദേശിക്കുകയും അവക്കാവശ്യമായ മെറ്റീരിയല്‍സ് നല്‍കുകയും ചെയ്യും. ഓരോ ദിനവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സ്കൂളില്‍ മുമ്പ് നടത്തിയതോ നടത്താനുദ്ദേശിക്കുന്നതോ ആയ പരിപാടികള്‍ നിങ്ങള്‍ക്ക് നിര്‍ദ്ദേശിക്കാവുന്നതാണ്. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ദിനാചരണത്തിന്റെ ഭാഗമായി മറ്റ് വിദ്യാലയങ്ങളുമായി പങ്ക് വെക്കാവുന്നവ ഞങ്ങള്‍ക്ക് sitcforumpkd@gmail.com എന്ന വിലാസത്തില്‍ അയച്ചുതന്നാല്‍ അവ പ്രസിദ്ധീകരിക്കുന്നതാണ്. അവ സമൂഹത്തിന് പ്രയോജനപ്രദമായ രീതിയില്‍ അവതരിപ്പിക്കുന്നതിന് മറ്റ് സ്കൂളുകള്‍ക്കും പ്രയോജനപ്രദമാകും. ബ്ലോഗ് ടീമംഗങ്ങളായ കുമരപുരം സ്കൂളിലെ ശാന്തി ടീച്ചറും എടത്തനാട്ടുകര സ്കൂളിലെ ഇഖ്ബാല്‍ സാറുമാണ് ഈ പംക്തി കൈകാര്യം ചെയ്യുക. തുടക്കമെന്ന നിലയില്‍ ജൂണ്‍ 12 ബാലവേലവിരുദ്ധദിനത്തിന് സഹായകരമായ ചില ആശയങ്ങള്‍ ഉടനെ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. തുടര്‍ന്ന് വായനാവാരത്തിന് വേണ്ടിയുള്ള പോസ്ററുകളും നല്‍കുന്നതാണ്. നിങ്ങള്‍ക്ക് ഏതെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അവ സ്വാഗതം ചെയ്യുന്നു. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു

Post a Comment

Previous Post Next Post