പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

Sports Quota Admission for Plus One Courses – Step By Step


ആദ്യമായി പ്ലസ് വണ്‍ പ്രവേശനത്തിനുള്ള Sports Council-ന്റെ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം
ONLINE ആയി രജിസ്റ്റര്‍ ചെയ്യുന്ന വിധം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
     
     സ്പോര്‍ട്ട്സ് കൗണ്‍ലില്‍ നിങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
കായികരംഗത്തെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്ത് തെറ്റുകളില്ലിന്നുറപ്പാക്കിയാല്‍ FINAL SUBMISSION എന്ന ബട്ടണ്‍ അമര്‍ത്തുക. ഇപ്പോള്‍ ലഭിക്കുന്ന പേജിന്റെ പ്രിന്റ് ഔട്ടും സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളും പകര്‍പ്പുകളും സഹിതം Sports Council Office-ല്‍ ഹാജരാക്കുക. ഇവിടെ നിന്നും നിങ്ങള്‍ക്ക് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. മെയ് 30 വരെ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സ്പോര്‍ട്ട്സ് കൗണ്‍സിലില്‍ നിന്നും ലഭിക്കുന്ന സ്കോര്‍ കാര്‍ഡ് സഹിതം ഹയര്‍ സെക്കണ്ടറി വെബ് സൈറ്റില്‍ അഡ്‌മിഷനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം.
ഇതിനായി  www.hscap.kerala.gov.in എന്ന വെബ് സൈറ്റിലെ APPLY ONLINE SPORTS എന്ന ലിങ്കിലൂടെ മെയ് 30 മുതല്‍ ജൂണ്‍ 5 വരെ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. വിദ്യാര്‍ഥിക്ക് ആവശ്യമായ സ്കൂള്‍/ഓപ്ഷന്‍ തിരഞ്ഞെടുക്കാന്‍ ഈ അപേക്ഷയില്‍ അവസരം ലഭിക്കും. എകജാലക സംവിധാനത്തിലെ അവസാന അലോട്ട്മെന്റിന് മുമ്പുള്ള രണ്ട് ഘട്ടങ്ങളിലായാണ് സ്പോര്‍ട്ട്‌സ് ക്വാട്ട പ്രവേശനം നടക്കുക.
കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

     
          
   

Post a Comment

Previous Post Next Post