തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ONLINE VERIFICATION OF REVALUATION APPLICATION

Revaluation/Scrutiny/Photocopy എന്നിവക്കായി വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി നല്‍കുന്ന അപേക്ഷയുടെ പ്ിന്റ ഔട്ട് പ്രധാനാധ്യാപകര്‍  പരീക്ഷാഭവന്റെ സൈറ്റില്‍ ഓണ്‍ലൈനായി Verify ചെയ്യേണ്ടതാണ്. ഇതിനുള്ള ലിങ്ക് Active ആയിച്ചുണ്ട്. ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക .ആദ്യതവണ സ്കൂള്‍കോഡ് തന്നെ Username ഉം Password ഉം ആയി നല്‍കുക. Password Change ചെയ്ത് പ്രധാനതാളില്‍ പ്രവേശിക്കുമ്പോള്‍ ഓണ്‍ലൈനായി അപേക്ഷിച്ച കുട്ടികളുടെ പേരുകള്‍ ദൃശ്യമാകും .പേരിന് നേരെയുള്ള View ബട്ടണ്‍ അമര്‍ത്തിയാല്‍ ആ വിദ്യാര്‍ഥിയുടെ അപേക്ഷയുടെ വിശദാംശങ്ങള്‍ ലഭ്യമാകും. അവ പ്രിന്റ് ഔട്ടുമായി ഒത്തുനോക്കി ഒന്ന് തന്നെയെന്നുറപ്പാക്കുക. ശരിയങ്കില്‍ ചുവടെയുള്ള Verify എന്ന ബട്ടണ്‍ അമര്‍ത്തിയാല്‍ ഈ വിദ്യാര്‍ഥിയുടെ വിവരങ്ങള്‍ Confirm ചെയ്യപ്പെടും. ഇത്തരത്തില്‍ ലഭ്യമായ എല്ലാ അപേക്ഷകളും Verify ചെയ്തതിനു ശേഷം പ്രധാനപേജിലെ Report ബട്ടണ്‍ അമര്‍ത്തി നാല് Statementകളുടെയും  പ്രിന്റ് ഔട്ടുകള്‍ തയ്യാറാക്കുക.ഈ പ്രിന്റ് ഔട്ടുകള്‍ പ്രധാനാധ്യാപകന്‍ Countersign ചെയ്ത് മെയ് മൂന്നിനകം പരീക്ഷാഭവനില്‍ ലഭിക്കത്തക്കവിധം Speed Post ആയി സൂപ്രണ്ട് , എ സെക്ഷന്‍, പരീക്ഷാ ഭവന്‍, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ അയച്ച് നല്‍കേണ്ടതാണ്.
പ്രധാനാധ്യാപകര്‍ Varification നടത്താത്ത അപേക്ഷകള്‍ പുനര്‍മൂല്യനിര്‍ണയത്തിനും മറ്റും പരിഗണിക്കില്ല എന്നതിനാല്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

Post a Comment

Previous Post Next Post