ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി : ഭേദഗതി ഉത്തരവായി

ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷുറന്‍സ് പദ്ധതി ഒരു വര്‍ഷത്തേക്ക് കൂടി പുതുക്കിയ ഉത്തരവില്‍ പ്രീമിയത്തിനോടൊപ്പം ഫൈന്‍ ഈടാക്കല്‍, സ്ട്രോക്കിന്റെ ഫലമായി മരണം സംഭവിച്ചാല്‍ അവകാശിക്ക് ക്ളെയിം തുക അനുവദിക്കല്‍, സ്ട്രോക്കിന്റെ ഫലമായി കോമയില്‍ കഴിയുന്ന ജീവനക്കാരന് ക്ളെയിം തുക അനുവദിക്കല്‍ എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സ്ട്രോക്ക് ആക്സിഡന്റിന്റെ നിര്‍വചനത്തില്‍ വരാത്തതിനാല്‍ അപകടങ്ങള്‍ സര്‍ക്കാര്‍ ഉത്തരവില്‍ നിന്നും ഒഴിവാക്കണമെന്നും പ്രീമിയത്തിനോപ്പം ഫൈന്‍ ഈടാക്കുന്നത് ഉചിതമല്ലെന്നുമുള്ള ഇന്‍ഷുറന്‍സ് ഡയറക്ടറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ പ്രീമിയത്തിനൊപ്പം ഫൈന്‍ ഈടാക്കല്‍ , സ്ട്രോക്കിന്റെ ഫലമായി മരണം സംഭവിച്ചാല്‍ അവകാശിക്ക് ക്ളെയിം തുക അനുവദിക്കല്‍, സ്ട്രോക്കിന്റെ ഫലമായി കോമയില്‍ കഴിയുന്ന ജീവനക്കാരന് ക്ളെയിം തുക അനുവദിക്കല്‍ എന്നിവയെ ഒഴിവാക്കി ഉത്തരവായി. ഉത്തരവിന് 2013 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യമുണ്ട്. സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍

Post a Comment

Previous Post Next Post