ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

എസ് എസ് എല്‍ സി റിസല്‍ട്ട് അനലൈസര്‍

Maths Blog-ല്‍ ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച SSLC Result Analyzer എന്ന പൈത്തണ്‍ പ്രോഗ്രാം കേരളത്തിലെ സ്കൂളുകള്‍ക്ക് ഏറെ പ്രയോജനപ്രദമായ ഒന്നാണ്. കോഴിക്കോട് ചേന്നമംഗലൂര്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ HSA (English) ആയ ശ്രീ മുഹമ്മദ് ആസിഫ് സാര്‍ തയ്യാറാക്കിയ റിസല്‍ട്ട് അനലൈസര്‍ ഡൗണ്‍ലോഡ് ചെയ്ത് സ്കൂള്‍ കോഡ് നല്‍കിയാല്‍
  1. പരീക്ഷ എഴുതിയ ആകെ കുട്ടികളുടെ എണ്ണം
  2. ഉപരിപഠനത്തിനു അര്‍ഹത നേടിയ കുട്ടികളുടെ എണ്ണം.
  3. ഉപരിപഠനത്തിനു അര്‍ഹത നേടാത്ത കുട്ടികളുടെ എണ്ണവും പേരുവിവരങ്ങളും
  4. വിജയ ശതമാനം
  5. ഉന്നത വിജയം നേടിയ കുട്ടികളുടെ പേരുവിവരങ്ങള്‍ (10 A +, 9A +, 8A+, ....)
  6. subject wise grade analysis (subject തിരിച്ചു എത്ര A +, A തുടങ്ങിയ വിവരങ്ങള്‍.
  7. ഓരോ വിഷയത്തിന്റെയും Average Grade എന്നിവ ഔട്ട്പുട്ടായി ലഭിക്കും.
സോഫ്റ്റ്‌വെയര്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഇപ്പോള്‍ ലഭിക്കുന്ന zip file-നെ extract ചെയ്യുന്നതിനായി Right Click ചെയ്ത് Extract here എന്ന് നല്‍കുക
ഇപ്പോള്‍ ലഭിക്കുന്ന പുതിയ ഫോള്‍ഡറിനുള്ളിലെ install.sh എന്ന ഫയലില്‍ Right Click ചെയ്ത് Permission നല്‍കുക(Properties-Permissions-Give Tick Mark on Allow Executing file as Programme)
install.sh-ല്‍ Double Click നല്‍കി Run in Terminal നല്‍കുക
System Password നല്‍കി Enter ചെയ്യുന്നതോടെ സോഫ്റ്റ്‌വെയര്‍ ഇല്‍സ്റ്റാള്‍ ആകും
തുടര്‍ന്ന് Application -> Accessaries -> SSLC Analyser വഴി Software പ്രവര്‍ത്തിപ്പിക്കാം.
തുറന്ന് വരുന്ന ജാലകത്തിലെ From Web എന്നതിന് നേരെയുള്ള Box-ല്‍ School Code നല്‍കിയാല്‍ രണ്ട് ഫയലുകള്‍ ലഭ്യമാകും .ഇതിലെ pdf File റിസല്‍ട്ട് Analysis -ഉം സ്രെഡ്ഷീറ്റ് ഫയല്‍ എല്ലാ വിദ്യാര്‍ഥികളുടെയും ഗ്രേഡുകള്‍ ഉള്‍ക്കൊള്ളിച്ചതുമായിരിക്കും
ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ വിവരങ്ങള്‍ ലഭിക്കും. റിസല്‍ട്ട് പ്രഖ്യാപിക്കുന്നതോടെ ഈ വര്‍ഷത്തെ വിവരങ്ങള്‍ ലഭ്യമാകും.
സോഫ്റ്റ് വെയര്‍ തയ്യാറാക്കിയ മുഹമ്മദ് ആസിഫ് സാറിനും പ്രസിദ്ധീകരിച്ച മാത്സ് ബ്ലോഗിനും പാലക്കാട് എസ് ഐ ടി സി ഫോറത്തിന്റെ ആശംസകള്‍  
ഈ പോസ്റ്റുമായി ബന്ധപ്പെട്ട Maths Blog-ന്റെ പേജ് സന്ദര്‍ശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

1 Comments

Previous Post Next Post