പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

സി.ബി.എസ്.ഇ യിൽ ഇനി ഓപ്പൺ ബുക്ക് പരീക്ഷ


തിരുവനന്തപുരം: മനഃപാഠം പഠിച്ച് പരീക്ഷയെഴുതുന്ന നിലവിലെ രീതി ഒഴിവാക്കി വി­ഷ­യ­ങ്ങ­ളില്‍ നല്ല അവഗാഹം നേടാനുതകുന്ന 'ഓപ്പൺ ബുക്ക് പരീക്ഷ' സന്പ്രദായം 9,​ 10,​ പ്ളസ് വൺ ക്ളാസുകളിൽ വരുന്ന അദ്ധ്യയനവർഷം മുതൽ നടപ്പാക്കാൻ സി.ബി.എസ്.ഇ തീരുമാനിച്ചു. പ്ളസ് ടുവിന് അടുത്ത വർഷം നടപ്പാക്കും.
കുട്ടികളുടെ ഓർമ്മശക്തി മാത്രം പരീക്ഷിക്കുന്ന നിലവിലെ പരീക്ഷാ രീതിയിൽ നിന്ന് മാറി പ്രായോഗിക തലത്തിലുള്ള പഠനമാണ് 'ഓപ്പൺ ബുക്ക് പരീക്ഷ'യുടെ പ്രത്യേകത. രാജ്യത്ത് വിദ്യാഭ്യാസ വിപ്ളവത്തിന് ഇത് വഴിയൊരുക്കുമെന്നാണ് സി.ബി.എസ്.ഇ പ്രതീക്ഷിക്കുന്നത്.

ഒന്പത്, പത്ത് ക്ളാസുകളിൽ എല്ലാ വിഷയങ്ങൾക്കും സി.ബി.എസ്.ഇ ഈ സന്പ്രദായം നടപ്പാക്കും. പ്ളസ് ടു തലത്തിൽ ബയോളജി, ഇക്കണോമിക്‌സ്, ജിയോഗ്രഫി, ഇംഗ്ളീഷ് വിഷയങ്ങൾക്ക് മാത്രമേ ഇത് നടപ്പാക്കൂ.
പരീക്ഷയ് ​ക്ക് നാലു മാസം മുൻപേ എല്ലാ വിഷയങ്ങളുടേയും വിശദാംശങ്ങൾ കുട്ടികൾക്ക് നൽകും. ഇതിൽ നിന്നാവും എല്ലാ ചോദ്യങ്ങളും. തിയറിക്ക് പകരമായി പ്രായോഗികതയിലൂന്നിയാവും ചോദ്യങ്ങൾ. കാര്യങ്ങൾ മനസിലാക്കുക, സന്ദർഭത്തിനനുസരിച്ച് പ്രവർത്തിക്കുക, ചിന്താശക്തി വർദ്ധിപ്പിക്കുക, കാര്യങ്ങൾ വിശകലനം നടത്തുക, അറിവ് പ്രയോഗത്തിൽ വരുത്തുക എന്നിവയെല്ലാം പരിശോധിക്കപ്പെടും. കാര്യക്ഷമതയുള്ള നിരന്തര മൂല്യനിർണയം, അദ്ധ്യാപകർക്ക് തുടർച്ചയായ പരിശീലനം, വിദ്യാർത്ഥികൾക്ക് പരീക്ഷാഭീതി അകറ്റാൻ കൗൺസലിംഗ് എന്നിവ ഏർപ്പെടുത്തും.

ബ്രിട്ടീഷ് മാതൃക, കേരളം വേണ്ടെന്നുവച്ചു
പരീക്ഷാ ഹാളിൽ പുസ്‌തകം തുറന്നെഴുതുക എന്നതല്ല 'ഓപ്പൺ ബുക്ക് പരീക്ഷ' സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും പഠനം പ്രായോഗിക തലത്തിൽ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സി.ബി.എസ്.ഇ അധികൃതർ വിശദീകരിക്കുന്നു.
പരീ­ക്ഷാ­യെ­ഴു­താന്‍ കു­ട്ടി­ക­ളെ സഹാ­യി­ക്കു­ന്ന റഫ­റന്‍­സ് പു­സ്ത­ക­ങ്ങ­ളും ഇന്റര്‍­നെ­റ്റും ലഭ്യ­മാ­ക്കു­ന്ന 'ഓപ്പൺ ബുക്ക് പരീക്ഷ' ബ്രിട്ടീഷ് മാതൃകയിലുള്ളതാണ്.
ചോ­ദ്യ­പേ­പ്പര്‍ നിര്‍­മാ­ണം, പരീ­ക്ഷാ­സ­മ­യം, ആന്ത­രിക മൂ­ല്യ­നിര്‍­ണ­യം തു­ട­ങ്ങിയവയിൽ സമൂല പരിഷ്‌കരണം ലക്ഷ്യം.
ചോ­ദ്യ­പേ­പ്പ­റു­ക­ളില്‍ അടി­മു­ടി മാ­റ്റം വരു­ം; പരീ­ക്ഷ­യ്​ക്ക് കാ­ണാ­തെ പഠി­ച്ചെ­ഴു­തു­ന്ന രീ­തി മാ­റും.
­
കേരളം ഉപേക്ഷിച്ചത്
കേരളത്തിലെ സർവകലാശാലകളിൽ നടപ്പാക്കുന്നതിന് ജേക്കബ് താരു കമ്മിറ്റി ശുപാർശ ചെയ്​തതും സമാനമായ സന്പ്രദായമായിരുന്നു. ചോദ്യപേപ്പറുകളില്‍ സമൂലമായ മാറ്റം വരുത്തണമെന്നും പരീക്ഷാഹാളില്‍ റഫറന്‍സ് പുസ്തകങ്ങള്‍ അനുവദിക്കണമെന്നും നിർദ്ദേശിക്കുന്നതായിരുന്നു 2010ലെ പ്രൊഫ. ജേക്കബ്താരു കമ്മിറ്റിയുടെ ശുപാര്‍ശ. പ്രൊഫ. എന്‍.ജെ. റാവു, ഡോ.സി.എന്‍. സുബ്രഹ്മണ്യം, പ്രൊഫ. രേണുക ഗുപ്ത, പ്രൊഫ. അച്യുത്ശങ്കര്‍, സി.പി. ചിത്ര, വി. രാജഗോപാലന്‍, എ.എസ്. വര്‍ഗീസ് എന്നിവരായിരുന്നു കമ്മിറ്റിയംഗങ്ങൾ.

നടപ്പാക്കേണ്ടിവരും
സി.ബി.എസ്.ഇ നടപ്പാക്കുന്ന 'ഓപ്പൺ ബുക്ക് പരീക്ഷ' സംസ്ഥാനത്തെ സർവകലാശാലകളിൽ നടപ്പാക്കേണ്ടി വരും. ചോദ്യങ്ങൾ ഗവേഷണ അടിസ്ഥാനത്തിലുള്ളതാവണം. സംവിധാനം നടപ്പാക്കും മുൻപ് അദ്ധ്യാപകർക്ക് പരിശീലനവും വിദ്യാർത്ഥികൾക്ക് ബോധവത്കരണവും നടത്തണം. പരീക്ഷാ പരിഷ്‌കരണ സംവിധാനം സംസ്ഥാനത്തിന് ഗുണമേ ചെയ്യൂ.
- ഡോ. കെ.എം എബ്രഹാം,
ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി

കോളേജ് തലത്തിൽ നടപ്പാക്കണം
ഇന്റേണൽ പരീക്ഷകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ശേഷം സർവകലാശാലാ പരീക്ഷകളിൽ ഏർപ്പെടുത്തണം. 'ഓപ്പൺ ബുക്ക് പരീക്ഷ' സംവിധാനം അദ്ധ്യാപന രീതി, പാഠ്യപദ്ധതി എന്നിവയിലെല്ലാം കാര്യമായ മാറ്റം വേണ്ടിവരും. ഭാഷയും മറ്റും ഏറ്റവും പ്രയോജനകരമായി ഉപയോഗിക്കാൻ കുട്ടികൾക്ക് കഴിയും. സാന്പത്തികശാസ്ത്രം പോലുള്ള വിഷയങ്ങളിൽ പ്രായോഗിക തലത്തിലെ ചോദ്യങ്ങൾ ഏറെ ഗുണം ചെയ്യും.
- ഡോ. കെ.എൽ. വിവേകാനന്ദൻ
കേരള സർവകലാശാലാ സിൻഡിക്കേറ്റംഗം



1 Comments

Previous Post Next Post