സംസ്ഥാനത്തെ
നിയമസഭാ മണ്ഡലങ്ങളിലെ പോളിങ് ബൂത്തുകളില്‍ ബൂത്ത്തല ഉദ്യോഗസ്ഥരായി
(ബി.എല്‍.ഒ) നിയോഗിക്കപ്പെട്ടിട്ടുള്ളവര്‍ക്ക് 2012-13 വര്‍ഷത്തേയ്ക്കുള്ള
ഓണറേറിയം വിതരണം ഏപ്രില്‍ 22 മുതല്‍ തുടങ്ങി. ബി.എല്‍.ഒ. മാര്‍ ഓണറേറിയം
തുക ലഭിക്കുന്നതിന് ബന്ധപ്പെട്ട താലൂക്ക് ഓഫീസുകളിലെ തെരഞ്ഞെടുപ്പ്
വിഭാഗവുമായി ബന്ധപ്പെടണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.