FLASH NEWS

Pay Revision Arrear Process ചെയ്യുന്നതിനുള്ള സംവിധാനം സ്പാര്‍ക്കില്‍ തയ്യാറായിട്ടുണ്ട്. അവധിക്കാല അധ്യപക പരിശീലനത്തിനുള്ള ഹൈസ്കൂള്‍ അധ്യാപകരുടെ പേരുകള്‍ ഏപ്രില്‍ 29നകം Training Management Siteല്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിര്‍ദ്ദേശം. 2012-13, 2013-14 വര്‍ഷങ്ങളില്‍ NMMS സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളില്‍ ബാങ്ക് അക്കൗണ്ടിലെ പിഴവുകള്‍ മൂലം സ്കോളര്‍ഷിപ്പ് തുക നല്‍കാന്‍ കഴിയാത്ത കുട്ടികളുടെ ലിസ്റ്റ് പരിശോധിച്ച് അക്കൗണ്ട് വിവരങ്ങള്‍ Excel Formatല്‍ തയ്യാറാക്കി DEOമാര്‍ മുഖാന്തരം സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറും ലിസ്റ്റും DOWNLOADSല്‍. 2014-15 വര്‍ഷത്തെ ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെ സ്ഥലം മാറ്റത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം മെയ് 2. അടിസ്ഥാനശമ്പളം 42500 വരെയുള്ള ജീവനക്കാരുടെ അപേക്ഷയിന്മേല്‍ ഏപ്രില്‍ മാസ ശമ്പളത്തില്‍ നിന്നും ലോണുകളുടെ തിരിച്ചടവ് ഒഴിവാക്കാനനുമതി നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‌സില്‍. ഈ തുക 5 തുല്യ തവണകളായി തിരിച്ചടക്കണം. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
NMMS RESULTS 2016
HS VACATION TRAINING REGISTRATION
Rank List for General Transfer(Govt School Teachers)
GAIN PF
PAY REVISION ARREAR PROCESSING IN SPARK
‍SCHOOL WIKI
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(Updated with New Forms)

SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി HM/SITC/JSITC എന്നിവയില്‍ മാറ്റമുള്ള വിദ്യാലയങ്ങള്‍ അത് ഇവിടെ നല്‍കുക Form

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണത്തിനുള്ള ചോദ്യാവലി ഏത്രയും പെട്ടെന്ന് പൂരിപ്പിച്ച് നല്‍കണമെന്ന് DDE. ചോദ്യാവലി ഇവിടെ

പതിമൂന്നാം പഞ്ചവല്‍സര പദ്ധതിയുമായി ബന്ധപ്പെട്ട് വിവരശേഖരണത്തിന് വരുന്ന സാമ്പത്തിക സ്ഥിതി വിവരണകണക്ക് വകുപ്പിലെ ജീവനക്കാര്‍ക്ക് അവരാവശ്യപ്പെടുന്ന മാതൃകയില്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് DDE നിര്‍ദ്ദേശം

31/5/2017ന് സര്‍വീസില്‍ നിലനില്‍ക്കുന്ന സംരക്ഷിതാധ്യാപകരുടെ വിശദാംശങ്ങള്‍ സ്കൂള്‍മെയിലില്‍ നല്‍കിയിരിക്കുന്ന മാതൃകയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DDE നിര്‍ദ്ദേശം

DEO PALAKKAD
ഏപ്രില്‍ 17 മുതല്‍ 19 വരെ കോഴിക്കോട് നളന്ദയില്‍ വെച്ച് നടക്കുന്ന കായികാധ്യാപകരുടെ ത്രിദിനപരിശീലനത്തില്‍ പങ്കെടുക്കേണ്ട കായികാധ്യാപകരുടെ ലിസ്റ്റ് ഇവിടെ .അധ്യാപകര്‍ സ്പോട്സ് കിറ്റ്, യോഗാ മാറ്റ് എന്നിവസഹിതം 9 മണിക്ക് ഹാജരാകണമെന്ന് DDE

Muslim/Nadar/Anglo Indian Scholarship Utilization Certificate സമര്‍പ്പിക്കാത്ത വിദ്യാലയങ്ങള്‍ 21നകം നല്‍കണമെന്ന് DEO
SSLC പരീക്ഷാ സ്റ്റാമ്പിനത്തില്‍ നല്‍കിയ തുകയില്‍ ബാക്കിയുള്ള വിദ്യാലയങ്ങള്‍ തിരിച്ചടക്കുന്നതിനും കൂടുതല്‍ ചിലവായവര്‍ അത് രേഖാമൂലവും ആവശ്യപ്പെടണമെന്ന് DEO


DEO OTTAPALAM
ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എല്ലാ ഗവ വിദ്യാലയങ്ങളിലും നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ സ്കൂള്‍ മെയിലില്‍ നല്‍കിയ പ്രൊഫോര്‍മയില്‍ എത്രയും വേഗം നല്‍കണമെന്ന് DEO

കരിമ്പയില്‍ നടക്കുന്ന വാല്യുവേഷന്‍ ക്യാമ്പില്‍ നിയമനോത്തവ് ലഭിച്ചിട്ടം പങ്കെടുക്കാത്ത അധ്യാപകരുടെ ലിസ്റ്റ് സ്കൂള്‍ മെയിലില്‍. പങ്കെടുപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് DEO

2014-15 വര്‍ഷം SSLC പരീക്ഷ എഴുതിയ വിദ്യാര്‍ഥികളില്‍ Incentive to Girlsന് അപേക്ഷിച്ച വിദ്യര്‍ഥികളില്‍ SSLC പരീക്ഷയില്‍ Pssed/Failed വിവരങ്ങള്‍ Incentive to Girls സൈറ്റില്‍ ഏപ്രില്‍ 15നകം ഉള്‍പ്പെടുത്തണമെന്ന് DEO

ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങളില്‍ 2009-10, 2010-11 വര്‍ഷങ്ങളില്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ നിലനില്‍ക്കുന്നര്‍ ന്യൂനതാ പരിഹാര റിപ്പോര്‍ട്ട് ഇംഗ്ലീഷില്‍ തയ്യാറാക്കി എത്രയും പെട്ടെന്ന് സമര്‍പ്പിക്കണമെന്ന് DEO


DEO MANNARKKAD
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണത്തിനുള്ള ചോദ്യാവലി ഏത്രയും പെട്ടെന്ന് പൂരിപ്പിച്ച് നല്‍കണമെന്ന് DDE ചോദ്യാവലി ഇവിടെ

ഇനിയും പ്രമോഷന്‍ ലിസ്റ്റുകള്‍ (2Copy) സമര്‍പ്പിച്ചിട്ടില്ലാത്ത പ്രധാനാധ്യാപകര്‍ 20നകം സല്‍കണമെന്ന് DEOSaturday, April 13, 2013

സി.ബി.എസ്.ഇ യിൽ ഇനി ഓപ്പൺ ബുക്ക് പരീക്ഷ


തിരുവനന്തപുരം: മനഃപാഠം പഠിച്ച് പരീക്ഷയെഴുതുന്ന നിലവിലെ രീതി ഒഴിവാക്കി വി­ഷ­യ­ങ്ങ­ളില്‍ നല്ല അവഗാഹം നേടാനുതകുന്ന 'ഓപ്പൺ ബുക്ക് പരീക്ഷ' സന്പ്രദായം 9,​ 10,​ പ്ളസ് വൺ ക്ളാസുകളിൽ വരുന്ന അദ്ധ്യയനവർഷം മുതൽ നടപ്പാക്കാൻ സി.ബി.എസ്.ഇ തീരുമാനിച്ചു. പ്ളസ് ടുവിന് അടുത്ത വർഷം നടപ്പാക്കും.
കുട്ടികളുടെ ഓർമ്മശക്തി മാത്രം പരീക്ഷിക്കുന്ന നിലവിലെ പരീക്ഷാ രീതിയിൽ നിന്ന് മാറി പ്രായോഗിക തലത്തിലുള്ള പഠനമാണ് 'ഓപ്പൺ ബുക്ക് പരീക്ഷ'യുടെ പ്രത്യേകത. രാജ്യത്ത് വിദ്യാഭ്യാസ വിപ്ളവത്തിന് ഇത് വഴിയൊരുക്കുമെന്നാണ് സി.ബി.എസ്.ഇ പ്രതീക്ഷിക്കുന്നത്.

ഒന്പത്, പത്ത് ക്ളാസുകളിൽ എല്ലാ വിഷയങ്ങൾക്കും സി.ബി.എസ്.ഇ ഈ സന്പ്രദായം നടപ്പാക്കും. പ്ളസ് ടു തലത്തിൽ ബയോളജി, ഇക്കണോമിക്‌സ്, ജിയോഗ്രഫി, ഇംഗ്ളീഷ് വിഷയങ്ങൾക്ക് മാത്രമേ ഇത് നടപ്പാക്കൂ.
പരീക്ഷയ് ​ക്ക് നാലു മാസം മുൻപേ എല്ലാ വിഷയങ്ങളുടേയും വിശദാംശങ്ങൾ കുട്ടികൾക്ക് നൽകും. ഇതിൽ നിന്നാവും എല്ലാ ചോദ്യങ്ങളും. തിയറിക്ക് പകരമായി പ്രായോഗികതയിലൂന്നിയാവും ചോദ്യങ്ങൾ. കാര്യങ്ങൾ മനസിലാക്കുക, സന്ദർഭത്തിനനുസരിച്ച് പ്രവർത്തിക്കുക, ചിന്താശക്തി വർദ്ധിപ്പിക്കുക, കാര്യങ്ങൾ വിശകലനം നടത്തുക, അറിവ് പ്രയോഗത്തിൽ വരുത്തുക എന്നിവയെല്ലാം പരിശോധിക്കപ്പെടും. കാര്യക്ഷമതയുള്ള നിരന്തര മൂല്യനിർണയം, അദ്ധ്യാപകർക്ക് തുടർച്ചയായ പരിശീലനം, വിദ്യാർത്ഥികൾക്ക് പരീക്ഷാഭീതി അകറ്റാൻ കൗൺസലിംഗ് എന്നിവ ഏർപ്പെടുത്തും.

ബ്രിട്ടീഷ് മാതൃക, കേരളം വേണ്ടെന്നുവച്ചു
പരീക്ഷാ ഹാളിൽ പുസ്‌തകം തുറന്നെഴുതുക എന്നതല്ല 'ഓപ്പൺ ബുക്ക് പരീക്ഷ' സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നതെന്നും പഠനം പ്രായോഗിക തലത്തിൽ പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യമെന്നും സി.ബി.എസ്.ഇ അധികൃതർ വിശദീകരിക്കുന്നു.
പരീ­ക്ഷാ­യെ­ഴു­താന്‍ കു­ട്ടി­ക­ളെ സഹാ­യി­ക്കു­ന്ന റഫ­റന്‍­സ് പു­സ്ത­ക­ങ്ങ­ളും ഇന്റര്‍­നെ­റ്റും ലഭ്യ­മാ­ക്കു­ന്ന 'ഓപ്പൺ ബുക്ക് പരീക്ഷ' ബ്രിട്ടീഷ് മാതൃകയിലുള്ളതാണ്.
ചോ­ദ്യ­പേ­പ്പര്‍ നിര്‍­മാ­ണം, പരീ­ക്ഷാ­സ­മ­യം, ആന്ത­രിക മൂ­ല്യ­നിര്‍­ണ­യം തു­ട­ങ്ങിയവയിൽ സമൂല പരിഷ്‌കരണം ലക്ഷ്യം.
ചോ­ദ്യ­പേ­പ്പ­റു­ക­ളില്‍ അടി­മു­ടി മാ­റ്റം വരു­ം; പരീ­ക്ഷ­യ്​ക്ക് കാ­ണാ­തെ പഠി­ച്ചെ­ഴു­തു­ന്ന രീ­തി മാ­റും.
­
കേരളം ഉപേക്ഷിച്ചത്
കേരളത്തിലെ സർവകലാശാലകളിൽ നടപ്പാക്കുന്നതിന് ജേക്കബ് താരു കമ്മിറ്റി ശുപാർശ ചെയ്​തതും സമാനമായ സന്പ്രദായമായിരുന്നു. ചോദ്യപേപ്പറുകളില്‍ സമൂലമായ മാറ്റം വരുത്തണമെന്നും പരീക്ഷാഹാളില്‍ റഫറന്‍സ് പുസ്തകങ്ങള്‍ അനുവദിക്കണമെന്നും നിർദ്ദേശിക്കുന്നതായിരുന്നു 2010ലെ പ്രൊഫ. ജേക്കബ്താരു കമ്മിറ്റിയുടെ ശുപാര്‍ശ. പ്രൊഫ. എന്‍.ജെ. റാവു, ഡോ.സി.എന്‍. സുബ്രഹ്മണ്യം, പ്രൊഫ. രേണുക ഗുപ്ത, പ്രൊഫ. അച്യുത്ശങ്കര്‍, സി.പി. ചിത്ര, വി. രാജഗോപാലന്‍, എ.എസ്. വര്‍ഗീസ് എന്നിവരായിരുന്നു കമ്മിറ്റിയംഗങ്ങൾ.

നടപ്പാക്കേണ്ടിവരും
സി.ബി.എസ്.ഇ നടപ്പാക്കുന്ന 'ഓപ്പൺ ബുക്ക് പരീക്ഷ' സംസ്ഥാനത്തെ സർവകലാശാലകളിൽ നടപ്പാക്കേണ്ടി വരും. ചോദ്യങ്ങൾ ഗവേഷണ അടിസ്ഥാനത്തിലുള്ളതാവണം. സംവിധാനം നടപ്പാക്കും മുൻപ് അദ്ധ്യാപകർക്ക് പരിശീലനവും വിദ്യാർത്ഥികൾക്ക് ബോധവത്കരണവും നടത്തണം. പരീക്ഷാ പരിഷ്‌കരണ സംവിധാനം സംസ്ഥാനത്തിന് ഗുണമേ ചെയ്യൂ.
- ഡോ. കെ.എം എബ്രഹാം,
ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി

കോളേജ് തലത്തിൽ നടപ്പാക്കണം
ഇന്റേണൽ പരീക്ഷകളിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ശേഷം സർവകലാശാലാ പരീക്ഷകളിൽ ഏർപ്പെടുത്തണം. 'ഓപ്പൺ ബുക്ക് പരീക്ഷ' സംവിധാനം അദ്ധ്യാപന രീതി, പാഠ്യപദ്ധതി എന്നിവയിലെല്ലാം കാര്യമായ മാറ്റം വേണ്ടിവരും. ഭാഷയും മറ്റും ഏറ്റവും പ്രയോജനകരമായി ഉപയോഗിക്കാൻ കുട്ടികൾക്ക് കഴിയും. സാന്പത്തികശാസ്ത്രം പോലുള്ള വിഷയങ്ങളിൽ പ്രായോഗിക തലത്തിലെ ചോദ്യങ്ങൾ ഏറെ ഗുണം ചെയ്യും.
- ഡോ. കെ.എൽ. വിവേകാനന്ദൻ
കേരള സർവകലാശാലാ സിൻഡിക്കേറ്റംഗം1 comment:

SITCFORUM said...
This comment has been removed by the author.

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!