പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ബ്ലോഗ് നൂറാം ദിവസത്തില്‍




-->
2013 ഫെബ്രുവരി 19-ന് ആരംഭിച്ച നമ്മുടെ ബ്ലോഗ് ഇന്ന് നൂറ് ദിനം പിന്നിടുന്നു. ഇക്കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷാ കാലഘട്ടത്തിലാണ് എസ് ഐ ടി സിമാരുടെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും ചര്‍ച്ച ചെയ്യുന്നതിനും അവ പരിഹരിക്കുന്നതിനും ഒരു കൂട്ടായ്മ എന്ന ആവശ്യം സജീവമായി ചര്‍ച്ച ചെയ്യപ്പെട്ടത്. സമാനമനസ്കരായ ആളുകളെ കണ്ടെത്തുന്നതിനും അവരുടെ അഭിപ്രയങ്ങള്‍ അറിയുന്നതിനുമായി ഒരു ബ്ലോഗ് എന്ന ആശയം രൂപപ്പെട്ടത് ഇതേ തുടര്‍ന്നായിരുന്നു. എസ് എസ് എല്‍ സി പ്രാക്ടിക്കല്‍ പരീക്ഷാസമയത്ത് തുടക്കമിട്ട ബ്ലോഗിന് ആരംഭകാലത്ത് തണുത്ത പ്രതികരണമായിരുന്നു ലഭിച്ചതെങ്കിലും ഇന്ന് അവസ്ഥ മാറി. നൂറ് ദിവസങ്ങള്‍ക്കുള്ളില്‍ എണ്ണായിരത്തിലധികം ഹിറ്റുകള്‍ നേടി (പ്രതിദിനം ശരാശരി നൂറിലധികം ഹിറ്റുകള്‍) നാം മുന്നേറുന്നു. ഇന്ന് സജീവമായി ഈ രംഗത്തുള്ള മറ്റ് ബ്ലോഗുകളോടോപ്പം തന്നെ പുതിയ അപ്ഡേറ്റുകള്‍ വഴി പാലക്കാട് ജില്ലയിലെ എസ് ഐ ടി സി മാര്‍ക്ക് സഹായകരമായി മാറാന്‍ നമ്മുടെ ബ്ലോഗിന് കഴിഞ്ഞുട്ടുണ്ട് എന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്. പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ നമ്മള്‍ തുടക്കം കുറിച്ച ഫോറത്തിന്റെ പ്രചരണം കൂടി ലക്ഷ്യമിട്ടായിരുന്നു നാം ബ്ലോഗ് ആരംഭിച്ചത്. അവധിക്കാലമായതിനാല്‍ ഫോറത്തിന്റെ പ്രവര്‍ത്തനം അല്‍പ്പം മന്ദീഭവിച്ചിട്ടുണ്ട് എന്നറിയാം .അത് ഊര്‍ജ്ജിതപ്പെടുത്തുന്നതോടൊപ്പം തന്നെ ബ്ലോഗിന്റെ പ്രവര്‍ത്തനവും നമുക്ക് ഊര്‍ജിതമായി മുന്നോട്ട് കൊണ്ടു പോകേണ്ടതുണ്ട്. ബ്ലോഗുമായി സഹകരിക്കാന്‍ തയ്യാറുള്ള ഏവരുടെയും സഹകരണം ഇക്കാര്യത്തില്‍ ആവശ്യമുണ്ട്. കുറേയേറെ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുക എന്നതിനേക്കാളുപരി നമ്മള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള വേദി കൂടിയായി മാറാന്‍ ബ്ലോഗിന് സാധിക്കണം . അക്കാര്യത്തില്‍ ഏവരുടെയും സഹകരണവും പിന്തുണയും അഭ്യര്‍ഥിക്കുന്നു. കഴിഞ്ഞ നൂറ് ദിവസങ്ങളില്‍ നിങ്ങള്‍ നല്‍കിയ പിന്തുണയാണ് ഇത് മുന്നോട്ട് കൊണ്ട് പോകാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത്. ഏവരുടെയും സഹകരണവും പിന്തുണയും തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
                 ഈ നൂറാം ദിനത്തില്‍ ഈ ബ്ലോഗിനെ വിലയിരുത്തേണ്ടത് ഇതിന്റെ വായനക്കാരായ നിങ്ങളാണ്. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും പ്രതികരണങ്ങളും കമന്റുകളായി നല്‍കി ഇതിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു
                                         എസ് ഐ ടി സി ഫോറം പാലക്കാട്

3 Comments

Previous Post Next Post