ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ എസ് ഐ ടി സി ഫോറം നിലവില്‍ വന്നു

വിദ്യാഭ്യാസ ജില്ലയിലെ എസ് ഐ ടി സി മാരുടെ കൂട്ടായ്‌മ ലക്ഷ്യമാക്കി പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എസ് ഐ ടി സിമീരുടെ ഒരു യോഗം ഇന്ന് പാലക്കാട് ശിക്ഷക് സദനില്‍ ചേരുകയുണ്ടായി. ജില്ലയിലെ ഏഴ് സബ് ജില്ലകളില്‍ നിന്നുമായി പങ്കെടുത്ത എസ് ഐ ടി സിമാരുടെ വികാരം കണക്കിലെടുത്ത് എല്ലാ സബ് ജില്ലകളിലും അതോടൊപ്പം വിദ്യാഭ്യാസ ജില്ലതലത്തിലും എസ് ഐ ടി സി ഫോറം പാലക്കാട് എന്ന കൂട്ടായ്മ രൂപീകരിച്ചു. എസ് ഐ ടി സി മാരുടെ പ്രശ്നങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കണമെന്നും അവരുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ചര്‍ച്ചകളില്‍ പങ്കെടുത്ത എസ് ഐ ടിസിമാര്‍ അവരുടെ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കുകയും അവ പരിഹരിക്കുന്നതിന് ഫോറം പരിശ്രമിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സ്വതന്ത്ര നിലപാടുകളോടെ എസ് ഐ ടി സി മാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഈ ബ്ലോഗിനെ പ്രയോജനപ്പെടുത്തണമെന്ന നിര്‍ദേശം അംഗീകരിച്ചു.എസ് ഐ ടി സി മാര്‍ ഉന്നയിച്ച വിവിധ പ്രശ്നങ്ങള്‍ താഴെപ്പറയുന്നു
  • സ്കൂളുകളിലെ ശമ്പളബില്ലുകള്‍ ഉള്‍പ്പടെയുള്ള പല ക്ലറിക്കല്‍ ജോലികളും മിക്കവാറും സ്കൂളുകളില്‍ എസ് ഐ ടി സി മാരുടെ ചുമതലയായി പല പ്രധാനാധ്യാപകരും കരുതുന്നു. അവരെ ഇത്തരം ചുമതലകളില്‍ നിന്നൊഴിവാക്കണം. പ്രധാനാധ്യാപകര്‍ക്കും ക്ലര്‍ക്കുമാര്‍ക്കും ഇതിനായി SPARK-ലും Office Package-ലും ട്രയിനിങ്ങുകള്‍ നടത്തി അവരെ സജ്ജരാക്കണം.
  • എസ് ഐ ടി സിമാരെ ക്ലാസ് ചാര്‍ജുകളില്‍ നിന്നും ഒഴിവാക്കുകയും അവരുടെ പീരിയഡുകള്‍ കുറച്ച് അവര്‍ക്ക് ലാബ് ചുമതലകള്‍ ചെയ്യുന്നതിന് സമയം കണ്ടെത്തണം
  • സ്കൂളുകളില്‍ ട്രയിനിങ്ങുകള്‍ നടത്തുമ്പോള്‍ മുന്‍കൂട്ടി അറിയിച്ച് സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പാക്കണം
  • ഐ ടി പ്രാക്ടിക്കല്‍ പരീക്ഷാ ജോലിക്ക് നല്‍കുന്ന പ്രതിഫലം വര്‍ദ്ധിപ്പിക്കുകയും ഏകീകരിക്കുകയും വേണം .ഒരേ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും ഒരേ നിരക്കില്‍ പ്രതിഫലം നല്‍കണം
  • ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ ഡ്യൂട്ടിക്ക് പോയ അധ്യാപകര്‍ക്ക് പ്രതിഫലം നല്‍കാത്ത സ്കൂളുകള്‍ അവ കഴിയുന്നതും വേഗം നല്‍കണം
  • സയന്‍സ് ലാബ് ,ഐടി ലാബ് ,ലൈബ്രറി ചുമതലയുള്ള അധ്യാപകര്‍ക്ക് ലാബ് ചാര്‍ജ് ഇനത്തില്‍ പ്രതിമാസം 200 രൂപ അലവന്‍സ് നല്‍കിയപ്പോള്‍ എസ് ഐ ടി സി മാര്‍ക്ക് നല്‍കിയിരുന്ന 2000 രൂപ പ്രതിവര്‍ഷ അലവന്‍സ് നിര്‍ത്തലാക്കിയതും ട്രയിനിങ്ങുകളില്‍ പങ്കെടുക്കുന്ന അധ്യാപകര്‍ക്ക് TA നല്‍കിയിരുന്നതു നിര്‍ത്തലാക്കിയതും പുനസ്ഥാപിക്കണം
  • 8,9 ക്ലാസുകളിലെ ഐ ടി പരീക്ഷ ഷെഡ്യൂള്‍ നിലവിലുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് നടത്തുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ വിവരിച്ചു( ഭൂരിഭാഗം അധ്യാപകരും SSLC ഡ്യൂട്ടിയിലും മറ്റുള്ളവര്‍ക്ക് മാനേജ്മെന്റ് ട്രയിനിങ്ങുമായതിനാല്‍ പരീക്ഷ നടത്താന്‍ അധ്യാപകര്‍ ലഭ്യമല്ലാത്ത സാഹചര്യം)
വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം എസ് ഐ ടി സി ഫോറത്തിന്റെ പ്രവര്‍ത്തനത്തിനായി വിദ്യാഭ്യാസ ജില്ലാതലത്തിലും ഉപജില്ലാ തലത്തിലും കമ്മിറ്റികള്‍ രൂപീകരിച്ചു. ഭാരവാഹികള്‍ താഴെപ്പറയുന്നവരാണ്.
വിദ്യാഭ്യാസ ജില്ലാ തലം
പ്രസിഡന്റ്                -ശ്രീ യു ശിവദാസന്‍( ജി എച്ച് എസ് ബിഗ് ബസാര്‍)
വൈസ് പ്രസിഡന്റ്     -ശ്രീ അബ്ദുല്‍ സലീം കെ പി (ഡി എച്ച് എസ് നെല്ലിപ്പുഴ,മണ്ണാര്‍ക്കാട്)
സെക്രട്ടറി               -ശ്രീ സുജിത്ത് എസ് (ജി എച്ച് എസ് വെണ്ണക്കര)
ജോ. സെക്രട്ടറി        -ശ്രീ ചിത്രഭാനു എന്‍ കെ (ജി എച്ച് എസ്എസ് കോട്ടായി)
ട്രഷറര്‍                  - ശ്രീ ഷൗക്കത്തലി (പുളിയപ്പറമ്പ്  എച്ച് എസ്, കൊടുന്തിരപ്പുള്ളി)

സബ് ജില്ലാ കമ്മിറ്റികള്‍
പാലക്കാട്           കണ്‍വീനര്‍         ശ്രീമതി വി പി ശാന്തി ( ജി എച്ച് എസ്,കുമരപുരം)
                       ജോ കണ്‍വീനര്‍   ശ്രീമതി മല്ലിക.കെ ( എച്ച് എസ് എച്ച് എസ് കല്ലേകുളങ്ങര)
കുഴല്‍മന്ദം           കണ്‍വീനര്‍         ശ്രീ വി.സുരേഷ് കുമാര്‍ ( സി എ എച്ച് എസ് കുഴല്‍മന്ദം)                                           ജോ കണ്‍വീനര്‍   ശ്രീ ഗോപാലകൃഷ്ണന്‍ എസ് ( സി എഫ് ഡി എച്ച് എസ്  മാത്തൂര്‍)
ആലത്തൂര്‍           കണ്‍വീനര്‍         ശ്രീ ജി പദ്മകുമാര്‍ ( കെ സി പി എച്ച് എസ്,കാവശേരി)                                           ജോ കണ്‍വീനര്‍   ശ്രീമതി അനിത കുമാരി കെ ആര്‍ ( ജിഎച്ച് എസ് കല്ലിങ്കല്‍പ്പാടം)
ചിറ്റൂര്‍                 കണ്‍വീനര്‍         ശ്രീ മനുചന്ദ്രന്‍ ( പി എസ്  എച്ച് എസ്,ചിറ്റൂര്‍)                                           ജോ കണ്‍വീനര്‍   ശ്രീ ശശികുമാര്‍  ( എസ് വി  എച്ച് എസ് എരുത്തേമ്പതി)
കൊല്ലങ്കോട്        കണ്‍വീനര്‍         ശ്രീ വി.കൃപലാജ്  ( വി എം എച്ച് എസ്,വടവന്നൂര്‍)                                           ജോ കണ്‍വീനര്‍   ശ്രീ അരുണ്‍ ബാബു ( യോഗിനിമാത കൊല്ലങ്കോട് )
പറളി                 കണ്‍വീനര്‍         ശ്രീ അബ്ദുല്‍ മജീദ് പി  ( ജി എച്ച് എസ്,മങ്കര)                                           ജോ കണ്‍വീനര്‍   ശ്രീ ബിജു. കെ ( കെ പി ആര്‍ പി  എച്ച് എസ് കോങ്ങാട്)
മണ്ണാര്‍ക്കാട്        കണ്‍വീനര്‍         ശ്രീ ജമീര്‍ എം( ജി എച്ച് എസ്,കരിമ്പ)                                           ജോ കണ്‍വീനര്‍   ശ്രീ സക്കീര്‍ ഹുസൈന്‍ സി (ജി ഒ എച്ച് എസ് എസ് എടത്തനാട്ടുകര)

ഭാരവാഹികളും സബ് ജില്ലാ കണ്‍വീനര്‍മാരും ജോ കണ്‍വീനര്‍മാരും ചേര്‍ന്നതാണ് ജില്ലയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി.

ഫോറം രൂപീകരണയോഗത്തില്‍ ശ്രീ ശിവദാസ് അധ്യക്ഷം വഹിച്ചു. സര്‍വശ്രീ സക്കീര്‍ ഹുസൈന്‍,(എടത്തനാട്ടുകര) പദ്മകുമാര്‍(കാവശ്ശേരി) സുനിത(തോലന്നൂര്‍) , അബ്ദുല്‍ മജീദ് (മങ്കര) സുമതി എം (തേങ്കുറിശ്ശി) യൂസഫ് എച്ച്(പുതുപ്പരിയാരം) ചിത്രഭാനു (കോട്ടായി) വേണുഗോപാല്‍ സി(കേരളശ്ശേരി) ഗോപാലകൃഷ്ണന്‍(മാത്തൂര്‍),ശശികുമാര്‍(എരുത്തേമ്പതി) ,അബ്ദുല്‍ സലീം(നെല്ലിപ്പുഴ),ശാന്തി വി.പി(കുമരപുരം) മല്ലിക കെ(കല്ലേക്കുളങ്ങര) സുജിത്ത് എസ്(വെണ്ണക്കര) ഷൗക്കത്തലി (പുളിയപ്പറമ്പ്) എന്നവര്‍ സംസാരിച്ചു

1 Comments

Previous Post Next Post