തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

സ്റ്റാഫ് ഫിക്സേഷന്‍ യു ഐ ഡിയുംടെ അടിസ്ഥാനത്തില്‍

UID വെബ് സൈറ്റില്‍ നിന്നും ഡിവിഷനുകള്‍ തിരിച്ചുള്ള പ്രിന്റ് ഔട്ടില്‍ ചില കുട്ടികളുടെ വിവരങ്ങള്‍ ഉള്‍പ്പെടാത്തത് അവരുടെ Medium of Instruction,First Language,First Language Part II ഇവ നല്‍കുന്നതോടെ ശരിയാകും.
 പൊതുവിദ്യാഭ്യാസ വകുപ്പിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ യു.ഐ.ഡി. അധിഷ്ഠിതമായി നടപ്പിലാക്കുന്നതിന് ഓരോ സ്കൂളില്‍ നിന്നും കുട്ടികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരവും ഓരോ സ്കൂളിലേയും തസ്തിക നിര്‍ണയത്തിനായി ആവശ്യപ്പെട്ടിട്ടുള്ള അധിക വിവരങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തില്‍ മെയ് 10-നകം ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് എ.ഇ.ഒ/ഡി.ഇ.ഒയ്ക്ക് സമര്‍പ്പിക്കുന്നതിന് അതത് സ്കൂള്‍ ഹെഡ്മാസ്റര്‍ നടപടി സ്വീകരിക്കണമെന്ന് ഐടി @സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.
          UID അധിഷ്ടിത പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്റ്റാഫ് ഫിക്സേഷന്‍, സ്കോളര്‍ഷിപ്പുകള്‍, മേളകള്‍ തുടങ്ങി വിവിധപ്രവര്‍ത്തനങ്ങള്‍ UID അധിഷ്ടിതമായി നടപ്പിലാക്കാന്‍ തീരുമാനിച്ചിരിക്കുന്നു.അധ്യാപക പാക്കേജിന്റെ ഭാഗമായി 2012-13 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷന്‍ പ്രവര്‍ത്തനങ്ങള്‍ മെയ് 20-നകം പൂര്‍ത്തീകരിക്കും. UID അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷം മുതല്‍ തസ്തിക നിര്‍ണയം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.ഇതിനായി ഓരോ ഡിവിഷനിലെയും കുട്ടികളുടെ വിവരങ്ങള്‍ യൂ.ഐ.ഡി സൈറ്റില്‍ നിന്നും പ്രിന്റ് ഔട്ട് എടുത്ത് എച്ച്.എം കൗണ്ടര്‍ സൈന്‍ ചെയ്ത് മെയ് 10 നു മുമ്പായി എ.ഇ.ഒ/ഡി.ഇ.ഒ തലത്തില്‍ എത്തിക്കാനാണ് നിര്‍ദ്ദേശം വന്നിരിക്കുന്നത്. 
മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കും വിശദവിവരങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക
  ഇതിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ വെബ്‌സൈറ്റിലൂടെ നല്‍കിയ വിവരങ്ങള്‍  ഒരിക്കല്‍ കൂടി പരിശോധിക്കേണ്ടതാണ്. 
UID DATA Entry വിവരങ്ങള്‍ പരിശോധിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സ്കൂള്‍ തലത്തില്‍ താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് അടിയന്തിരമായി ചെയ്യുന്നതിന് നിര്‍ദേശിച്ചിരിക്കുന്നത്. 
  1. യു ഐ ഡി സൈറ്റില്‍ പ്രവേശിക്കുന്നതിന് ഇവിടെ ക്നിക്ക് ചെയ്യുക. മുമ്പ് ലോഗിന്‍ ചെയ്ത username , Password ഉപയോഗിച്ച് നിങ്ങളുടെ സ്കൂളിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ താളില്‍ പ്രവേശിക്കുക.
  2. Data Entry എന്ന ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജില്‍ നിന്നും ആവശ്യമായ ക്ലാസും ഡിവിഷനും തിരഞ്ഞെടുക്കുക
  3. Click here to View Repport എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ആ ക്ലാസിലെ എല്ലാ വിദ്യാര്‍ഥികളുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയ പേജ് ലഭിക്കും.EID ആണ് നമ്മള്‍ ചേര്‍ത്തിരുന്നതെങ്കിലും ചില വിദ്യാര്‍ഥികളുടെ UID ഓട്ടോമാറ്റിക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ടാകും. ഇവ ശരിയാണോ എന്ന് പരിശോധിക്കുക.കൂടാതെ ഒഴിഞ്ഞു കിടക്കുന്ന സെല്ലുകളില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനായി അവസാന കോളത്തിലെ എഡിറ്റ് ബട്ടണ്‍ ഉപയോഗിക്കാവുന്നതാണ്
  4. പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്ന കുട്ടികളുടെ Sex, Medium of Instruction, Language എന്ന ഫീല്‍ഡുകള്‍ പരിശോധിക്കുകയും ആഴശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുകയും വേണം. ഇതോടൊപ്പം തന്നെ ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ മതം അഡീഷണല്‍ അറബിക് എന്നിവ ഉള്‍പ്പെടുത്താന്‍ മറക്കരുത്. അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ First Language Part I , Part II വിഷയങ്ങളും കൃത്യമായിരിക്കണം. അല്ലെങ്കില്‍ സ്റ്റാഫ് ഫിക്ലേഷന്‍ തസ്തിക നിര്‍ണയത്തില്‍ പ്രശ്നങ്ങളുണ്ടാവാം.
  5. എല്ലാ വിവരങ്ങളും തെറ്റുകലില്ലാതെ പൂര്‍ണമായി രേഖപ്പെടുത്തി എന്നുറപ്പാക്കിയാല്‍ അവ Verify ചെയ്യുക എന്നതാണ് അടുത്ത ഘട്ടം .ഇതിനായി Verification എന്ന ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍ നിന്നും ക്ലാസ് ടെലക്ട് ചെയ്ത് View Button അമര്‍ത്തുക. തുറന്ന് വരുന്ന പേജിലെ അവസാന കോളത്തില്‍ HM Verification എന്നതിന് താഴെയുള്ള Verify എന്നതില്‍ ക്ലിക്ക് ചെയ്താല്‍ ആ ക്ലാസിലെ ഏല്ലാ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ ഉള്ള പുതിയൊരു ജാലകം കാണാം. ഈ ജാലകത്തിലെ വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ ശരിയായി തന്നെയാണ് നല്‍കിയിരിക്കുന്നത് എന്ന് ഒരിക്കല്‍ കൂടി ഉറപ്പ് വരുത്തിയതിന് ശേഷം Present എന്ന കോളത്തിന് നേരെയുള്ള ബോക്സില്‍ ടിക്ക് മാര്‍ക്ക് ചെയ്യുക. ഇങ്ങനെ ഏല്ലാ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ പരിശോധിച്ച് ടിക്ക് മാര്‍ക്ക് നല്‍കിയതിന് ശേഷം Submit എന്ന ബട്ടണ്‍ അമര്‍ത്തുക.
  6. പുതിയ ജാലക്കതില്‍ സെലക്ട് ചെയ്ത വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ഒരിക്കല്‍ കൂടി ദൃശ്യമാകും. ഇതിന് താഴെയുള്ള Declaration-ന് ഇടത് വശത്തുള്ള ചെക്ക് ബോക്സില്‍ ടിക്ക് മാര്‍ക്ക് നല്‍കിയാല്‍ Confirm Verification എന്ന ബട്ടണ്‍ ആക്ടീവ് ആകും.ഈ ബട്ടണ്‍ അമര്‍ത്തുന്നതോടെ ആ ക്ലാസിലെ തിരഞ്ഞെടുത്ത കുട്ടികളുടെ വിവരങ്ങള്‍ Confirm ചെയ്യപ്പെട്ടിട്ടുണ്ടാവും.ഇപ്പോള്‍ ലഭിക്കുന്ന Summary Sheet പ്രിന്റ് എടുത്ത് സൂക്ഷിക്കുക.
  7. എല്ലാ ജിവിഷനുകളിലെയും വിവരങ്ങള്‍ Confirm ചെയ്ത് കഴിഞ്ഞാല്‍ ആ വിവരങ്ങളെ അടിസ്ഥാനമാക്കി ഒരു Summary Sheet ലഭിക്കുന്നതിനുള്ള ബട്ടണ്‍ കാണാം. ഈ സമ്മരി ഷീറ്റിലെ ഏല്ലാ വിവരങ്ങളും പ്രധാനാധ്യാപകന്‍ പരിശോധിച്ച് വിവരങ്ങള്‍ ഠരിയാണെന്നുറപ്പുണ്ടെങ്കില്‍ Confirm ചെയ്യുക. 
  8. സമ്മറി ഷീറ്റിന്റെയും Divisionwise Sheet-ന്റെയും പ്രിന്റ് ഔട്ടുകളാണ് പ്രധാനാധ്യാപകന്‍ ഒപ്പിട്ട് ബന്ധപ്പെട്ട DEO/AEO-മാര്‍ക്ക് മെയ് പത്തിനകം നല്‍കേണ്ടത്. ഈ റിപ്പേര്‍ട്ടുകള്‍ Reports-ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിലെ Summary Sheet Schools, School-Divisionwise എന്നിവയില്‍ നിന്നും ലഭിക്കുന്നതാണ്.
 പ്രത്യേക ശ്രദ്ധക്ക്:-
  • ഒരിക്കല്‍ confirm ചെയ്തു കഴിഞ്ഞാല്‍ യാതോരു തരത്തിലുള്ള തിരുത്തലുകളും സ്കൂള്‍ തലത്തില്‍ സാധ്യമല്ല എന്നതിനാല്‍ വിവരങ്ങള്‍ ശരിയാണ് എന്നുറപ്പു വരുത്തിയതിനു ശേഷം മാത്രം confirm ചെയ്യുക.
  • ഇ.ഐ.ഡി നമ്പര്‍ തിരുത്തുമ്പോള്‍ alphabet, special character (/ , :) എന്നിവ ഒഴിവാക്കി നമ്പര്‍ മാത്രം മാറ്റുക.
  • ടിക്ക് മാര്‍ക്ക് ചെയ്യുന്ന ഓരോ കുട്ടിയും അവിടെ പഠിക്കുന്നുണ്ട് എന്നു ഹെഡ്മാസ്റ്റര്‍ ഉറപ്പു വരുത്തേണ്ടതാണ്.
  • ഈ വര്‍ഷത്തെ ആഡ്‌മിഷന്‍, ടി സി, പ്രമോഷന്‍ ,വിവിധ മത്സരങ്ങള്‍, സ്കോളര്‍ഷിപ്പുകള്‍, എസ്.എസ്.എല്‍.സി എ ലിസ്റ്റ് എന്നിവ 2013-14 വര്‍ഷം സമ്പൂര്‍ണ്ണയിലെ വിവരങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തിയായിരിക്കും തയാറാക്കുക. 
  • Entry Status എന്ന മെനുവിലെ ഡിവിഷനുകളുടെ എണ്ണത്തെ സൂചിപ്പിക്കുന്ന സംഖ്യയില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജിലെ അവസാന കോളത്തിലെ View/Print എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജ് ഉപയോഗിച്ച് ഓരോ ഡിവിഷനുകളുടെയും Print Out പരിശോധനക്കായി എടുത്ത് ക്ലാസ് അധ്യാപകര്‍ക്ക് നല്‍കാവുന്നതാണ്



 
 

Post a Comment

Previous Post Next Post