തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

മലയാളം ഒന്നാം ഭാഷയാക്കുന്ന നിയമം ചർച്ചയ്ക്ക് ശേഷം: മുഖ്യമന്ത്രി

തിരുവനന്തപുരം. എല്ലാ കക്ഷികളുമായും ചർച്ച നടത്തിയ ശേഷമേ മലയാളം ഒന്നാംഭാഷയാക്കുന്നതിനുള്ള നിയമംകൊണ്ടുവരുകയുള്ളുവെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നിയമസഭയിൽ അറിയിച്ചു.

സഭ സമ്മേളിക്കുന്ന ഈ സമയത്തുതന്നെ പ്രതിപക്ഷനേതാവും മ​റ്റു കക്ഷിനേതാക്കളുമായി ഇക്കാര്യം ആലോചിക്കും. സർക്കാർ ഏകപക്ഷീയമായി ചെയ്യേണ്ടതല്ലെന്നും എല്ലാവരുടെയും അഭിപ്രായം അറിയണമെന്നും പുരുഷൻ കടലുണ്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി പറഞ്ഞു.

സർക്കാർ ജോലിക്ക് മലയാള പരിജ്ഞാനം നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവിനെതിരെ ഭാഷാന്യൂനപക്ഷങ്ങൾ നിവേദനങ്ങൾ നൽകിയിട്ടുണ്ട്. നമ്മുടെ ഭാഷയെ മാനിക്കുന്നതുപോലെ മ​റ്റു ഭാഷകളെ അംഗീകരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ തീവ്രനിലപാട് പാടില്ല. അതുപോലെ മലയാളം ഒന്നാംഭാഷയാക്കിക്കൊണ്ടുള്ള നിയമം വരുമ്പോഴും ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകും. അത് മറികടന്നുകൊണ്ട് എന്തുചെയ്യാമെന്നതിനെക്കുറിച്ചാണ് എല്ലാകക്ഷികളും ആലോചിക്കേണ്ടത്. മലയാളം ഒന്നാം ഭാഷയാക്കുന്നതിനെതിരായി ചില സ്‌കൂളുകൾ നൽകിയിട്ടുള്ള കേസിൽ സർക്കാരിന്റെ വിശദീകരണം നിയമവകുപ്പ് തയാറാക്കുന്നുണ്ട്. 

(കടപ്പാട് കേരളകൗമുദി)

Post a Comment

Previous Post Next Post