പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

പരീക്ഷ അവലോകനം

        ആദ്യ ദിവസത്തെ പരീക്ഷ വലിയ ബുദ്ധിമുട്ടില്ലാതെ കഴിഞ്ഞു എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ചില ചോദ്യങ്ങള്‍ (പ്രത്യകിച്ച് തിയറി വിഭാഗത്തില്‍ പൈത്തണിലെ ഒരു ചോദ്യവും പ്രാക്ടിക്കലില്‍ Spreadsheet - ലെ ചില ചോദ്യങ്ങളും) ആശയക്കുഴപ്പമുണ്ടാക്കി. പൈത്തണിലെ കുറിപ്പെഴുതാനുള്ള ചോദ്യത്തിലെ ഒരു ഭാഗത്തിലുള്ള നാല് Option-കളും വായിക്കാന്‍ കഴിയാത്തവയായിരുന്നു. ആ ഉത്തരങ്ങളില്‍ Click ചെയ്താല്‍ അവ വലുതായി കാണാന്‍ സാധിക്കുന്നുണ്ട് . എന്നാല്‍ Spreadsheet-ലെ ഒരു ചോദ്യത്തില്‍ മാര്‍ക്കുകള്‍ 100-ന് മുകളിലും Look-up Function-ല്‍ ഉപയോഗിക്കേണ്ട സൂചകങ്ങള്‍ 100-ല്‍ താഴെയുമായിരുന്നു.
         പ്രാക്ടിക്കല്‍ പരീക്ഷക്ക് കുട്ടികള്‍ മാര്‍ക്കുകള്‍ വാങ്ങിയാലും തിയറിക്ക് അതേ നിലവാരം പുലര്‍ത്തുന്നില്ല എന്നതിനാല്‍ ഈ വര്‍ഷം ഐ.ടി ക്ക് A+ കിട്ടുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടാകാനാണ് സാധ്യത. ഇതുമൂലം Full A+ കാരുടെ എണ്ണത്തിലും കുറവുണ്ടായേക്കും
        പരീക്ഷയെക്കുറിച്ചും ഈ ബ്ലോഗിനെക്കുറിച്ചുമുള്ള നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ ഓരോ Post-നും താഴെയുള്ള Comment -ല്‍ Click ചെയ്ത് രേഖപ്പെടുത്താന്‍ അഭ്യര്‍ഥിക്കാന്‍ അപേക്ഷിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഈ ബ്ലോഗ് മുന്നോട്ട് കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് പ്രയോജനമാകും

പരീക്ഷയെക്കുറിച്ചുള്ള അഭിപ്രായങ്ങളും സംശയങ്ങളും നിര്‍ദ്ദേശങ്ങളും Comment ആയി രേഖപ്പെടുത്തുക

3 Comments

Previous Post Next Post