ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ഹയര്‍സെക്കന്‍ഡറി പരിഷ്കരണം - റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് നിയുക്തമായ പി.ഒ.ജെ.ലബ്ബ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ.പി.ഒ.ജെ.ലബ്ബ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന് റിപ്പോര്‍ട്ട് കൈമാറി. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പാഠ്യ പദ്ധതി, പാഠപുസ്തകങ്ങള്‍ എന്നിവയുടെ പരിഷ്കരണം, പ്രവൃത്തിദിവസം ആഴ്ചയില്‍ അഞ്ചുദിവസമായി പുന:ക്രമീകരിക്കല്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മാറ്റം നടപ്പാക്കല്‍, ഉത്തരക്കടലാസിന്റെ ഇരട്ടമൂല്യനിര്‍ണയ രീതി പുന:ക്രമീകരിക്കല്‍, അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്തല്‍, വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പരിശീലനം നല്‍കല്‍ തുടങ്ങി സമഗ്രമായ ശുപാര്‍ശകളാണ് കമ്മിഷന്‍ നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് വിശദമായി പഠിച്ച ശേഷം നടപ്പാക്കാവുന്നവ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. കമ്മിറ്റി അംഗങ്ങളായ പ്രൊഫ.ജോര്‍ജ്ജ് ഓണക്കൂര്‍, കെ.ജി.സുകുമാരപിള്ള, സമിതി കണ്‍വീനര്‍ പ്രൊഫ.കെ.എ.ഹാഷിം എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post