ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ഹയര്‍ സെക്കണ്ടറി വാര്‍ത്തകള്‍

പ്ലസ് വണ്‍: സ്‌കൂള്‍ തല പരീക്ഷ വിജയിച്ചവരെയും പരിഗണിക്കും.
സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് സി.ബി.എസ്.ഇ യുടെ സ്‌കൂള്‍ തല പരീക്ഷ വിജയിച്ചവരെയും നിലവിലുളള പ്രോസ്‌പെക്ടസ് വ്യവസ്ഥകള്‍ക്ക് വിധേയമായി പരിഗണിക്കുമെന്ന് ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു. സി.ബി.എസ്.ഇ യുടെ സ്‌കൂള്‍ തല പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്ക് സംസ്ഥാനത്തെ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലെ പ്ലസ് വണ്‍ പ്രവേശനത്തിന് അര്‍ഹതയില്ലെന്ന തരത്തിലുളള ചില റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് വിശദീകരണം.
----------------------------------------------------------------------------------------------------------------------------
ഒന്നാം വര്‍ഷ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ഒന്നാം വര്‍ഷ ഹയര്‍ക്കെണ്ടറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാ ഫലം www.dhsekerala.gov.in, www.keralaresults.nic.in, www.prd.kerala.gov.in എന്നീ സൈറ്റുകളില്‍ ലഭിക്കും. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും, ഫോട്ടോകോപ്പി ലഭിക്കുന്നതിനും നിശ്ചിത ഫോറത്തിലുളള അപേക്ഷകള്‍ ഫീസ് സഹിതം അതത് സ്‌കൂളിലെ പ്രിന്‍സിപ്പാളിന് ജൂണ്‍ 29 നകം സമര്‍പ്പിക്കണം. പുനര്‍മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഒന്നിന് 500 രൂപയും ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിക്ക് പേപ്പര്‍ ഒന്നിന് 300 രൂപയും സൂക്ഷ്മപരിശോധനയ്ക്ക് പേപ്പര്‍ ഒന്നിന് 100 രൂപയുമാണ് ഫീസ്. അപേക്ഷകള്‍ ഹയര്‍സെക്കണ്ടറി ഡയറക്ടറേറ്റില്‍ നേരിട്ട് സ്വീകരിക്കില്ല. അപേക്ഷാ ഫോറം സ്‌കൂളുകളിലും ഹയര്‍സെക്കണ്ടറി പോര്‍ട്ടലിലും ലഭ്യമാണ്. സ്‌കൂളുകളില്‍ ലഭിക്കുന്ന പൂരിപ്പിച്ച അപേക്ഷകള്‍ പരീക്ഷാ സെക്രട്ടറി നല്‍കുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ജൂലൈ ഏഴിനകം പ്രിന്‍സിപ്പല്‍മാര്‍ അപ്‌ലോഡ് ചെയ്യണം. 
-----------------------------------------------------------------------------------------------------------------------------
ഹയര്‍സെക്കണ്ടറി അദ്ധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ എയ്ഡഡ്/ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അദ്ധ്യാപകര്‍/ പ്രിന്‍സിപ്പാള്‍മാര്‍ക്ക് 2012-13 അക്കാദമിക് വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അതത് റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുകളില്‍ ജൂലൈ ഒന്നിന് മുമ്പായി പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കണം. വിശദമായ സര്‍ക്കുലര്‍, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, പ്രൊഫോര്‍മ എന്നിവ ഹയര്‍ സെക്കണ്ടറി വകുപ്പിന്റെ വെബ്‌സൈറ്റായ www.dhsekerala.gov.in ല്‍ ലഭ്യമാണ്. 
------------------------------------------------------------------------------------------------------------------------------
ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍/ ബാച്ച് തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ /എയ്ഡഡ് തലത്തില്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഇല്ലാത്ത ഗ്രാമപഞ്ചായത്തുകളില്‍ ഹയര്‍സെക്കണ്ടറി ആരംഭിക്കുന്നതിനും എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ പ്രാദേശിക വിദ്യാഭ്യാസ ആവശ്യകത അനുസരിച്ച് സര്‍ക്കാര്‍/ എയ്ഡഡ് തലത്തില്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍/ അധിക ബാച്ച് അനുവദിക്കുന്നതിനും അപേക്ഷ ക്ഷണിച്ചു. പുതുക്കിയ വിജ്ഞാപനത്തിന്റെയും അപേക്ഷ ഫാറത്തിന്റെയും മാതൃകയും മറ്റ് വിശദാംശങ്ങളുംwww.hdse.kerala.gov.in, www.prd.kerala.gov.in, www.education.kerala.gov.in എന്നീ സൈറ്റുകളില്‍ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 26 വൈകുന്നേരം അഞ്ച് മണി.   

Post a Comment

Previous Post Next Post