കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

സര്‍ക്കാര്‍ ഓഫീസ് പരിസരത്ത് പോസ്ററുകള്‍ പാടില്ല
സര്‍ക്കാര്‍ ഓഫീസുകളുടെ പരിസരങ്ങളില്‍ പോസ്റര്‍ പതിക്കുകയും ബാനറുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നത് നിരോധിച്ചു കൊണ്ട് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഓഫീസ് പരിസരത്ത് പോസ്ററുകളും പരസ്യങ്ങളും പതിക്കുന്നത് കര്‍ശനമായി ഒഴിവാക്കണം. പോസ്ററുകള്‍ സ്ഥാപിക്കുന്നതിന് നിശ്ചിത സ്ഥലം കണ്ടെത്തി സംഘടനകള്‍ക്ക് അനുവദിക്കുന്നതിന് വകുപ്പ് മേധാവികള്‍ നടപടി സ്വീകരിക്കണം. നോട്ടീസ് വിതരണം, ആശയപ്രചരണം എന്നിവ ഓഫീസ് പ്രവര്‍ത്തനത്തിന് തടസമുണ്ടാക്കാതെ ഇടവേള സമയത്ത് തന്നെ നടത്തണം. കൊടിമരങ്ങള്‍ ഓഫീസിനും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ടുണ്ടാക്കാത്ത സ്ഥലത്തുതന്നെ സ്ഥാപിക്കണം. ഓഫീസും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിന് വകുപ്പ് മേധാവികള്‍ നടപടി എടുക്കണമെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പറയുന്നു.

Post a Comment

Previous Post Next Post