പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

കൗണ്‍സിലര്‍മാരുടെ കരാര്‍ നിയമനത്തിന് അപേക്ഷിക്കാം

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ വിവിധ ജില്ലകളിലായി പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, പ്രീമെട്രിക്/പോസ്റ്റ് മെട്രിക് ഹോസ്റ്റലുകള്‍ എന്നിവയിലെ അന്തേവാസികളായ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിത്വ വികസനം സ്വഭാവ രൂപീകരണം, പഠനശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൗണ്‍സിലിങ് നല്‍കുന്നതിനും കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിനും കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. അപേക്ഷകര്‍ എം.എ.(സൈക്കോളജി)/എം.എസ്.ഡബ്ല്യൂ സ്റ്റുഡന്റ് കൗണ്‍സിലിങ് പരിശീലനം നേടിയവരായിരിക്കണം. കൗണ്‍സിലിങ്ങില്‍ സര്‍ട്ടിഫിക്കറ്റ് / ഡിപ്ലോമാ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിങ് രംഗത്ത് മുന്‍പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. 2013 ജൂണ്‍ ഒന്ന് മുതല്‍ 2014 മാര്‍ച്ച് 31 വരെ 10 മാസത്തേയ്ക്കാണ് കരാര്‍ നിയമനം. പ്രതിമാസം 15000 രൂപ ഹോണറേറിയമായി ലഭിക്കും. യാത്രാപ്പടി പരമാവധി 2000 രൂപ (സര്‍ക്കാര്‍ അനുമതിക്ക് വിധേയമായി). ആകെ ഒഴിവുകള്‍ പുരുഷന്‍-16, സ്ത്രീ - 17. താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍, ഫോട്ടോകോപ്പി, 2 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, പ്രവൃത്തിപരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്, അഡ്രസ് പ്രൂഫ്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ് എന്നിവ സഹിതം ഇനിപ്പറയുന്ന ഏതെങ്കിലുമൊരു സ്ഥലത്ത് വാക്-ഇന്‍-ഇന്റര്‍വ്യൂവിന് ഹാജരാകണം. കോഴിക്കോട് ഗസ്റ്റ് ഹൗസ്/ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്-മെയ് 18 ന് രാവിലെ 10.30 . എറണാകുളം ഗസ്റ്റ് ഹൗസ്/ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, മൂവാറ്റുപുഴ-മെയ് 20 ന് രാവിലെ 10.30 . തിരുവന്തപുരം ഗസ്റ്റ് ഹൗസ്/ഐ.റ്റി.ഡി.പി., നെടുമങ്ങാട്-മെയ് 22 ന് രാവിലെ 10.30.

Post a Comment

Previous Post Next Post