തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

പാലക്കാട് വിദ്യാഭ്യാസ ജില്ല SITC FORUM രൂപീകരണയോഗത്തില്‍ അംഗീകരിച്ച പ്രമേയം

  
പാലക്കാട് വിദ്യാഭ്യാസജില്ലയിലെ എസ് ഐ ടി സി ഫോറം രൂപീകരണവേളയില്‍ അവതരിപ്പിക്കുന്ന പ്രമേയം
സംസ്ഥാനത്ത് വിദ്യാലയങ്ങളില്‍ ഐ.ടി പഠനം ആരംഭിച്ചിട്ട് പത്ത് വര്‍ഷം തികഞ്ഞിരിക്കുന്നു. ആരംഭകാലം മുതല്‍ ഐ. ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് നിലവിലുള്ള എസ് ഐ ടി സിമാരില്‍ ഭൂരിഭാഗവും. വിദ്യാഭ്യാസവകുപ്പും ഐ ടി സ്കൂളും നിര്‍ദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ഉത്തരവാദിത്വത്തോടെ പൂര്‍ത്തീകരിക്കാന്‍ എസ് ഐ ടി സി മാര്‍ പരമാവധി പരിശ്രമിച്ചിട്ടുണ്ട്. ഏല്‍പ്പിച്ച ഏത് ചുമതലയും ഉത്തരവാദിത്വത്തോടെ പൂര്‍ത്തീകരിക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടും എന്നും അവഗണന മാത്രമാണ് ഞങ്ങള്‍ക്ക് അനുഭവപ്പെടുന്നത്. ഞങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനോ പരാതികള്‍ക്ക് പരിഹാരം കണ്ടെത്താനോ ഉചിതമായ ഒരു വേദി ഇല്ല എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഗവണ്മെന്റ് / എയ്ഡഡ് മേഖലയിലെ എല്ലാ എസ് ഐ ടി സി മാരും ഒത്തുചേര്‍ന്ന് എസ് ഐ ടി സി ഫോറം പാലക്കാട് എന്നപേരില്‍ ഒരു കൂട്ടായ്മ സംഘടിപ്പിച്ച വിവരം അറിയിക്കാന്‍ ആഗ്രഹിക്കുന്നു.എസ് ഐ ടി സിമാരുടെ പ്രശ്നങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു വേദി എന്നതിനപ്പുറം മറ്റ് ഉദ്ദേശലക്ഷ്യങ്ങള്‍ ഒന്നും ഞങ്ങള്‍ക്കില്ല എന്ന് ആമുഖമായി പറയാനാഗ്രഹിക്കുന്നു. പാലക്കാട് ജില്ലയിലെ എസ് ഐ ടി സിമാരുടെ കൂട്ടായ്മയില്‍ ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തില്‍ താഴെപ്പറയുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരാനാഗ്രഹിക്കുന്നു. ആയവ അടിയന്തര പ്രാധാന്യത്തോടെ പരിശോധിക്കണമെന്നും പരിഹാരം കണ്ടെത്തണമെന്നും അഭ്യര്‍ഥിക്കുന്നു.
  1. എസ് ഐ ടി സിമരായ ഞങ്ങളെ മാസത്തിലൊരിക്കലെങ്കിലും ട്രയിനിങ്ങുകള്‍ക്കോ മറ്റാവശ്യങ്ങള്‍ക്കോ ആയി ജില്ലാ കേന്ദ്രത്തിലെ ഡി ആര്‍ സികളിലേക്ക് വിളിപ്പിക്കാറുണ്ട്.ജില്ലയുടെ വീദൂരഭാഗങ്ങളില്‍ നിന്നും ഇത്തരം മീറ്റിങ്ങുകളില്‍ പങ്കെടുക്കുന്നവരില്‍ പലരും അന്‍പതോ അതിലധികമോ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് മീറ്റിങ്ങുകള്‍ക്കെത്തുന്നത്.ഇതിനായി സ്വന്തം പോക്കറ്റില്‍ നിന്നുമാണ് പണം ചിലവഴിക്കേണ്ടിവരുന്നത്. മുന്‍കാലങ്ങളില്‍ നല്‍കിയിരുന്നതു പോലെ ജില്ലാതലത്തില്‍ നടത്തുന്ന മീറ്റിങ്ങുകള്‍ക്കും ട്രയിനിങ്ങുകള്‍ക്കും പങ്കെടുക്കുന്ന എസ് ഐ ടി സിമാര്‍ക്ക് മാന്യമായ ടി./ഡി.എ നല്‍കണമെന്നഭ്യര്‍ഥിക്കുന്നു.
  2. എസ് ഐ ടി സി മാര്‍ എന്ന നിലയില്‍ ഓരോ വര്‍ഷവും ഞങ്ങള്‍ക്ക് കൂടുതല്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങളാണ നല്‍കിക്കൊണ്ടിരിക്കുന്നത്.സ്പാര്‍ക്കും സമ്പൂര്‍ണയും സ്കൂള്‍വിക്കിയും തുടങ്ങിവിദ്യാഭ്യസവകുപ്പ് ഏര്‍പ്പെടുത്തുന്ന ഏത് പ്രവര്‍ത്തനവും സ്കൂള്‍തലത്തില്‍ നടപ്പാക്കേണ്ട ചുമതല എസ് ഐ ടി സിമാര്‍ക്ക് ആണ് നല്‍കുന്നത്. ഇതോടൊപ്പം തന്നെ സ്കൂള്‍തലത്തില്‍ ലഭിക്കുന്ന മെയിലുകള്‍ പരിശോധിക്കുന്നതും അവയ്ക്ക് മറുപടി തയ്യാറാക്കാനും 90% സ്കൂളുകളിലും എസ് ഐ ടി സിമാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. അവര്‍ക്ക് അനുവദിച്ചിരിക്കുന്ന പീരിയഡുകളുടെ എണ്ണത്തിലോ ക്ലാസ് ചാര്‍ജ് പോലെയുള്ള ചുമതലകളിലോ കുറവൊന്നും വരുത്താതെയാണ് ഈ അധിക ബാധ്യത എസ് ഐ ടി സിമാരെ ഏല്‍പ്പിച്ചിരിക്കുന്നത് .ഇതിന് പരിഹാരം എന്ന നിലയില്‍ എസ് ഐ ടി സിമാര്‍ക്ക് ആഴ്ചയില്‍ 18 പീരിയഡുകളായി നിജപ്പെടുത്തുകയും അവരെ ക്ലാസ് ചാര്‍ജില്‍ നിന്നും ഒഴിവാക്കുകയും വേണം. ഇതിനാവശ്യമായ നിര്‍ദേശ്ശങ്ങള്‍ പ്രധാനാധ്യാപകര്‍ക്ക് നല്‍കണമെന്നഭ്യര്‍ഥിക്കുന്നു.
  3. സ്കൂള്‍തലത്തില്‍ നടപ്പാക്കേണ്ട പലപ്രവര്‍ത്തനങ്ങളും അവസാന നിമിഷമാണ് പ്രഖ്യാപിക്കുന്നതും നടപ്പാക്കുന്നതും.ഇവ പലതും അതീവശ്രദ്ധയോടെ ചെയ്ത് തീര്‍ക്കേണ്ട പ്രവര്‍ത്തനങ്ങളാണെങ്കിലും ആവശ്യമായ സമയം പലപ്പോഴും ലഭിക്കാറില്ല. പരീക്ഷഭവന്‍ നിര്‍ദ്ദേശിക്കുന്ന സി ഇ മാര്‍ക്കിന്റെയും ഗ്രേസ് മാര്‍ക്കിന്റെയും ഡേറ്റ എന്‍ട്രിക്ക് സമയക്രമം പ്രഖ്യാപിച്ചെങ്കിലും എന്‍ട്രിക്ക് ആവശ്യമായ സോഫ്റ്റ് വെയറിന്റെയോ സെര്‍വറിന്റെയോ തകരാറു മൂലം എസ് ഐ ടി സിമാര്‍ ഏറെ ദുരിതം അനുഭവിക്കണ്ടിവന്നു. മാറ്റങ്ങള്‍ കൃത്യമായി അറിയിക്കാന്‍ പോലും വൈകുന്നു. ഈ വര്‍ഷത്തെ 8,9 ക്ലാസുകളിലെ ഐ.ടി പരീക്ഷ ഷെഡ്യൂള്‍ ചെയ്യുന്നതിലും സോഫ്റ്റ് വെയറുകള്‍ വിതരണം ചെയ്യുന്നതിലും കാലതാമസമുണ്ടായി. മറ്റ് വിഷയങ്ങളുടെ പരീക്ഷകള്‍ നടക്കുന്നതിനിടെ എന്നതിനേക്കാള്‍ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകരെ സ്കൂളുകളില്‍ നിന്നും റിലീവ് ചെയ്യാനിരിക്കെയാണ് പരീക്ഷയുടെ നിര്‍ദ്ദേശങ്ങള്‍ എത്തിയത്. സി ഡി വാങ്ങിയഅധ്യാപകര്‍ക്ക് എസ് എസ് എല്‍ സി പരീക്ഷ ഡ്യൂട്ടിക്കിടെ ഈ പരീക്ഷ നടത്തുന്നതിനായി സ്കൂളുകളിലെത്തുക തികച്ചും അസാധ്യമാണെന്നിരിക്കെ വൈകി ഈ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത് ഞങ്ങളെ ആശയക്കുഴപ്പത്തിലാക്കുന്നു. പരീക്ഷ ചുമതലയില്ലാത്ത അധ്യാപകരെ മാനേജ്മെന്റ് ട്രയിനിങ്ങിന് വിളിച്ചതിനാല്‍ അവരുടെ സേവനവും ലഭ്യമാകില്ല. ആയതിനാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലെങ്കിലും എസ് എസ് എല്‍ സി പരീക്ഷ കാലയളവില്‍ 8,9 ക്ലാസുകളുടെ ഐ ടി പരീക്ഷ ഉദ്ദേശിക്കുന്നെങ്കില്‍ അതിനാവശ്യമായ അധ്യാപകരെ എസ് എസ് എല്‍ സി ചുമതലകളില്‍ നിന്നും ഒഴിവാക്കി അവര്‍ക്ക് പകരം ഐ ടി പരീക്ഷ ചുമതല നല്‍കാവുന്നതാണ്.
  4. .ടിയുമായി ബന്ധപ്പെട്ട് ടെക്സ്റ്റ് ബുക്കുകള്‍ തയ്യാറാക്കുമ്പോള്‍ പലപ്പോഴും അത് വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും നിലവാരത്തെക്കാള്‍ ഉയര്‍ന്ന തലത്തിലാണ് തയ്യാറാക്കുന്നത് .കാലഘട്ടത്തിന് അനുയോജ്യമായ ഉന്നത പഠനത്തിന് സഹായകരമായ വിഭവങ്ങളാണ് പഠനപ്രകൃയയില്‍ ഉള്‍പ്പെടുത്തേണ്ടത്. അല്ലാതെ കേവലം മാറ്റത്തിനു വേണ്ടിയുള്ള പരിഷ്കരണമാവരുത്. ഇത് അധ്യാപകരെയും വിദ്യാര്‍ഥികളുടെയും ഒരുപോലെ വിഷമത്തിലാക്കും. പരിശീലനങ്ങളുടെ രീതിയിലും മാറ്റം വരുത്തണം. ഒരു ടെക്സ്റ്റ് ബുക്ക് മാറുമ്പോള്‍ അത് മുഴുവനായും ഒരാഴ്ചത്തെ ട്രയിനിങ്ങിലൂടെ അവസാനിപ്പിക്കുന്നതിന് പകരം ഓരോ ടേമിലും ആവശ്യമായ പാഠഭാഗങ്ങള്‍ക്ക് ട്രയിനിങ്ങ് നല്‍കി അവരെ പ്രാപ്തരാക്കുന്നത് കൂടുതല്‍ ഉചിതമായിരിക്കും .മാറുന്ന പാഠപുസ്തതകങ്ങളിലെ മാതൃകാ ചോദ്യങ്ങള്‍ തയ്യാറാക്കി നല്‍കിയാന്‍ അതും ഫലവത്താകും.
  5. .സി,ടി സ്കീമിലുള്‍പ്പെടുത്തി സ്കൂളുകള്‍ക്ക് നല്‍കി വന്നരുന്ന സഹായവും ഹാര്‍ഡ് വെയര്‍ ക്ലിനിക്കുകളും നിര്‍ത്തിയത് ഐ.ടി പ്രവര്‍ത്തനം കൂടുതല്‍ ദുഷ്കരമാക്കും. കാലാവധി കഴിഞ്ഞ ഉപകരണങ്ങള്‍ക്ക് പകരം പുതിയത് വാങ്ങുന്നതിനോ കേടായ ഉപകരണങ്ങള്‍ നന്നാക്കുന്നതിനോ സ്കൂളുകളില്‍ ഫണ്ടില്ലാത്ത അവസ്ഥയാണ്. പി ടി എ ഫണ്ട് പിരിക്കുന്നതിന് നിയന്ത്രണവും ഐ ടി ഫണ്ട് പിരിക്കുന്നതിന് നിരോധനവും വന്നതോടെ സ്കൂളുകളിലെ കേടായ ഐ.ടി ഉപകരണങ്ങള്‍ നന്നാക്കാനാവാത്ത അവസ്ഥയിലാണ്.സംസ്ഥാനത്ത് പുതുതായി അനുവദിച്ച RMSA സ്കൂളുകളില്‍ കേവലം ഒരു വര്‍ഷം മാത്രമാണ് ഐ സി ടി വിതരണം നടന്നത്. ഇത്തവണ അവരെയും ഒഴിവാക്കിയത് ഈ സ്കൂളുകളിലെഐ ടി പഠനം അവതാളത്തിലാക്കും. പല സ്കൂളുകളിലും കേവലം മൂന്നോ നാലോ ലാപ്ടോപ്പുകള്‍ മാത്രമാണുള്ളത്
  6. .ടി ,എസ് എസ് എല്‍ സി പരീക്ഷയുടെ ഒരു പേപ്പറാണെങ്കിലും ഇതിന്റെ പരീക്ഷാ ജോലിക്ക് നിയോഗിക്കുന്ന അധ്യാപകരോട് എന്നും അവഗണന മാത്രമാണ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ഒന്നര മണിക്കൂര്‍ പരീക്ഷക്കിടെ കുട്ടികളുടെ പരീക്ഷയുടെ Invigilation-നും Valuation-നും നടത്തുന്ന അധ്യാപകര്‍ക്ക് ഇപ്പോഴും 2005-ലെ നിരക്കില്‍ മണിക്കൂറിന് പത്ത് രൂപ നിരക്കില്‍ വേതനം നല്‍കുന്ന നടപടി കടുത്ത അവഹേളനമാണ്. തുല്യ ജോലിക്ക് തുല്യവേതനം എന്നത് ഇന്ത്യയിലെല്ലായിടത്തും നടപ്പാക്കിയിട്ടും കിലോമീറ്റര്‍ കണക്കില്‍ വേതനം നല്‍കുന്ന നടപടി അംഗീകരിക്കാവില്ല. വേതനവര്‍ധനവും ഏകീകരണവും വര്‍ഷങ്ങളായുള്ള ഞങ്ങളുടെ ആവശ്യമാണ് ഓരോ പരീക്ഷക്കാലത്തും ചില ഉറപ്പുകള്‍ ഞങ്ങള്‍ക്ക് ലഭിക്കാറുണ്ട്. ഇത്തവണ അതില്‍ മാറ്റമുണ്ടാവുമെന്നും വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള വേതനം ഉറപ്പാണെന്നും ട്രയിനിങ്ങുകളിലടക്കം ഞങ്ങള്‍ക്ക് ഉറപ്പ് തന്നതാണ്. മുന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഇതിന് വേണ്ട നടപടികള്‍ ഉറപ്പ് പറഞ്ഞതുമാണ്. പരീക്ഷക്ക് രണ്ട് ദിവസം മുന്‍പ് വരെ ആ പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ യാതൊരു മാറ്റവും വരുത്താതെ പഴയ ഉത്തരവിലൂടെ ഞങ്ങളെ വീണ്ടും കബളിപ്പിക്കുകയായിരുന്നു. ഇതിനിടെ തിയറി പരീക്ഷകള്‍ക്കുള്ള ഇന്‍വിജിലേഷന്‍ ഡ്യൂട്ടി നിരക്ക് വര്‍ധിപ്പിച്ചിട്ടും ഞങ്ങളെ മറന്നത് അംഗീകരിക്കാനാവില്ല. സമൂഹത്തോടും വിദ്യാര്‍ഥികളോടുമുള്ള പ്രതിബദ്ധത മൂലം ഈ പരാതികള്‍ക്കിടയിലും പരീക്ഷകള്‍ ഞങ്ങള്‍ സുഗമമായി നടത്തിത്തന്നു. ഇതിനൊരു മാറ്റം അടുത്ത വര്‍ഷമെങ്കിലും ഉണ്ടാവണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു

Post a Comment

Previous Post Next Post