തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

വി.എച്ച്.എസ്.ഇ പ്രവേശനത്തിന് ഏകജാലക സംവിധാനം

തൊഴിലധിഷ്ഠിത ഹയര്‍സെക്കണ്ടറി പ്രവേശനം ഏകജാലക സംവിധാനം ഏര്‍പ്പെടുത്തി. അഡ്മിഷനുവേണ്ടി ഏത് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നും അപേക്ഷ വാങ്ങാം. ഈ അപേക്ഷ പൂരിപ്പിച്ച് സൗകര്യപ്രദമായ ഏത് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലും നല്‍കാം. ഈ അപേക്ഷയിന്‍മേല്‍ ഏത് സ്‌കൂളിലെയും ഏത് കോഴ്‌സിലേക്കും താല്‍പര്യമനുസരിച്ച് അപേക്ഷിക്കാം. വിദ്യാര്‍ത്ഥിക്കോ രക്ഷകര്‍ത്താവിനോ താല്‍പര്യമുളള പക്ഷം വെബ്‌സൈറ്റിലേക്ക് നേരിട്ട് അപേക്ഷ നല്‍കുവാനും സൗകര്യമൊരുക്കിയിട്ടുണ്ട്. ഈ രീതിയില്‍ വെബ്‌സൈറ്റിലേക്ക് ശരിയായി അപേക്ഷ സമര്‍പ്പിച്ചുകഴിയുമ്പോള്‍ ലഭിക്കുന്ന പ്രിന്റ് ഔട്ട് സൗകര്യപ്രദമായ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അനുബന്ധ രേഖകളോടും അപേക്ഷാ ഫീസിനും ഒപ്പം നല്‍കി, അക്‌നോളജ്‌മെന്റ് കൈപ്പറ്റണം. വികലാംഗരായ വിദ്യാര്‍ത്ഥികള്‍ കോഴ്‌സ് തെരഞ്ഞെടുക്കുന്നതിന് ജില്ലാ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തുന്ന കൗണ്‍സിലിങ് ക്യാമ്പില്‍ നിന്നും അനുയോജ്യമായ കോഴ്‌സ് രേഖപ്പെടുത്തി അസിസ്റ്റന്റ് ഡയറക്ടര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് വികലാംഗത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനോടാപ്പം അപേക്ഷ സമര്‍പ്പിക്കുന്ന സ്‌കൂളില്‍ സമര്‍പ്പിക്കണം കൗണ്‍സിലിംഗിനു ശേഷം അസിസ്റ്റന്റ് ഡയറക്ടര്‍ ശുപാര്‍ശ ചെയ്യുന്ന കോഴ്‌സിലേക്ക് വികലാംഗ വിദ്യാര്‍ത്ഥിക്ക് ഉറപ്പായും പ്രവേശനം ലഭിക്കും. തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളിലെ സ്‌പോര്‍ട്‌സ് സ്‌കൂളുകളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷാര്‍ത്ഥികളുടെ ഫിസിക്കല്‍ ഫിറ്റ്‌നസ് കൂടി പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്. വിശദവിവരങ്ങള്‍www.vhscap.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പ്രവേശന നടപടിക്രമം- അപേക്ഷ സമര്‍പ്പണം: മെയ് 10 മുതല്‍ 24 വരെ, ട്രയല്‍ അലോട്ട്‌മെന്റ് - മെയ് 30, തിരുത്തലുകള്‍ സ്വീകരിക്കുന്നത്- ജൂണ്‍ മൂന്ന് വരെ, ഒന്നാം അലോട്ട്‌മെന്റ് - ജൂണ്‍ ഒന്‍പത്, മുഖ്യ അലോട്ട്‌മെന്റുകള്‍ അവസാനിക്കുന്നത്- ജൂണ്‍ 25, ക്ലാസുകള്‍ ആരംഭിക്കുന്നത്- ജൂണ്‍ 26, അഡ്മിഷന്‍ അവസാനിക്കുന്നത്- ആഗസ്റ്റ് 17.

Post a Comment

Previous Post Next Post