FLASH NEWS

ജനുവരി 16 മുതല്‍ 22 വരെ പാലക്കാട് വെച്ച് വെച്ച് നടത്തുന്ന സ്കൗട്ട് മാസ്റ്റര്‍മാരുടെയും ഗൈഡ് ക്യാപ്റ്റന്‍മാരുടെയും ബേസിക്ക് കോഴ്സില്‍ പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 18 മുതല്‍ സ്കൗട്ട് &ഗൈഡ്സ് ജില്ലാ ഓഫീസുമായി നേരിട്ട് ബന്ധപ്പെടാന്‍ ജില്ലാ സെക്ട്ടറി അറിയിക്കുന്നു. IT@School instruction to update Mobile Phone Number /Land Phone Number / Email/ Pin code and  contact details in Hardware Complaint Management System (sc.keltron.org). If there is any issues or any pending complaints please contact 0471- 4094445 . December 16 ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരിക്കില്ലെന്നും പകരം ഫെബ്രിവരി 17 ആയിരിക്കും പ്രവര്‍ത്തിദിനമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പ്.ജൂണിയര്‍ റെഡ് ക്രോസ് A/B Level സേ പരീക്ഷ ഡിസംബര്‍ 16നും സി ലെവല്‍ പരീക്ഷ ജനുവരി 20നും എ,ബി ലെവന്‍ പരീക്ഷ ഫെബ്രിവരി മൂന്നിനും നടക്കും. പരീക്ഷയുമായി ബന്ധപ്പെട്ട വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. പാഠപുസ്തക ഇന്‍ഡന്റുകള്‍ സമര്‍പ്പിക്കാനുള്ള അവസാനദിവസം കഴിഞ്ഞിട്ടും ഇന്‍ഡന്റ് സമര്‍പ്പിച്ച പല സ്കൂളുകളും കണ്‍ഫേം ചെയ്തതായി കാണുന്നില്ലെന്നും കണ്‍ഫേം ചെയ്യാത്ത പക്ഷം അവര്‍ക്ക് പാഠപുസ്തകം ലഭിക്കാത്ത അവസ്ഥ ഉണ്ടാകുമെന്നതിനാലും കണ്‍ഫേം ചെയ്യാത്തവര്‍ അടിയന്തരമായി കണ്‍ഫേം ചെയ്യണമെന്ന് ടെക്‌സ്റ്റ് ബുക്ക് ഓഫീസറുടെ നിര്‍ദ്ദേശം.2017 July മാസം നടന്ന ഡിപ്പാര്‍ട്ട്‌മെന്റല്‍ ടെസ്റ്റിന്റെ ഫലം പ്രഖ്യാപിച്ചു. OBC Premetric Scholarship Data Entry ഡിസംബര്‍ 15 വരെയും SLI/GIS Data Entry വിശ്വാസ് സൈറ്റില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സമയ പരിധി ഡിസംബര്‍ 31 വരെയും ദീര്‍ഘിപ്പിച്ചു. RAILTEL കണക്ഷനുള്ള ഹൈസ്കൂളുകളിലെ ബ്രോഡ്ബാന്‍ഡ് കണക്ഷന്‍ 8Mbps ആയി അപ്ഗ്രേഡ് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡിസംബര്‍ 1 മുല്‍ ലഭിക്കുമെന്നും ഐ ടി സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍. രണ്ടാം പാദവാര്‍ഷികപരീക്ഷാ ടൈം ടേബിള്‍ ചുവടെ. OBC Premetric Scholarshipന് അപേക്ഷകള്‍ സ്വീകരിക്കേണ്ട അവസാനദിവസം നവംബര്‍24. Data Entry ഡിസംബര്‍ അഞ്ചിനകം പൂര്‍ത്തിയാക്കണം.
JRC Exam Palakkad Centres
DEPARTMENTAL TEST NOTIFICATION Jan 2018
Second Term Exam Time Table
OBC Premetric 2017-18
SRADHA
Navaprabha Module
SNEHAPOORVAM
BROADBAND COMPLAINT REGISTRATION
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD
WEBSITEHere

ഡിസംബര്‍ 16നകം പ്രോപ്പര്‍ട്ടി സ്റ്റേറ്റ്‌മെന്റുകള്‍ (ഗസറ്റഡ് ഉദ്യോഗസ്ഥരുടെ) DDE Officeല്‍ എത്തിക്കേണ്ടതാണെന്നും മറ്റ് ജീവനക്കാരുടേത് വിദ്യാലയങ്ങളില്‍ വാങ്ങി സൂക്ഷിച്ചിട്ടുണ്ടെന്ന സാക്ഷ്യ പത്രം നല്‍കണമെന്നും DDE
വിജയശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക വിനിയോഗം ചെയ്യുന്ന ആവശ്യത്തിലേക്കായി വിദ്യാലയങ്ങള്‍ ബാങ്ക് വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DDE


DEO PALAKKAD
ഡിസംബര്‍ 14ന് രാവിലെഎല്ലാ വിദ്യാലയങ്ങളിലും ഊര്‍ജ്ജ സംരക്ഷണ പ്രതിജ്ഞയെടുക്കണമെന്ന് DEO
പാദവാര്‍ഷിക പരീക്ഷയുടെ ഭാഗമായുള്ള കലാ-കായിക-പ്രവര്‍ത്തി പരിചയ പ്രായോഗിക പരീക്ഷ അതത് DEOകളില്‍ നിന്നും സ്കൂള്‍ മെയിലില്‍ ലഭ്യമാക്കുന്ന ചോദ്യപേപ്പര്‍ ഉപയോഗിച്ച് ഡിസംബര്‍ 12നകം നടത്തണമെന്ന് DPI നിര്‍ദ്ദേശം
സ്വച്ഛവിദ്യാലയ പുസ്കൂരത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാലയങ്ങള്‍ അടിയന്തരമായി DEOയില്‍ അറിയിക്കുന്നതിന് നിര്‍ദ്ദേശം
ഡയറ്റ് ലഭ്യമാക്കിയ മൊഡ്യൂളുകള്‍ പ്രകാരം സ്കൂളുകളില്‍ ശ്രദ്ധ പദ്ധതിയുടെ പ്രവര്‍ത്തനം നടത്തേണ്ടതാണെന്ന് DEO

Prakrithi Khoj Online Quiz(കേന്ദ്ര പരിസ്ഥിതി വനം മന്ത്രാലയം സംഘടിപ്പിക്കുന്നത്) ഡിസംബര്‍ 25വരെ.http://pkeq.nic.in എന്ന ലിങ്കില്‍ വിശദാംശങ്ങള്‍ ലഭിക്കും. പരമാവധി വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കാന്‍ നിര്‍ദ്ദേശംDEO OTTAPALAM
WEBSITE :Here
2017-18 വര്‍ഷത്തിലെ IED LD വിദ്യാര്‍ഥികള്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പ് ഡിസംബ്ര‍ 16ന് കൂനത്തറ GHSSല്‍. വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍
പഠനവൈകല്യമുള്ള കുട്ടികള്‍ക്കുള്ള സ്ക്രീനിങ്ങ് ക്യാമ്പ് പട്ടാമ്പി ഗവ ഹൈസ്കൂളില്‍ ചൊവ്വാഴ്ച പത്ത് മണി മുതല്‍. ഇതു വരെ ഏതെങ്കിലും ക്യാമ്പില്‍ പങ്കെടുക്കാത്ത സ്കൂളുകളുണ്ടെങ്കില്‍ ഈ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് DEO
സര്‍വ്വ വി‍ജ്ഞാനകോശം വോളിയം 16, സാഹിത്യ വിജ്ഞാന കോശം വോളിയം 8,9 ഇവ എല്ലാ വിദ്യാലയങ്ങള്‍ക്കും ഡിസംബര്‍ 11 ന് വിതരണം ചെയ്യുന്നതാണെന്നും ഇതിനായി ഒരാളെ അന്നേദിവസം അയക്കണമെന്നും DEO
റവന്യൂ ജില്ലാ ശാസ്ത്രമേളയില്‍ വിജയികളായ വിദ്യാര്‍ഥികളുടെ ലിസ്റ്റ് അടിയന്തരമായി മെയില്‍ ചെയ്ത് നല്‍കണമെന്ന് DEO
പാദവാര്‍ഷിക പരീക്ഷയുടെ ഭാഗമായുള്ള കലാ-കായിക-പ്രവര്‍ത്തി പരിചയ പ്രായോഗിക പരീക്ഷ അതത് DEOകളില്‍ നിന്നും സ്കൂള്‍ മെയിലില്‍ ലഭ്യമാക്കുന്ന ചോദ്യപേപ്പര്‍ ഉപയോഗിച്ച് ഡിസംബര്‍ 12നകം നടത്തണമെന്ന് DPI നിര്‍ദ്ദേശം
DEO MANNARKKAD
WEBSITE:Here

രണ്ടാം പാദവാര്‍ഷിക പരീക്ഷാ ചോദ്യപേപ്പര്‍ വിതരണം 11ന് .സ്കൂള്‍ മെയിലില്‍ നല്‍കിയ പട്ടിക പ്രകാരം ഇന്‍ഡന്റ് സഹിതെ എത്തി ഏറ്റു വാങ്ങണമെന്ന് DEO
വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലും സ്കൂളുകളിലും വാടക രജിസ്റ്ററുകളില്‍ കെട്ടിട ഉടമയുടെ അപേക്ഷാ തീയതി, ബില്‍ഡിങ്ങ് നമ്പര്‍, മുന്‍ സിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ്, റെന്റ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച തീയതി, ഗവ അനുവദിച്ച ഉത്തരവ് നമ്പര്‍കാലാവധി, ബില്‍ഡിങ്ങ് ഉടമയുടെ പ്ര് വിലാസം എന്നിവ എഴുതി സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശം

സമഗ്ര പോര്‍ട്ടലില്‍ എല്ലാ അധ്യാപകരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും എല്ലാ അധ്യാപകരും കുറഞ്ഞത് ഒരു പാഠത്തില്‍ നിന്നും ഒരു ചോദ്യെമെങ്കിലും അപ്‌ലോഡ് ചെയ്തിട്ടുണ്ടെന്നുറപ്പാക്കണമെന്നും DPIThursday, May 09, 2013

വിദ്യാഭ്യാസ അവകാശ നിയമം : സമിതി രൂപീകരിച്ചു

 വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ (ആര്‍.ടി.ഇ ആക്ട്) ഭാഗമായി നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം കുട്ടികള്‍ക്ക് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി സമിതി രൂപീകരിച്ചു. തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി, സാമൂഹ്യനീതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി/പ്രിന്‍സിപ്പല്‍ സെക്രട്ടറി, പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പ് സെക്രട്ടറി എന്നിവര്‍ സമിതയില്‍ അംഗങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി കണ്‍വീനറുമായിരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, സര്‍വശിക്ഷാ അഭിയാന്‍ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ എന്നിവര്‍ ക്ഷണിതാക്കളാണ്. സമിതി മൂന്നുമാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്ന് വിദ്യാഭ്യാസാവകാശ നിയമം നടപ്പിലാക്കുന്നതിലെ പുരോഗതി വിലയിരുത്തും.
സംസ്ഥാനത്ത് വിദ്യാഭ്യാസ അവകാശനിയമം പ്രാബല്യത്തിലായി. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പറപ്പെടുവിച്ചു. ഉത്തരവിന്റെ വിശദാംശങ്ങള്‍.
  1. ഒന്നാം ക്ലാസില്‍ ചേരുന്നതിനുള്ള പ്രായപരിധി അഞ്ച് വയസായിരിക്കും.കേരളത്തില്‍ വിദ്യാഭ്യാസ അവകാശനിയമത്തിന്‍ കീഴില്‍ അഞ്ച് മുതല്‍ പതിനാല് വയസു വരെ സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നു.
  2. പുതിയ നിയമത്തിന്‍ കീഴില്‍ അഞ്ചാം ക്ലാസ് എല്‍ പിയുടെയും എട്ടാം ക്ലാസ് യു പിയുടെയും ഭാഗമാകുമെങ്കിലും കേരളത്തിലെ പ്രത്യേകസാഹചര്യങ്ങള്‍ കണക്കിലെടുത്ത് നിലവിലുള്ള രീതി തുടരും. അഞ്ച് മുതല്‍ യു പി വിഭാഗം പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ ഇനി മുതല്‍ ലോവര്‍ പ്രൈമറി & അപ്പര്‍ പ്രൈമറി എന്നും ഹൈസ്കൂള്‍ വിഭാഗം മാത്രമുള്ള സ്കൂളുകള്‍ അപ്പര്‍ പ്രൈമറി& ഹൈസ്കൂള്‍ എന്നും പുനര്‍നാമകരണം ചെയ്യും. ഇത്തരം സ്കൂളുകള്‍ കണ്ടെത്തി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിക്കുന്നതാണ്. എന്നാല്‍ പുതിയ പോസ്റ്റുകളോ ഡിവിഷനുകളോ പേരില്‍ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തില്‍ അനുവദിക്കുന്നതല്ല.
  3. അധ്യാപക വിദ്യാര്‍ഥി അനുപാതം എല്‍ പി സ്കൂളുകളില്‍ (ഒന്ന് മുതല്‍ അഞ്ച് വരെ) 1:30 -ഉം യു.പി വിഭാഗത്തില്‍ (ആറ് മുതല്‍ എട്ട് വരെ) 1:35 -ഉം ആയിരിക്കും. ഇത് ആകെ കുട്ടികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഡിവിഷനുകളുടെ അടിസ്ഥാനത്തിലാവില്ല നിര്‍ണയിക്കുന്നത്.
ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക
2013-14 അധ്യയന വര്‍ഷം മുതല്‍ പ്രാബല്യം.
ഇതോടൊപ്പം അണ്‍ എയ്ഡഡ് സ്കൂളുകളിലെയും സ്പെഷ്യല്‍ സ്കൂളുകളിലെയും പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ച് ഉത്തരവായി
അണ്‍എയ്ഡഡ് സ്‌കൂളിലും സ്‌പെസിഫൈഡ് കാറ്റഗറി സ്‌കൂളുകളിലും കുട്ടികള്‍ക്ക് പ്രവേശനം നല്കുന്നതു സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. സ്‌കൂള്‍ പ്രവേശനം സുതാര്യവും പക്ഷഭേദമില്ലാതെയും സാര്‍വ്വത്രികവും ആക്കിത്തീര്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശപ്രകാരവും കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരവുമാണ് സംസ്ഥാന സര്‍ക്കാര്‍ സ്‌കൂള്‍ പ്രവേശനം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുള്ളത്. സമൂഹത്തിലെ പിന്നാക്ക-ദുര്‍ബല വിഭാഗത്തില്‍പ്പെട്ട കുട്ടികളില്‍ നിന്നും അണ്‍എയ്ഡഡ്/സ്‌പെസിഫൈഡ് കാറ്റഗറി സ്‌കൂളുകളില്‍ ഒന്നാം ക്ലാസിലോ പ്രീപ്രൈമറി ക്ലാസിലോ പ്രവേശനത്തിനായി അപേക്ഷിക്കുമ്പോള്‍ ആ ക്ലാസിലെ കുട്ടികളുടെ ആകെ എണ്ണത്തിന്റെ ഇരുപത്തിയഞ്ച് ശതമാനത്തില്‍ കുറയാത്ത ശതമാനം സീറ്റുകള്‍ പരിശോധനാസംവിധാനത്തിലൂടെ തെരഞ്ഞെടുത്ത് പ്രവേശനം നല്‍കണം. പിന്നാക്ക ദുര്‍ബല വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മുന്‍ഗണന/അനുപാത ക്രമവും തെരഞ്ഞെടുക്കുന്ന രീതിയും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ കുട്ടികള്‍ക്കും പഠന-പഠനേതര സൗകര്യങ്ങളും സംവിധാനങ്ങളും ലഭ്യമാകുന്നുണ്ടെന്ന് ഹെഡ്മാസ്റ്റര്‍ ഉറപ്പുവരുത്തണം. 75 ശതമാനം സീറ്റുകളിലെ പ്രവേശനത്തിന് നീതിപൂര്‍വ്വമായ മാനദണ്ഡങ്ങള്‍ സ്വീകരിക്കാം. രക്ഷകര്‍ത്താക്കളുടെ വിദ്യാഭ്യാസ യോഗ്യതയുടെ അടിസ്ഥാനത്തിലോ രക്ഷകര്‍ത്താക്കള്‍ക്കോ വിദ്യാര്‍ത്ഥികള്‍ക്കോ ടെസ്റ്റോ ഇന്റര്‍വ്യുവോ നടത്തിയോ പ്രവേശനയോഗ്യത നിശ്ചയിക്കുവാന്‍ പാടില്ല. എല്ലാ സ്‌കൂളുകളും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. 

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!