തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് ഇന്ന്


-->
സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ തലയെണ്ണല്‍ അവസാനിച്ചതിനും യു..ഡി നിര്‍ബന്ധിതമാക്കിയതിനും ശേഷമുള്ള ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് നാളെ(ജൂണ്‍ 10)യാണ്. ആധാറിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാഫ് ഫിക്സേഷന്‍ നടപടികളെങ്കിലും സ്കൂളുകളില്‍ നിന്നും നല്‍കുന്ന കണക്കെടുപ്പിനും പ്രാധാന്യമേറെയുണ്ടെന്നതിനാല്‍ അതീവശ്രദ്ധയോടെയാണ് കണക്കെടുപ്പ് നടത്തേണ്ടത്. സ്കൂളുകളിലെ എല്ലാ ക്ലാസുകളിലേയും ആകെ കുട്ടികളുടെ എണ്ണവും ആറാം പ്രവര്‍ത്തിദിവസത്തിലെ ഹാജരിന്റെ അടിസ്ഥാനത്തില്‍ വിവിധഭാഷാവിഷയങ്ങള്‍ പഠിക്കുന്ന കുട്ടികളുടെ കണക്കുമാണ് നല്‍കേണ്ടത്. അതിനായി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസുകളില്‍ നിന്നും ലഭിച്ച നിശ്ചിതമാതൃകയിലുള്ള ഫോം പൂരിപ്പിച്ച് (രണ്ട് കോപ്പി) വിദ്യാഭ്യാസ ഓഫീസുകളിലെത്തിക്കണം. ഇതോടൊപ്പം ജില്ലയിലെ ഹൈസ്കൂളുകള്‍ ഹരിശ്രീ വെബ്‌പോര്‍ട്ടലിലും ഈ കണക്കുകള്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്കണ്‍ഫേം ചെയ്യുമ്പോള്‍ ലഭിക്കുന്ന പ്രിന്റ് ഔട്ടുകളുംഡി.ഇ.ഒ.കളില്‍ നല്‍കണം. പ്രൈമറി വിദ്യാലയങ്ങളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട എ ഇ ഒ ഓഫീസുകളില്‍ നിന്നും ഉച്ചക്ക് മൂന്ന് മണിക്ക് മുമ്പ് അപ്‌ലോഡ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം  ഹരിശ്രീ പോര്‍ട്ടലിലൂടെ നല്‍കിയിട്ടുണ്ട്.

വിദ്യാഭ്യാസ ഓഫീസുകളില്‍ നല്‍കുന്നതിനുള്ള പ്രഫോര്‍മയുടെ പകര്‍പ്പ് ആവശ്യമുള്ളവര്‍ക്ക് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
ഇതോടൊപ്പം OEC,OBC, Muslim Girls എന്നിവരുടെ കണക്കുകള്‍ തയ്യാറാക്കുന്നതിനായി ഈ മാതൃക ഉപയോഗിക്കാം
ആറാം പ്രവര്‍ത്തിദിനകണക്കുകള്‍ ഹരിശ്രീ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക .
ആറാം പ്രവര്‍ത്തിദിവസ കണക്കെടുപ്പിനോടനുബന്ധിച്ച് ഡി ഇ ഒ ഓഫീസിലേക്ക് മെയില്‍ ചെയ്യേണ്ട എക്സല്‍ ഫോമിന്റെ മാതൃകക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

R.M.S.A സ്കൂളുകള്‍ ഇവിടെ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോം പൂരിപ്പിച്ച് RMSA-യിലേക്ക് മെയില്‍ ചെയ്യേണ്ടതുമാണ്  .

Post a Comment

Previous Post Next Post