FLASH NEWS

ജനുവരി 16 മുതല്‍ 22 വരെ പാലക്കാട് വെച്ച് വെച്ച് നടത്തുന്ന സ്കൗട്ട് മാസ്റ്റര്‍മാരുടെയും ഗൈഡ് ക്യാപ്റ്റന്‍മാരുടെയും ബേസിക്ക് കോഴ്സില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 18 മുതല്‍ സ്കൗട്ട് &ഗൈഡ്സ് ജില്ലാ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാന്‍ ജില്ലാ സെക്ട്ടറി അറിയിക്കുന്നു. IT@School instruction to update Mobile Phone Number /Land Phone Number / Email/ Pin code and  contact details in Hardware Complaint Management System (sc.keltron.org). If there is any issues or any pending complaints please contact 0471- 4094445 . December 16 ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരിക്കില്ലെന്നും പകരം ഫെബ്രിവരി 17 ആയിരിക്കും പ്രവര്‍ത്തിദിനമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പ്.ജൂണിയര്‍ റെഡ് ക്രോസ് A/B Level സേ പരീക്ഷ ഡിസംബര്‍ 16നും സി ലെവല്‍ പരീക്ഷ ജനുവരി 20നും എ,ബി ലെവന്‍ പരീക്ഷ ഫെബ്രിവരി മൂന്നിനും നടക്കും. പരീക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. പാഠപുസ്തക ഇന്‍ഡന്റുകള്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസം കഴിഞ്ഞിട്ടും ഇന്‍ഡന്റ് സമര്‍പ്പിച്ച പല സ്കൂളുകളും കണ്‍ഫേം ചെയ്തതായി കാണുന്നില്ലെന്നും കണ്‍ഫേം ചെയ്യാത്ത പക്ഷം അവര്‍ക്ക് പാഠപുസ്തകം ലഭിക്കാത്ത അവസ്ഥ ഉണ്ടാകുമെന്നതിനാലും കണ്‍ഫേം ചെയ്യാത്തവര്‍ അടിയന്തരമായി കണ്‍ഫേം ചെയ്യണമെന്ന് ടെക്‌സ്റ്റ് ബുക്ക് ഓഫീസറുടെ നിര്‍ദ്ദേശം.2017 July മാസം നടന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റിന്റെ ഫലം പ്രഖ്യാപിച്ചു. OBC Premetric Scholarship Data Entry ഡിസംബര്‍ 15 വരെയും SLI/GIS Data Entry വിശ്വാസ് സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31 വരെയും ദീര്‍ഘിപ്പിച്ചു. RAILTEL കണക്ഷനുള്ള ഹൈസ്കൂളുകളിലെ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ 8Mbps ആയി അപ്ഗ്രേഡ് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിസംബര്‍ 1 മുല്‍ ലഭിക്കുമെന്നും ഐ ടി സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍. രണ്ടാം പാദവാര്‍ഷികപരീക്ഷാ ടൈം ടേബിള്‍ ചുവടെ. OBC Premetric Scholarshipന് അപേക്ഷകള്‍ സ്വീകരിക്കേണ്ട അവസാനദിവസം നവംബര്‍24. Data Entry ഡിസംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കണം.
JRC Exam Palakkad Centres
DEPARTMENTAL TEST NOTIFICATION Jan 2018
Second Term Exam Time Table
OBC Premetric 2017-18
SRADHA
Navaprabha Module
SNEHAPOORVAM
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere

ഡിസംബര്‍ 16നകം പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റുകള്‍ (ഗസറ്റഡ് ഉദ്യോഗസ്ഥരുടെ) DDE Officeല്‍ എത്തിക്കേണ്ടതാണെന്നും മറ്റ് ജീവനക്കാരുടേത് വിദ്യാലയങ്ങളില്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ടെന്ന സാക്ഷ്യ പത്രം നല്‍കണമെന്നും DDE
വിജയശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക വിനിയോഗം ചെയ്യുന്ന ആവശ്യത്തിലേക്കായി വിദ്യാലയങ്ങള്‍ ബാങ്ക് വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DDE


DEO PALAKKAD
ഡിസംബര്‍ 14ന് രാവിലെഎല്ലാ വിദ്യാലയങ്ങളിലും ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞയെടുക്കണമെന്ന് DEO
പാദവാര്‍ഷിക പരീക്ഷയുടെ ഭാഗമായുള്ള കലാ-കായിക-പ്രവര്‍ത്തി പരിചയ പ്രായോഗിക പരീക്ഷ അതത് DEOകളില്‍ നിന്നും സ്കൂള്‍ മെയിലില്‍ ലഭ്യമാക്കുന്ന ചോദ്യപേപ്പര്‍ ഉപയോഗിച്ച് ഡിസംബര്‍ 12നകം നടത്തണമെന്ന് DPI നിര്‍ദ്ദേശം
സ്വച്ഛവിദ്യാലയ പുസ്കൂരത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാലയങ്ങള്‍ അടിയന്തരമായി DEOയില്‍ അറിയിക്കുന്നതിന് നിര്‍ദ്ദേശം
ഡയറ്റ് ലഭ്യമാക്കിയ മൊഡ്യൂളുകള്‍ പ്രകാരം സ്കൂളുകളില്‍ ശ്രദ്ധ പദ്ധതിയുടെ പ്രവര്‍ത്തനം നടത്തേണ്ടതാണെന്ന് DEO

Prakrithi Khoj Online Quiz(കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം സംഘടിപ്പിക്കുന്നത്) ഡിസംബര്‍ 25വരെ.http://pkeq.nic.in എന്ന ലിങ്കില്‍ വിശദാംശങ്ങള്‍ ലഭിക്കും. പരമാവധി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ നിര്‍ദ്ദേശം



DEO OTTAPALAM
WEBSITE :Here
2017-18 വര്‍ഷത്തിലെ IED LD വിദ്യാര്‍ഥികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് ഡിസംബ്ര‍ 16ന് കൂനത്തറ GHSSല്‍. വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍
പഠനവൈകല്യമുള്ള കുട്ടികള്‍ക്കുള്ള സ്ക്രീനിങ്ങ് ക്യാമ്പ് പട്ടാമ്പി ഗവ ഹൈസ്കൂളില്‍ ചൊവ്വാഴ്ച പത്ത് മണി മുതല്‍. ഇതു വരെ ഏതെങ്കിലും ക്യാമ്പില്‍ പങ്കെടുക്കാത്ത സ്കൂളുകളുണ്ടെങ്കില്‍ ഈ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് DEO
സര്‍വ്വ വി‍ജ്ഞാനകോശം വോളിയം 16, സാഹിത്യ വിജ്ഞാന കോശം വോളിയം 8,9 ഇവ എല്ലാ വിദ്യാലയങ്ങള്‍ക്കും ഡിസംബര്‍ 11 ന് വിതരണം ചെയ്യുന്നതാണെന്നും ഇതിനായി ഒരാളെ അന്നേദിവസം അയക്കണമെന്നും DEO
റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ വിജയികളായ വിദ്യാര്‍ഥികളുടെ ലിസ്റ്റ് അടിയന്തരമായി മെയില്‍ ചെയ്ത് നല്‍കണമെന്ന് DEO
പാദവാര്‍ഷിക പരീക്ഷയുടെ ഭാഗമായുള്ള കലാ-കായിക-പ്രവര്‍ത്തി പരിചയ പ്രായോഗിക പരീക്ഷ അതത് DEOകളില്‍ നിന്നും സ്കൂള്‍ മെയിലില്‍ ലഭ്യമാക്കുന്ന ചോദ്യപേപ്പര്‍ ഉപയോഗിച്ച് ഡിസംബര്‍ 12നകം നടത്തണമെന്ന് DPI നിര്‍ദ്ദേശം
DEO MANNARKKAD
WEBSITE:Here

രണ്ടാം പാദവാര്‍ഷിക പരീക്ഷാ ചോദ്യപേപ്പര്‍ വിതരണം 11ന് .സ്കൂള്‍ മെയിലില്‍ നല്‍കിയ പട്ടിക പ്രകാരം ഇന്‍ഡന്റ് സഹിതെ എത്തി ഏറ്റു വാങ്ങണമെന്ന് DEO
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലും സ്കൂളുകളിലും വാടക രജിസ്റ്ററുകളില്‍ കെട്ടിട ഉടമയുടെ അപേക്ഷാ തീയതി, ബില്‍ഡിങ്ങ് നമ്പര്‍, മുന്‍ സിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ്, റെന്റ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച തീയതി, ഗവ അനുവദിച്ച ഉത്തരവ് നമ്പര്‍കാലാവധി, ബില്‍ഡിങ്ങ് ഉടമയുടെ പ്ര് വിലാസം എന്നിവ എഴുതി സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശം

സമഗ്ര പോര്‍ട്ടലില്‍ എല്ലാ അധ്യാപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അധ്യാപകരും കുറഞ്ഞത് ഒരു പാഠത്തില്‍ നിന്നും ഒരു ചോദ്യെമെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പാക്കണമെന്നും DPI



Thursday, May 02, 2013

വരുമാന സര്‍ട്ടിഫിക്കറ്റ് : സാധുതാ കാലയളവ് പുനര്‍ നിശ്ചയിച്ചു

വില്ലേജ്/താലൂക്ക് ഓഫീസുകളില്‍ നിന്നും നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റിന്റെ സാധുതാകാലയളവ് പുനര്‍നിശ്ചയിച്ചും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുന:ക്രമീകരിച്ചും ഉത്തരവായി. പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള നടപടിക്രമം ലഘൂകരിക്കുന്നതിനുമായി വില്ലേജ്/താലൂക്ക് ഓഫീസുകളില്‍ നിന്നും നല്‍കി വരുന്ന വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധി ഇനിപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി ഒരു വര്‍ഷമായി നിജപ്പെടുത്തി. ഈ കാലയളവില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വെവ്വേറെ വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ ആവശ്യമില്ല. വരുമാന സര്‍ട്ടിഫിക്കറ്റിനുവേണ്ടിയുള്ള അപേക്ഷ നിശ്ചിത ഫോര്‍മാറ്റില്‍ അഞ്ച് രൂപ കോര്‍ട്ട് ഫീ സ്റാമ്പൊട്ടിച്ച് സമര്‍പ്പിക്കണം. നിശ്ചിത ഫോര്‍മാറ്റില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കണം. സര്‍ട്ടിഫിക്കറ്റിന് അനുവദിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷം സാധുതാ കാലയളവ് ഉണ്ടായിരിക്കും. ഇത് വരുമാന സര്‍ട്ടിഫിക്കറ്റില്‍ തന്നെ വ്യക്തമാക്കണം. ഒരു വര്‍ഷ സാധുതാകാലയളവില്‍ പൊതുവായി എല്ലാ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കാവുന്നതാകയാല്‍ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമ്പോള്‍ ഇതിന്റെ ഉദ്ദേശ്യം പ്രത്യേകമായി രേഖപ്പെടുത്തേണ്ടതില്ല. ഏതെങ്കിലും ഒരു പ്രത്യേക കോഴ്സിന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന് ആ കോഴ്സിന്റെ കാലാവധി വരെ പ്രാബല്യമുണ്ടായിരിക്കും. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍ സൂക്ഷിക്കേണ്ടതും വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കേണ്ടതുമാണ്. സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍/സഹകരണ സംഘങ്ങള്‍ തുടങ്ങിയവ തടസമുന്നയിക്കാതെ സ്വീകരിക്കേണ്ടതും ആവശ്യമെങ്കില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഒത്തുനോക്കേണ്ടതുമാണ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കോ, എന്‍ട്രന്‍സ് മുതലായ പരീക്ഷകള്‍ക്കോ നിര്‍ദ്ദിഷ്ട അപേക്ഷാഫാറത്തില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടിവരുമ്പോള്‍ മുമ്പ് നല്‍കിയിട്ടുള്ളതും സാധുതാകാലയളവ് (ഒരു വര്‍ഷം) കഴിയാത്തതുമായ വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തിലെ ഫോര്‍മാറ്റില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കണം. വരുമാന സര്‍ട്ടിഫിക്കറ്റ് മുമ്പ് നല്‍കിയിട്ടില്ലെങ്കിലോ മുമ്പ് നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റിന്റെ സാധുതാകാലയളവ് കഴിഞ്ഞിട്ടുണ്ടെങ്കിലോ ഉത്തരവില്‍ പറയുന്ന നിശ്ചിത മാതൃകയില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതും അതോടൊപ്പം നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തിലെ ഫോര്‍മാറ്റില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതാണ്. മറ്റു സംസ്ഥാനങ്ങളിലെ വകുപ്പുകളോ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളോ. വരുമാന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സ്വീകാര്യമല്ല എന്ന നിലപാട് സ്വീകരിക്കുന്ന അവസരത്തില്‍ മുമ്പ് നല്‍കിയിട്ടുള്ളതും സാധുതാകാലയളവ് കഴിയാത്തതുമായ വരുമാന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലോ അല്ലെങ്കില്‍ പുതുതായോ അസല്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കണം. അപ്രകാരം നല്‍കുന്ന വരുമാന സര്‍ട്ടിഫിക്കറ്റില്‍ ഉദ്ദേശ്യം (purpose) രേഖപ്പെടുത്തണം. ഈ സര്‍ട്ടിഫിക്കറ്റുകള്‍ ആ പ്രത്യേക ആവശ്യത്തിനുവേണ്ടി മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. വരുമാന സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുമ്പോള്‍ റഫറന്‍സ് നമ്പര്‍ നല്‍കണം. സര്‍ട്ടിഫിക്കറ്റുകളുടെ ഓഫീസ് കോപ്പി, സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച രജിസ്റര്‍ എന്നിവ വില്ലേജ് ഓഫീസില്‍/താലൂക്കാഫീസില്‍ സൂക്ഷിക്കണം. നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനുള്ള വരുമാനം കണക്കാക്കുന്നതിന് ഈ വരുമാന സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാന്‍ പാടില്ല. നോണ്‍ക്രീമീലെയര്‍ സര്‍ട്ടിഫിക്കറ്റിന് കണക്കാക്കുന്ന വരുമാനവും കുടുംബ വരുമാനവും തമ്മില്‍ കൂട്ടിക്കലര്‍ത്താന്‍ പാടില്ല. അതിനായി നോണ്‍ക്രീമിലെയര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുടെയടിസ്ഥാനത്തില്‍ വരുമാനം തിട്ടപ്പെടുത്തേണ്ടതാണ്. കുടുംബ വാര്‍ഷിക വരുമാനമാണ് സര്‍ട്ടിഫിക്കറ്റിനായി കണക്കാക്കുന്നത്. ഇപ്രകാരം വരുമാനം തിട്ടപ്പെടുത്തുന്നതിന് ഒരു ഏകീകൃത മാനദണ്ഡം എന്ന നിലയില്‍ ഉത്തരവിന്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ഏഴ് ആദായമാര്‍ഗങ്ങളില്‍ നിന്നുള്ള വരുമാനം എല്ലാ വരുമാന സര്‍ട്ടിഫിക്കറ്റിലും പ്രത്യേകം ഉള്‍പ്പെടുത്തണം. ഇക്കാര്യം സര്‍ട്ടിഫിക്കറ്റിന്റെ ഫോറത്തില്‍ നല്‍കിയിട്ടുള്ള കോളത്തില്‍ പ്രത്യേകമായി രേഖപ്പെടുത്തണം. അപേക്ഷയില്‍ നല്‍കിയിരിക്കുന്ന വിവരം പില്‍ക്കാലത്ത് തെറ്റാണെന്ന് ബോധ്യപ്പെട്ടാല്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നതിനുള്ള അധികാരം സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അധികാരിക്ക് ഉണ്ടായിരിക്കണം. കുടുംബം എന്ന പദത്തിന്റെ നിര്‍വചനത്തില്‍ മാതാപിതാക്കള്‍/രക്ഷകര്‍ത്താവ് എന്നതിന് ചുവടെ മാതാപിതാക്കള്‍/രക്ഷകര്‍ത്താവ് എന്ന നിര്‍വചനത്തില്‍ ഇതേ വീട്ടില്‍ ഒരുമിച്ച് താമസിക്കുന്ന രണ്ടാനമ്മ/രണ്ടാനച്ഛന്‍ ഉള്‍പ്പെടുന്നതാണ് എന്ന് കൂടി ഉള്‍പ്പെടുത്തി ഭേദഗതി വരുത്തി. അപേക്ഷകന്‍/ക വിവാഹം കഴിഞ്ഞ വ്യക്തിയാണെങ്കില്‍ വരുമാനം കണക്കാക്കുമ്പോള്‍ ഭാര്യയുടെ/ഭര്‍ത്താവിന്റെ വരുമാനം കൂടി കണക്കിലെടുക്കണം. നിലവില്‍ റവന്യൂ വകുപ്പില്‍ നിന്ന് നല്‍കിവരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാതൃകാ അപേക്ഷാ ഫോറവും മാതൃകാ സാക്ഷ്യപത്രവും നിശ്ചയിച്ച് ഉത്തരവായിരുന്നു. പുതിയ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വരുമാന സര്‍ട്ടിഫിക്കറ്റിനായുള്ള മാതൃകാ അപേക്ഷാഫോറവും മാതൃകാ സാക്ഷ്യപത്രവും ഒഴിവാക്കി. പുതിയ മാതൃകാ അപേക്ഷാഫോറവും സാക്ഷ്യപത്രവും വരുമാന സര്‍ട്ടിഫിക്കറ്റിനായി നിഷ്കര്‍ഷിച്ചിട്ടുണ്ട്. യൂണിഫൈഡ് വില്ലേജ് മാനുവലില്‍ മേല്‍പ്പറഞ്ഞ ഭേദഗതികള്‍ കൂടി ഉള്‍പ്പെടുത്തിയും ഉത്തരവായി. 

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!