ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

സമ്പൂര്‍ണയില്‍ കുട്ടികളെ പുതിയ ക്ലാസുകളിലേക്ക് പ്രമോഷന്‍ നല്‍കേണ്ട രീതി


Step 1 : Creating New Division
Login to Sampoorna using your school username & Password
In the New Window Click on to Class & Divisions Tab on the top


നിങ്ങളുടെ സ്കൂളിലെ ക്ലാസുകളുടെ ഒരു ലിസ്റ്റ് തുറന്ന് വരും . ഈ ലിസ്റ്റിന്റെ മുകളിലായി Student Transfer എന്ന Tab വഴി കുട്ടികളെ പുതിയ ക്ലാസിലേക്ക് Transfer ചെയ്യാം. പുതിയ അധ്യയന വര്‍ഷമായതിനാല്‍ ആദ്യം ചെയ്യേണ്ടത് പുതിയ ഡിവിഷനുകള്‍ നിര്‍മ്മിക്കുകയാണ്. ഇതിനായി നിലവിലുള്ള ലിസ്റ്റിലെ ഏതെങ്കിലും ഒരു ക്ലാസില്‍ ക്ലിക്ക് ചെയ്താല്‍ നിലവില്‍ ആ ക്ലാസില്‍ എത്ര ഡിവിഷനുകളുണ്ടോ അത്രയും ഡിവിഷനുകളുടെ ലിസ്റ്റ് ഉള്‍പ്പെടുത്തിയ പുതിയ ജാലകം തുറന്ന് വരും( ഉദാഹരണത്തിന് Eighth Class എന്നതിലാണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ 8A 2012-13, 8B 2012-13 എന്നിങ്ങനെ ഡിവിഷനുകളുടെ ലിസ്റ്റ് ലഭ്യമാകും)


ഈ ലിസ്റ്റിന്റെ മുകള്‍ വശത്തുള്ള import Division എന്ന ടാബില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിലവില്‍ എത്ര ഡിവിഷനുകളാണോ ഉണ്ടായിരുന്നത് അത്രയും ഡിവിഷനുകള്‍ പുതുതായി രൂപീകരിക്കുന്നതിന് പുതിയ ഒരു ജാലകം ലഭ്യമാകും. ഇതിന് പകരം New Division എന്നതിലാണ് ക്ലിക്ക് ചെയ്യുന്നതെങ്കില്‍ ഒരു ഡിവിഷന്‍ രൂപീകരിക്കുന്നതിനുള്ള ജാലകമായിരിക്കും വരിക.



Select Start Date എന്നതില്‍ ഈ ഡിവിഷന്‍ എന്ന് മുതലാണ് നിലവില്‍ വരുന്നത് എന്നും (For eg: 01 May 2013 )
Select End Date എന്നതില്‍ ഈ ഡിവിഷന്‍ എന്ന് വരെയാണ് എന്നും (For eg: 31 Mar 2014 ) നല്‍കി Submit Button അമര്‍ത്തുക. നിലവിലുള്ള അത്രയും ഡിവിഷനുകള്‍ പുതിയ പേരില്‍ 8A 2013-14, 8B 2013-14 എന്നിങ്ങനെ ലഭ്യമാകും.
ഇത്രയും ഡിവിഷനുകള്‍ ആവശ്യമില്ല എങ്കില്‍ ആവശ്യമില്ലാത്തവയുടെ ടിക്ക് മാര്‍ക്ക് ഒഴിവാക്കുക.
തയ്യാറാക്കിയ ഏതെങ്കിലും ഡിഷന്റെ പേരിലോ മറ്റെന്തെങ്കിലും മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ Edit എന്നതില്‍ ക്ലിക്ക് ചെയ്തും ഡിവിഷന്‍ ഒഴിവാക്കണമെങ്കില്‍ Delete Button അമര്‍ത്തുകയും ചെയ്ത് മാറ്റങ്ങള്‍ വരുത്താം.
കൂടുതല്‍ ഡിവിഷനുകള്‍ തയ്യാറാക്കണമെങ്കില്‍ Class and Division-ല്‍ Eighth Class എന്നതില്‍ ക്ലിക്ക് ചെയ്ത് വരുന്ന പേജിലെ New Division എന്ന Tab ഉപയോഗിക്കാം.
ഈ രീതിയില്‍ സ്കൂളിലെ എല്ലാ ക്ലാസിലേക്കും ആവശ്യമായത്ര ഡിവിഷനുകള്‍ തയ്യാറാക്കുക.

തുടര്‍ന്ന് ഇപ്പോള്‍ തയ്യാറാക്കിയ ഡിവിഷനുകളിലേക്ക് കുട്ടികളെ ഉള്‍പ്പെടുത്തുന്നതിനായി വീണ്ടും Class and Division എന്ന ടാബ് വഴി ലഭിക്കുന്ന ജാലകത്തിലെ Student Transfer എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക

ലഭ്യമായ ജാലകത്തിലെ Reason എന്നതിന് നേരെയുള്ള Box-ല്‍ 3 Options ഉണ്ട്.
ആദ്യത്തേത് Class Transfer – ഇത് ഒരു പ്രത്യേക ക്യാസിലെ ഒരു ഡിവിഷനില്‍ നിന്നും അതേ ക്ലാസിലെ മറ്റൊരു ഡിവിഷനിലേക്ക് ക്ലാസ് മാറ്റം നടത്തുന്നതിനാണ്
രണ്ടാമത്തേത് EHS :- ഇത് ഒരു ക്ലാസില്‍ നിന്നും തൊട്ടടുത്ത ക്ലാസിലേക്ക് വിജയിക്കുന്ന (Eligible for Higher Studies) കുട്ടികളുടെ ക്ലാസ് മാറ്റങ്ങള്‍ക്കുള്ളതാണ്.
മൂന്നാമത്തേത് NHS:- നിലവിലെ ഒരു ക്ലാസില്‍ പരാജയപ്പെടുന്ന ഒരു കുട്ടിയെ അതേ ക്ലാസിലെ പുതിയ അധ്യയനവര്‍ഷത്തേക്ക് തയ്യാറാക്കിയ പുതിയ ഡിവിഷനിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനാണ്.
ഇവയില്‍ അനുയോജ്യമായത് തിരഞ്ഞടുത്ത് Select a Class എന്നതില്‍ നിന്നും നിലവിലുള്ള ക്ലാസ് തിരഞ്ഞടുക്കുക.
Select a Division എന്നതില്‍ നിലവിലെ ഡിവിഷനാണ് നല്‍കേണ്ടത്
അപ്പോള്‍ ആ ക്ലാസിലെ തിരഞ്ഞടുത്ത ഡിവിഷനിലെ നിലവിലുള്ള എല്ലാകുട്ടികളുടെയും പേരുകള്‍ ഉള്ള ഒരു ലിസ്റ്റ് തുറന്ന് വരും. ഈ ലിസ്റ്റില്‍ Transfer നടത്തേണ്ട കുട്ടികളുടെ പേരിന് നേരെയുള്ള ടിക്ക് മാര്‍ക്ക് നിലനിര്‍ത്തി മറ്റുള്ളവയുടെ ടിക്ക് മാര്‍ക്ക് ഒവിവാക്കാന്‍ മറക്കരുത്

ഈ ലിസ്റ്റിന് താഴെ Transfer ചെയ്യേണ്ട ക്ലാസും(Select Destination Class എന്നതിന് നേരെ) ഡിവിഷനും (Select Destination Division എന്നതിന് നേരെ) തിരഞ്ഞടുത്ത് Submit Button അമര്‍ത്തിയാല്‍ Select ചെയ്ത കുട്ടികളെല്ലാം പുതിയ ഡിവിഷനില്‍ ഉള്‍പ്പെട്ടിട്ടുണ്ടാവും.
ഈ രീതിയില്‍ ഓരോ ക്ലാസിലെയും എല്ലാ വിദ്യാര്‍ഥികളെയും Student Transfer വഴി പുതിയ അക്കാദമിക വര്‍ഷത്തേക്കുള്ള ഡിവിഷനുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാം

1 Comments

Previous Post Next Post