തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് ‘പാസ് വേഡ്’ വരുന്നു

‘പാസ് വേഡ്’ എന്ന പേരില്‍ സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി രണ്ട് ദിവസത്തെ സൌജന്യ വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. മുസ്ളീം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി തുടങ്ങിയ ന്യൂനക്ഷ വിഭാഗങ്ങളില്‍പ്പെടുന്ന ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി-കോളേജ് തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വ്യക്തിത്വ വികസനമാണ് ക്യാമ്പ്കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. ഹൈസ്കൂള്‍-ഹയര്‍സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പഠിക്കുന്ന 150 വിദ്യാര്‍ത്ഥികള്‍ക്കും, ബിരുദതലത്തില്‍ പഠിക്കുന്ന 150 വിദ്യാര്‍ത്ഥികള്‍ക്കും ഓരോ ജില്ലയിലും വ്യത്യസ്ത തീയതികളില്‍ രണ്ട് ക്യാമ്പുകള്‍ സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ പഠിക്കുന്നവരായിരിക്കണം. അവസാനവര്‍ഷ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡ് അല്ലെങ്കില്‍ ചുരുങ്ങിയത് 80% മാര്‍ക്ക് കൈവരിച്ചവര്‍ മാത്രമേ അപേക്ഷിക്കേണ്ടതുള്ളൂ. ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തൊട്ടുമുന്‍പത്തെ ക്രിസ്തുമസ് പരീക്ഷയുടെ മാര്‍ക്കും, ഹയര്‍ സെക്കന്‍ഡറി-വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് എസ്.എസ്.എല്‍.സി.യ്ക്ക് ലഭിച്ച മാര്‍ക്കും, ബിരുദതലത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്ളസ് ടുവിന് ലഭിച്ച മാര്‍ക്കുമാണ് മാനദണ്ഡം. 40% സീറ്റുകള്‍ ബി.പി.എല്‍. വിഭാഗത്തിനും 30% സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കുമാണ്. 80% സീറ്റുകള്‍ മുസ്ളീം ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കും 20 % സീറ്റുകള്‍ മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമാണ്. മുന്‍കൂട്ടി നിശ്ചയിച്ച എണ്ണത്തില്‍ കൂടുതല്‍ അപേക്ഷകര്‍ ഉണ്ടെങ്കില്‍ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ 150 വിദ്യാര്‍ത്ഥികളെ ഓരോ ക്യാമ്പിലേയ്ക്കും കണ്ടെത്തും. ക്യാമ്പിലെ പങ്കാളിത്തം, ഭക്ഷണം, താമസം എന്നിവ സൌജന്യമായിരിക്കും. അപേക്ഷയോടൊപ്പം മാര്‍ക്ക് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെയും റേഷന്‍ കാര്‍ഡിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും (ബി.പി.എല്‍. വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം) സമര്‍പ്പിക്കണം. ന്യൂനപക്ഷക്ഷേമ വകുപ്പ് പ്രത്യേകം തയ്യാറാക്കിയ അപേക്ഷാഫാറത്തിലൂടെ മാത്രമേ അപേക്ഷിക്കാവൂ. പൂരിപ്പിച്ച അപേക്ഷ ഡെപ്യൂട്ടി കളക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ സെക്ഷന്‍ എന്ന വിലാസത്തില്‍ അതത് ജില്ലാ കളക്ടറേറ്റിലേക്ക് നേരിട്ടോ, ന്യൂനപക്ഷ പ്രമോട്ടര്‍മാര്‍ വഴിയോ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ ദ്വിദിന വ്യക്തിത്വ വികസന ക്യാമ്പ് എന്ന് പ്രത്യേകം എഴുതണം. അപൂര്‍ണ്ണമായതും, വൈകി ലഭിക്കുന്നതുമായ അപേക്ഷകള്‍ പരിഗണിക്കില്ല. അപേക്ഷകള്‍ ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷ സെക്ഷനില്‍ നിന്ന് നേരിട്ടും വകുപ്പിന്റെ വെബ്സൈറ്റായwww.minoritywelfare.kerala.gov.in -ല്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 30 വൈകിട്ട് അഞ്ച് മണി. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ ഫോണ്‍ നമ്പര്‍ 0471-2302090.

Post a Comment

Previous Post Next Post