തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

പ്രീ-പ്രൈമറി അധ്യാപകരുടെ ഓണറേറിയം വര്‍ധിപ്പിച്ചു

സര്‍ക്കാര്‍ സ്‌കൂളുകളോടനുബന്ധിച്ച് പി.ടി.എ.കള്‍ നടത്തുന്ന പ്രീ-പ്രൈമറി ക്ലാസുകളിലെ നിര്‍ദ്ദിഷ്ട യോഗ്യത നേടാത്ത അധ്യാപകര്‍ക്കും ആയമാര്‍ക്കും ഓണറേറിയം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2012 ആഗസ്റ്റ് ഒന്നിന് ഒരു വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് യഥാക്രമം പ്രതിമാസം അയ്യായിരം രൂപയും മൂവായിരത്തി അഞ്ഞൂറ് രൂപയും ലഭിക്കും. പ്രീ-പ്രൈമറി ക്ലാസുകളിലെ അധ്യാപകരുടെ യോഗ്യത പത്താംക്ലാസ് വിജയവും സര്‍ക്കാര്‍ അംഗീകൃത പ്രീ-പ്രൈമറി ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടികളില്‍ നിന്നുള്ള വിജയകരമായ പരിശീലനവും ആയയുടേത് ഏഴാം ക്ലാസ് വിജയവുമാണ്. എന്നാല്‍ പി.ടി.എ.കള്‍ നിയമിച്ച നിരവധി അധ്യാപകര്‍ക്കും ആയമാര്‍ക്കും നിശ്ചിത യോഗ്യതയില്ലാതിരുന്നതിനാല്‍ ഓണറേറിയം വര്‍ധിപ്പിച്ചു നല്‍കിയിരുന്നില്ല. വര്‍ഷങ്ങളായി ജോലിനോക്കിവരുന്ന ഇത്തരം ജീവനക്കാര്‍ക്കുകൂടി വര്‍ധനവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി നിവേദനങ്ങള്‍ സര്‍ക്കാരിന് ലഭിച്ചതിനെത്തുടര്‍ന്നാണ്

Post a Comment

Previous Post Next Post