കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

നമ്മുടെ സ്വന്തം ബ്ലോഗ്

              പാലക്കാട് ജില്ലയിലെ എസ് ഐ ടി സി മാരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു വേദിയൊരുക്കുക എന്നതാണ് ഈ സംരംഭം കൊണ്ടുദ്ദേശ്ശിക്കുന്നത്. വിദ്യാലയങ്ങളിന്‍ ഐ ടി ഒരു പാഠഭാഗമായി മാറിയിട്ട് കാലമേറെയായി. തുടക്കത്തില്‍ ഏറെ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടെങ്കിലും ഇന്ന് കാലത്തിനൊത്ത് മുന്നേറാന്‍ ഐ ടി അധിഷ്ടിത പഠനത്തിലൂടെ നമുക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കിലും ഈ മേഖലയില്‍ SITC മാര്‍ എന്ന നിലയില്‍ നാം നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഇവ ചര്‍ച്ച ചെയ്യാനും പരിഹാരം നിര്‍ദ്ദേശിക്കാനും അനുയോജ്യമായ വേദി ഇല്ല എന്നതാണ് നാം നേരിടുന്ന പ്രധാന പ്രശ്നം. ഇതിന് ചെറിയ തോതിലെങ്കിലും പരിഹാരം കണ്ടെത്താനും പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഉപകാരപ്രദമാകും എന്ന് കരുത്യാണ് ഈ ബ്ലാഗ് തയ്യാറാക്കുന്നത്.
            ഈ വര്‍ഷത്തെ ഐ.ടി പ്രായോഗിക പരീക്ഷ തുടങ്ങിയതോടെ നമ്മുടെ പ്രശ്നങ്ങളും ആശങ്കകളും വര്‍ധിക്കാന്‍ തുടങ്ങി. മാധ്യമങ്ങള്‍ ഇത് മുതലെടുത്ത് വാര്‍ത്തകള്‍ സൃഷ്ടിക്കാനുള്ള പരിശ്രമത്തിലുമാണ്. നമ്മുടെ യഥാര്‍ഥപ്രശ്നങ്ങള്‍ ഇതിനിടയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പരീക്ഷ നമ്മള്‍ സുഗമമായി നടത്തും. ഇതിനനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതില്‍  ചില അപാകതകള്‍ ഉണ്ടായി എന്ന് നിസംശയം പറയാം. പരീക്ഷാ ഡ്യൂട്ടിക്ക് അധ്യാപകരെ നിയമിക്കുന്നതില്‍ തുടങ്ങി Installation വരെയുള്ള വിവിധ ഘട്ടങ്ങളില്‍ ഒരു coordination- അഭാവം ദൃശ്യമാണ്. ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയില്‍ ഡപ്യൂട്ടി ചീഫായി നിയമിച്ചവരെ Invigilation- നിന്നും ഒഴിവാക്കിയപ്പോള്‍ പാലക്കാട് വിദ്യാഭ്യാസ ജില്ലയില്‍ അവര്‍ Invigilation-നും ചെയ്യണം. ഇതെന്ത് ന്യായം. സര്‍ക്കുലറിലെവിടെയും പരാമര്‍ശിക്കാത്ത ഡപ്യൂട്ടി ചീഫിന്റെ ചുമതലകള്‍ എന്തെക്കെയാണ് എന്ന് ഏതെങ്കിലും SITC മാര്‍ക്കറിയാമോ? ഡപ്യൂട്ടി ചീഫുമാര്‍ക്ക് പ്രതിഫലം ഉണ്ടാവുമോ? കാരണം IT പരീക്ഷാ സര്‍ക്കുലറില്‍ Chief, Invigilator, Clerk, Peon ഇവര്‍ക്ക് മാത്രമേ പ്രതിഫലം പറയുന്നുള്ളു. പ്രതിഫലം ഏകീകരിക്കണമെന്നും വര്‍ധിപ്പിക്കണമെന്നുമുള്ള നമ്മുടെ ദീര്‍ഘകാല ആവശ്യം തള്ളി എന്ന് മാത്രമല്ല അങ്ങനെ നിര്‍ദേശം ആരില്‍ നിന്നും ലഭിച്ചിട്ടില്ല എന്നാണ് പരീക്ഷഭവന്‍ സെക്രട്ടറി അറിയിച്ചത് എന്ന് പാലക്കാട് DEO , SITC മാരുടെ യോഗത്തില്‍ അഭിപ്രായപ്പെട്ടത് നമ്മളെ അധിക്ഷേപിക്കുന്നതിനൊപ്പം നമ്മുടെ IT@school-ന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന നടപടി കുടെയാണ്. കാരണം ഈ വര്‍ഷം മുതല്‍ ഏവര്‍ക്കും തുല്യനിരക്കിലുള്ള ഉയര്‍ന്ന വേതനം എന്നത് അവരായിരുന്നു മുന്നോട്ട് വെച്ചത്. ആര്‍ ആരെ വഞ്ചിച്ചു എന്നത് കാലം തെളിയിക്കട്ടെ.
             കേവലം പ്രതിഫലത്തിലുള്ള വര്‍ധന മാത്രമല്ല നമ്മുടെ പ്രശ്നം . പരീക്ഷനടത്തിപ്പില്‍ സാങ്കേതികമായ ധാരാളം തകരാറുകള്‍ ആദ്യദിനം മുതല്‍ അനുഭവപ്പെട്ടു തുടങ്ങി. IT Final Examination-ന്റെ CD install ചെയ്തപ്പോള്‍ Model Examination എന്നാണ് പല System-ത്തിലും കാണുന്നത് .ഇതിനുള്ള പരിഹാരം OS Re-install ചെയ്യുക എന്നതും. ഒരു ലാബിലെ ഭൂരിഭാഗം System-ത്തിലും ഈ OS മാറ്റി ഇന്ന് പരീക്ഷ ആരംഭിക്കുമ്പോള്‍ Schedule ആകെ താളം തെറ്റും. മാത്രമല്ല Desktop-ല്‍ SSLC Final Exam എന്ന Icon വന്ന system-ത്തിലും Accessories-ലെ SSLC Final Exam എന്ന് വന്നതിന് നേരെ Mouse Pointer എത്തിക്കുമ്പോള്‍ പല System-ത്തിലും Model എന്നാണ് കാണുന്നത്. ഇത് Final Export-നെ ബാധിക്കുമോ എന്ന ആശങ്ക ഒരു വിഭാഗം അധ്യാപകര്‍ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചതിന് കൃത്യമായ മറുപടി നല്‍കാന്‍ Help Desk- കഴിഞ്ഞിട്ടില്ല. ഏതായാലും പ്രശ്നമുണ്ടാകില്ല ഒരു PATCH ഏത് ദിവസവും പ്രതീക്ഷിക്കാം.ഒരു ദിവസം ഒരു Computer-ല്‍ നാലുപേരെ ചെയ്യിക്കാന്‍ പരീക്ഷ സമയം രാവിലെ 9 മുതല്‍ 5 വരെയാക്കേണ്ടി വരും.പരീക്ഷാ ചുമതലയുള്ളവര്‍ system Login ചെയ്യുന്നതിനും Marks നല്‍കുന്നതിനുമുള്ള സമയം പരീക്ഷഭവന്‍ കണ്ടില്ലെന്ന് നടിച്ചതോ അതോ അധ്യാപകരല്ലേ അവര്‍ എന്ത് ജോലിഏല്‍പ്പിച്ചാലും പോത്തിനെപ്പോലെ പണിയെടുക്കും എന്ന് കരുതിട്ടോ?
പ്രശ്നങ്ങളെ ചങ്കുറപ്പോടെ നേരിട്ടുള്ളവരാണ് നമ്മള്‍ .നല്ലൊരു പരീക്ഷ നടത്തി IT പരീക്ഷയുടെ മാന്യത നിലനിര്‍ത്തിക്കൊണ്ടു തന്നെ നമുക്ക് മുന്നേറാം. മുന്നോട്ടുള്ള വഴിയില്‍ നമ്മുടെ ആശങ്കകള്‍ പങ്കുവെക്കാനുള്ള ഒരുവേദിയായി നമുക്കീ ബ്ലോഗിനെ മാറ്റാം. അതിനായി ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. പ്രികരണങ്ങള്‍ അറിയിക്കുമല്ലാ?
പരീക്ഷാനുഭവങ്ങള്‍ പങ്കുവെക്കാനുള്ള വേദിയായികൂടി കണക്കാക്കുക. നല്ലൊരു പരീക്ഷക്കാലം ആശംസിക്കുന്നു.


നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുക.  
നമ്മുടെ Mail id: sitcforumpkd@gmail.com

ആശംസകളോടെ BLOG TEAM

9 Comments

Previous Post Next Post